പള്ളിക്കൂടം വിട്ട കോടീശ്വരന്മാര്‍

Posted By: Super

അധികം പഠിച്ചിട്ടൊന്നും വല്യ കാര്യമില്ല. ബില്‍ ഗേറ്റ്‌സൊക്കെ എന്നാ പഠിച്ചിട്ടുണ്ടെന്നാ ? ഈ ചോദ്യം നിത്യ ജീവിതത്തിലും, സിനിമകളിലും ഒക്കെയായി നമ്മള്‍ ഏറെ ചോദിച്ചതും, കേട്ടതുമാണ്. പലപ്പോഴും പഠനത്തില്‍ മോശമായവരും, പഠിത്തം നിര്‍ത്തിയവരും സ്വയം ആശ്വസിയ്ക്കാന്‍ വേണ്ടിയാണ് ഇത്തരം മാതൃകകള്‍ എടുത്തുയര്‍ത്തുന്നത്. സംഗതി ശരിയാണ്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പകുതി വഴിയില്‍ പഠനം വിട്ട് ചെറിയ പ്രായത്തില്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പുറകേ പോയ ആളാണ് ബില്‍ ഗേറ്റ്‌സ്. പക്ഷെ അത് പഠനത്തില്‍ മോശമായതിനാലായിരുന്നില്ല. സ്വന്തം വഴി കണ്ടെത്തിയതിനാലായിരുന്നു. വേണ്ടത് സ്വയം പഠിച്ചതിനാലായിരുന്നു. അദ്ദേഹം ഇപ്പോള്‍ ആരാണ്. മൈക്രോസോഫ്റ്റ് എന്ന സാമ്രാജ്യത്തിലേയ്ക്കാണ് പഠിത്തം പാതിയിലുപേക്ഷിച്ച് ഗേറ്റ്‌സ് നടന്നു കയറിയത്.

അതുപോലെ കുറേ ഉദാഹരണങ്ങളുണ്ട്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഏറ്റവും പുതിയ ഉദാഹരണം. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിയ്‌ക്കെയാണ് സക്കര്‍ബര്‍ഗ് ഹാര്‍വാര്‍ഡ് വിടുന്നത്. ഇറങ്ങിപ്പോരുമ്പോള്‍ മുമ്പില്‍ ഫേസ്ബുക്ക് എന്ന വഴി ഉണ്ടായിരുന്നു എന്ന് മാത്രം. അങ്ങനെ പഠിത്തം പാതിയില്‍ നിര്‍ത്തി, പുറത്തേക്കിറങ്ങി സ്വന്തം സ്വപ്‌നങ്ങളിലൂടെ വളര്‍ന്ന ചില കോടീശ്വരന്മാരെ കാണാം. ഗാലറിയില്‍ നോക്കൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Bill Gates

Bill Gates

Steve Jobs

Steve Jobs

Michael Dell

Michael Dell

Mark Zuckerberg

Mark Zuckerberg

Dustin Moskovitz

Dustin Moskovitz
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot