കോമിയോ X1 നോട്ട് ഉടന്‍ വിപണിയില്‍; വില 9999 രൂപ മാത്രം

  |

  കോമിയോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ X1 നോട്ട് ഉടന്‍ പുറത്തിറങ്ങുമെന്ന് കമ്പനി. 9999 രൂപ വിലയുള്ള ഫോണില്‍ മിറര്‍ ഫിനിഷ് ബാക്ക് കവര്‍ ആണുള്ളത്. റോയല്‍ ബ്ലൂ, സണ്‍റൈസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഇത് ലഭിക്കും. ഇന്ത്യ മുഴുവന്‍ ഒരേ സമയം X1 നോട്ട് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

  കോമിയോ X1 നോട്ട് ഉടന്‍ വിപണിയില്‍; വില 9999 രൂപ മാത്രം

   

  പിന്നില്‍ ഫ്‌ളാഷോട് കൂടിയ 13 MP, 5MP AF ക്യാമറകളാണുള്ളത്. മുന്നില്‍ 8MP ക്യാമറ. പ്രോട്രെയ്റ്റ്, ബൊക്കേ, ബ്യൂട്ടി, പനോരമ, സോഷ്യല്‍, നൈറ്റ് മോഡുകള്‍ ക്യാമറ ആകര്‍ഷകമാക്കുന്നു. ആറിഞ്ച് ഫുള്‍വ്യൂ FHD+ 2.5D കര്‍വ്ഡ് ഡിസ്‌പ്ലേ, 4G VoLTE ഇരട്ട സിം, 1.45 GHz ക്വാഡ്‌കോര്‍ പ്രോസസ്സര്‍, 2900 mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

  മറ്റ് പ്രത്യേകതകള്‍ ഇവയാണ്:

  • ആന്‍ഡ്രോയ്ഡ് ഒറിയോ
  • ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചര്‍
  • ഇന്‍ട്രൂഡര്‍ സെല്‍ഫി ഫീച്ചര്‍
  • ഫിംഗര്‍പ്രിന്റ് സെന്‍സര്‍: കോളുകള്‍ എടുക്കുന്നു, 0.15 സെക്കന്റില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നു, ഫോട്ടോകള്‍ എടുക്കുന്നു, ആപ്പുകള്‍ ഉപയോഗിക്കുന്നു
  • 3GB റാം+ 32 GB റോം. 128 GB വരെ വികസിപ്പിക്കാനാകും
  • ഓട്ടോ കോള്‍ റിക്കോഡിംഗ്, ഓട്ടോ കോള്‍ബാക്ക് റിമൈന്‍ഡര്‍
  • ഡ്യുവല്‍ അക്കൗണ്ട് ആപ്പ്
  • 22 പ്രാദേശിക ഭാഷകള്‍ പിന്തുണയ്ക്കുന്നു
  • പോപ്-അപ്പ് ടച്ച് ഫീച്ചര്‍
  • WPS ഓഫീസ് ആപ്പ്

  ഒരുവര്‍ഷവും നൂറുദിവസവും നീണ്ടുനില്‍ക്കുന്ന വാറന്റി കോമിയോ നല്‍കുന്നു. വണ്‍ടൈം സ്‌ക്രീന്‍ ബ്രേക്കേജ് വാറന്റി, 30 ദിവസത്തിനകം മാറ്റിയെടുക്കാനുള്ള അവസരം, പ്രത്യേക ബൈബാക്ക്- അപ്‌ഗ്രേഡ് ആനുകൂല്യങ്ങള്‍ എന്നിവയും ലഭ്യമാണ്. ഒരു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ഫോണിന് 40 ശതമാനം വില ഉറപ്പുനല്‍കുന്നതാണ് കോമിയോയുടെ അപ്‌ഗ്രേഡ് ഓഫര്‍. ഈ ഓഫര്‍ www.comio.in-ല്‍ മാത്രമേ ലഭിക്കൂ.

  കോമിയോ X1 നോട്ടിനൊപ്പം ജിയോയുടെ അണ്‍ലിമിറ്റഡ് ഡാറ്റയും ടോക് ടൈമും സ്വന്തമാക്കാനും അവസരമുണ്ട്. 198 അല്ലെങ്കില്‍ 299 രൂപയുടെ പ്രതിമാസ പ്ലാനുകള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ 2200 രൂപ (44x50 രൂപ) ക്യാഷ്ബാക്ക് ലഭിക്കും. രണ്ടാമത്തെ റീചാര്‍ജ് മുതല്‍ ഈ പൈസ ഉപയോഗിക്കാന്‍ കഴിയും. സ്‌നാപ്ഡീല്‍, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ഷോപ്ക്ലൂസ്, പേടിഎം തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്ന് കോമിയോ X1 നോട്ട് വാങ്ങാനാകും.

  എല്‍ജിയില്‍ നിന്ന് പുതിയ മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍; എല്‍ജി Q7, Q7 പ്ലസ്, Q7 ആല്‍ഫ ഉടന്‍ വരുന്നു

  ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ 500 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുകയാണ് കോമിയോ. 250 കോടി രൂപ മാര്‍ക്കറ്റിംഗിനും 150 കോടി രൂപ ആര്‍&ഡി-നിര്‍മ്മാണത്തിനും 100 കോടി രൂപ വില്‍പ്പനയ്ക്കും വിതരണത്തിനും വകയിരുത്തുമെന്ന് കോമിയോ ഇന്ത്യ സിഇഒയും ഡയറക്ടറുമായ സഞ്ജയ് കുമാര്‍ കളിറോണ വ്യക്തമാക്കി.

  Read more about:
  English summary
  COMIO has announced the launch of its X1 Note smartphone. The smartphone is priced at Rs 9,999 and packs a mirror finish back cover in two color variants- royal blue and sunrise gold.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more