കോമിയോ S1 ലൈറ്റ്, C2 ലൈറ്റ് ഇന്ത്യയില്‍ എത്തി, വന്‍ ക്യാഷ്ബാക്ക് ഓഫറുമായി!

Posted By: Samuel P Mohan

കോമിയോ എന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി രണ്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കോമിയോ എസ്1 ലൈറ്റ് മറ്റൊന്ന് കോമിയോ സി2 ലൈറ്റ്.

കോമിയോ S1 ലൈറ്റ്, C2 ലൈറ്റ് ഇന്ത്യയില്‍ എത്തി, വന്‍ ക്യാഷ്ബാക്ക് ഓഫറുമ

കോമിയോ എസ്1 ലൈറ്റിന്റെ വില 7499 രൂപയും സി2 ലൈറ്റിന്റെ വില 5999 രൂപയുമാണ്. യുവാക്കളുടെ മുന്‍ഗണനകള്‍ മനസ്സില്‍ വച്ചു കൊണ്ടാണ് ഇൗ ഫോണ്‍ രപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എല്ലാ നോര്‍ത്ത്, വെസ്റ്റ് ഇന്ത്യന്‍ വിപണികളില്‍ ഈ ഫോണ്‍ ലഭ്യമാകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കോമിയോ എസ്1 ലൈറ്റ്

കോമിയോ എസ്1 ലൈറ്റ് വളഞ്ഞ അറ്റമുളള ഒരു യൂണിബോഡി ഡിസൈന്‍ ആണ്. മൂന്ന് നിറങ്ങളിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. ഒന്ന് ഓഷിയന്‍ ബ്ലൂ, റോയര്‍ ബ്ലാക്ക്, സണ്‍റൈസ് ഗോള്‍ഡ് എന്നിങ്ങനെ.

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ എസ്1 ലൈറ്റിന് 13എംപി ഓട്ടോഫോക്കസ് റിയര്‍ ക്യാമറയും 8എംപി സെല്‍ഫി ക്യാമറയുമാണ്. 5.0 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, കോമിയോ UI അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് 7.0 നൗഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്, കൂടാതെ 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് MTK6737, 2ജിബി റാം എന്നിവയുമുണ്ട്.

32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുളള ഈ ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. 3050എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കോമിയോ സി2 ലൈറ്റ്

കോമിയോ സി2 ലൈറ്റിന് 8എംപി ഓട്ടോഫോക്കസ് റിയര്‍ ക്യാമറയും 5എംപി സെല്‍ഫി ക്യാമറയുമാണ്. 128ജിബി വരെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. 5 ഇഞ്ച്‌ഐപിഎസ് ഡിസ്‌പ്ലേയാണ് ഇതില്‍. സണ്‍റൈസ് ഗോള്‍ഡ്, റോയല്‍ ബ്ലാക്ക്, മെറ്റാലിക് ഗ്രേ എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

ഈ ഫോണിന് കോമിയോ UI അടിസ്ഥാനമാക്കിയ സ്‌റ്റോക് ആന്‍ഡ്രോയിഡ് 7.0 നൗഗട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. 3,900എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഒറ്റ ചാര്‍ജ്ജില്‍ രണ്ട് ദിവസം വരെ ഫോണ്‍ ബാറ്ററി നീണ്ടു നില്‍ക്കും.

നോക്കിയ 6, നോക്കിയ 1, നോക്കിയ 9 ഏപ്രിലില്‍ ഇന്ത്യയില്‍ എത്തും

ജിയോയുമായി ചേര്‍ന്ന് ഓഫറുകള്‍ നല്‍കുന്നു

കോമിയോ സ്മാര്‍ട്ട്‌ഫോണുകള്‍ ജിയോയുമായി ചേര്‍ന്ന് പാക്കേജുകളും ക്യാഷ്ബാക്ക് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. അണ്‍ലിമിറ്റഡ് ഓഫറുകളും ടോക്ടൈമുമാണ് നല്‍കുന്നത്. ക്യാഷ്ബാക്ക് ഓഫറുകള്‍ ഉപഭോക്താവിന്റെ അക്കൗണ്ടുകളിലേക്ക് ക്രഡിറ്റ് ചെയ്യപ്പെടും. ഇതിനായി 198 രൂപ അല്ലെങ്കില്‍ 299 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യണം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Comio C2 Lite and Comio S1 Lite were launched in India. Both phones will be available offline.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot