കമാന്‍ഡര്‍ ഹാഡ്ഫീല്‍ഡിന്റെ ബഹിരാകാശ കാഴ്ചകള്‍

Posted By:

കമാന്‍ഡര്‍ ഹാഡ്ഫീല്‍ഡിനെ പരിചയമുണ്ടോ?. ഇല്ലെങ്കില്‍ അടുത്തറിയണം. ശൂന്യാകാശത്തെ ഭൂമിയിലേക്കു കൊണ്ടുവന്ന ബഹിരാകാശ ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. ട്വിറ്റര്‍, യുട്യൂബ്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ ബഹിരാകാശത്തുവച്ച് ഭൂമിയിലുള്ളവരുമായി സംവദിക്കുകയും ഭൂമിയുടെ വിവിധ ദൃശ്യങ്ങള്‍ അയയ്ക്കുകയും ചെയ്താണ് ഇദ്ദേഹം ഭൂമിയും ആകാശവും തമ്മിലുള്ള ബന്ധം കുറച്ചുകൊണ്ടുവന്നത്.

ബഹിരാകാശത്തിരിക്കുമ്പോള്‍ സദാസമയവും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവമായിരിക്കുകയും ഓരോ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കുകയും ചെയ്തിരുന്നു കമാന്‍ഡര്‍. അതുകൊണ്ടുതന്നെ പലപ്പോഴും അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുന്ന അനുഭൂതിയാണ് സംവദിക്കുന്നവര്‍ക്കുണ്ടായത്.

അതോടൊപ്പം എല്ലാദിവസവും സ്ഥാരമായി ബഹിരാകാശത്തുനിന്നെടുക്കുന്ന ഭൂമിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ്‌ചെയ്യുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതല്‍ ഈ വര്‍ഷം മെയ്‌വരെയുള്ള കാലയളവിലാണ് ഇദ്ദേഹം അവസാനമായി ബഹിരാകാശത്ത് ചെലവഴിച്ചത്.

ഇതിനു മുമ്പും പലതവണ സ്‌പേസ് ഷട്ടിലുകളില്‍ യാത്രചെയ്ത കമാന്‍ഡര്‍ രണ്ടുതവണ ബഹിരാകാശത്തുകൂടെ നടന്നിട്ടുണ്ട്. 2001-ല്‍ 15 മണിക്കൂറാണ് ഇദ്ദേഹം ശൂന്യതയിലൂടെ നടന്നത്.

ഹാഡ്ഫീല്‍ഡ് ബഹിരാകാശ യാത്രയ്ക്കിടെ എടുത്ത ഭൂമിയുടെ വിവിധ ദൃശ്യങ്ങള്‍ കണ്ടുനോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Antipodes Islands

ന്യൂസിലാന്‍ഡിനു സമീപമുള്ള ആന്‍ഡിപോഡ് ഐലന്‍ഡിന്റെ ബഹിരാകാശത്തുനിന്നുള്ള ദൃശ്യം

Istanbul

തുര്‍ക്കിയിലെ ഇസ്താംബുളിന്റെ രാത്രി ദൃശ്യം

New York City

ന്യൂയോര്‍ക്ക് നഗരത്തിന്റെ ദൃശ്യം

Atlantic

അറ്റലാന്റിക് സമുദ്രത്തിലെ ഒരു ദൃശ്യം

 

Newfoundland

കാനഡയിലെ ഐസ് മൂടിക്കിടക്കുന്ന ന്യൂഫൗണ്ട ലാന്‍ഡ്

Dubai

ദുബായിലെ കൃത്രിമ ദ്വീപുകളുടെ ദൃശ്യം

 

Turkey

തുര്‍ക്കിയിലെ കല്‍കന്‍ എന്ന പ്രദേശത്തിന്റെ ദൃശ്യം

 

Kolkatta

നമ്മുടെ കോല്‍ക്കത്ത ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഇങ്ങനെയിരിക്കും. നടുവില്‍ കാണുന്നത് ഹൂഗ് ളി നദിയാണ്.

 

 

 

Border of Israel and Egypt

അപൂര്‍വമായ ദൃശ്യമാണിത്. ഇസ്രായേലിനേയും ഈജിപ്റ്റിനേയും വേര്‍തിരിക്കുന്ന ഭാഗം കൃത്യമായി കാണാം.

Mexico

മെക്‌സിക്കോയുടെ ബഹിരാകാശ ദൃശ്യം

 

Australia

ഇത് പെയിന്റിംഗല്ല. ഓസ്‌ട്രേലിയയുടെ ചിത്രമാണ്.

 

Berlin

ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ബര്‍ലിന്‍ നഗരം ചിലന്തിവലപോലെയാണ് കാണുക

 

Brazil

ബ്രസീലില്‍ നിന്നുള്ള ഒരു കാഴ്ച. മനുഷ്യ മസ്തിഷ്‌കത്തിന്റെ രൂപത്തിലാണ് ഇത് കാണുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കമാന്‍ഡര്‍ ഹാഡ്ഫീല്‍ഡിന്റെ ബഹിരാകാശ കാഴ്ചകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot