ഓഫീസ് അക്കൗണ്ട് സുരക്ഷിതമോ?

By Super
|
ഓഫീസ് അക്കൗണ്ട്  സുരക്ഷിതമോ?

ബിസിനസ് ലോകത്ത് വലിയൊരു തോതില്‍ ഉപയോഗിക്കുന്ന പാസ്‌വേര്‍ഡ് ഏതെന്നോ 'പാസ്‌വേര്‍ഡ്1'. ഓണ്‍ലൈന്‍ സെക്യൂരിറ്റി കമ്പനിയായ ട്രസ്റ്റ്‌വേവ് നടത്തിയ പഠനത്തിലാണ് എളുപ്പമേറിയ ഈ പദമാണ് മിക്ക ബിസിനസ് സംരംഭങ്ങളും ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്.

പാസ്‌വേര്‍ഡ് ക്രിയേഷനില്‍ ആവശ്യപ്പെടുന്ന പോലെ നമ്പറും അക്ഷരവും എല്ലാം വരുന്ന ഈ പദം എളുപ്പത്തില്‍ ഓര്‍ത്തെടുക്കാനും സാധിക്കും എന്നതിനാലാണ്

 

അഞ്ച് ശതമാനത്തോളം കമ്പ്യൂട്ടര്‍ ഉപയോക്താക്കളും ഇത് ഉപയോഗിക്കുന്നത്. ട്രസ്റ്റ്‌വേവിന്റെ ഈ വര്‍ഷത്തെ ഗ്ലോബല്‍ സെക്യൂരിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ജോലിക്കാരുടെ ശ്രദ്ധക്കുറവും ഇതിന് വിഷയമാകുന്നതായി കമ്പനി അറിയിക്കുന്നു. ചിലര്‍ പാസ്‌വേര്‍ഡുകളും മറ്റും മറന്നുപോകാതിരിക്കാന്‍ പലയിടത്തും എഴുതിവെക്കുന്നുണ്ടെന്നും ഈ പഠനം പറയുന്നു. പാസ്‌വേര്‍ഡ് മറക്കാതിരിക്കാനാണ് ഇത് ചെയ്യുന്നതെങ്കിലും ഇത് മറ്റുള്ളവരുടെ കണ്ണില്‍ പെടുന്നതോടെ ആ അക്കൗണ്ട് സുരക്ഷിമല്ലാതാകുകയാണ്.

കീസ്‌ട്രോക്ക് ലോഗിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ പാസ്‌വേര്‍ഡ് തട്ടിയെടുക്കുന്നതായും പഠനം വെളിപ്പെടുത്തുന്നു. കീബോര്‍ഡ് ബട്ടണുകള്‍ അമര്‍ത്തുമ്പോള്‍ ഓരോ അക്ഷരങ്ങളും/അക്കങ്ങളും റെക്കോര്‍ഡ് ചെയ്യാനാകുന്ന സോഫ്റ്റ്‌വെയറാണിത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X