ആധാര്‍ ഇനി നിര്‍ബന്ധമല്ല; ചോദിച്ചാല്‍ ഒരു കോടി പിഴയും 10 വര്‍ഷം തടവും ലഭിക്കും

|

ടെലികോം കമ്പനികളും ബാങ്കുകളും ഇതുവരെ ആധാര്‍ നിര്‍ബന്ധായി ചോദിച്ചിരുന്നുവെങ്കില്‍ ഇനിയത് വേണ്ട. തിരിച്ചറിയല്‍ രേഖയായി ആധാര്‍ തന്നെ വേണമെന്ന് നിര്‍ബന്ധിക്കുകയാണെങ്കില്‍ ആ ഉദ്യോഗസ്ഥനെയോ സ്ഥാപനത്തെയോ കാത്തിരിക്കുന്നത് വലിയ നടപടിയാണ്. ഒരു കോടി രൂപ വരെ പിഴയും 10 വര്‍ഷം വരെ തടവുമാണ് ഇത്തരക്കാര്‍ക്ക് ലഭിക്കുക. ഇതു സംബന്ധിച്ച ഭേദഗതിക്ക് കേന്ദ്ര മന്ത്രായലം അംഗീകാരം കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി.

 

പുതിയ നിയമം

പുതിയ നിയമം

പാസ്‌പോര്‍ട്ടോ, റേഷന്‍ കാര്‍ഡോ ഉപയോഗിച്ച് മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ടും ആരംഭിക്കാന്‍ കഴിയുന്ന സ്ഥാനത്താണ് ആധാറിന്റെ വരവ്. ആധാര്‍ യാഥാര്‍ത്ഥ്യമായ ശേഷം അതില്ലാത്തവര്‍ക്ക് കണക്ഷനും ബാങ്ക് അക്കൗണ്ടും നല്‍കില്ലെന്ന സ്ഥിതി വന്നു. ഇതു വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കാലങ്ങള്‍ നീണ്ട തുടര്‍ച്ചയായ നിയമ പോരാട്ടങ്ങള്‍ക്കു ശേഷമാണ് പുതിയ നിയമം യാഥാര്‍ഥ്യമായിരിക്കുന്നത്.

ആധാര്‍ ഉപയോഗിക്കാം

ആധാര്‍ ഉപയോഗിക്കാം

എന്നാല്‍ ഉപയോക്താക്കള്‍ക്ക് വെ.വൈ.സി (നോ യുവര്‍ കസ്റ്റമര്‍ ഫോം) പൂരിപ്പിക്കാന്‍ സ്വമേധയാ ആധാര്‍ ഉപയോഗിക്കാം. പൊതുമുതലായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികള്‍ക്കായി മാത്രമേ ആധാര്‍ നിര്‍ബന്ധമായി ചോദിക്കാവൂ എന്ന് സുപ്രീം കോടതി പറഞ്ഞതു കണക്കിലെടുത്ത് പി.എം.എല്‍.എ.യിലും ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ടിലും ഭേദഗതി വരുത്തിയാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. സുപ്രീം കോടതിവിധിയെ മാനിച്ചാണ് ഇത്തരമൊരു നടപടി.

 പാര്‍ലമെന്റില്‍ പാസാക്കിയേക്കും.
 

പാര്‍ലമെന്റില്‍ പാസാക്കിയേക്കും.

പുതിയ നിയമം ഉടന്‍ പാര്‍ലമെന്റില്‍ പാസാക്കിയേക്കും. എന്നിരുന്നാലും ആധാര്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങളുടെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങളുടെ താത്പര്യം വ്യത്യസ്തമാണെങ്കില്‍ അത് എങ്ങിനെ സംരക്ഷിക്കുമെന്നും തീരമുമാനമായിട്ടില്ല. എന്നാല്‍ സുപ്രീം കോടതിയുടെ വിധി നിലനില്‍ക്കെ നിയമം പാസാക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകാനിടയില്ല.

അവസരം നല്‍കിയേക്കും

അവസരം നല്‍കിയേക്കും

നിലവില്‍ ആധാര്‍ എടുത്ത കുട്ടികള്‍ക്ക് ആധാര്‍ വേണ്ടെങ്കില്‍ 18 വയസ് തികയുമ്പോള്‍ ആധാര്‍ വേണ്ടെന്നു വെയ്ക്കാനുള്ള അവസരം നല്‍കിയേക്കും. ആധാര്‍ വേണ്ടെന്നുവെച്ചാല്‍ ബയോമെട്രിക്‌സ് രേഖകളടക്കം നീക്കം ചെയ്യും. ബയോമെട്രിക്‌സില്‍ തിരിമറി നടത്തിയാല്‍ ശിക്ഷ ഉറപ്പാണ്.

ദുരുപയോഗം കണ്ടെത്തിയാല്‍

ദുരുപയോഗം കണ്ടെത്തിയാല്‍

ബയോമെട്രിക്‌സ് ഡേറ്റ ദുരുപയോഗം കണ്ടെത്തിയാല്‍ 50 ലക്ഷം വരെ പിഴ ലഭിക്കും. മാത്രമല്ല ഉപയോക്താവിന്റെ സമ്മതമില്ലാതെ വിവരങ്ങള്‍ ശേഖരിച്ചാല്‍ 10,000 രൂപവരെ പിഴയും മൂന്നു വര്‍ഷം വരെ തടവും ലഭിക്കും. QR കോഡ് വെരിഫിക്കേഷനിലും ഇക്കാര്യം ബാധകമാണ്. സമ്മതമില്ലാതെ ഉപയോക്താവിന്റെ ഐ.ഡിയോ ഫോട്ടോയോ പ്രസിദ്ധീകരിക്കുന്നവരെ കാത്തിരിക്കുന്നതും 1 ലക്ഷം വരെയുള്ള പിഴയാണ്.

നാസയുടെ ആദ്യ ചാന്ദ്രദൗത്യം അപ്പോളോ 8 പറന്നുയര്‍ന്നിട്ട് 50 വര്‍ഷംനാസയുടെ ആദ്യ ചാന്ദ്രദൗത്യം അപ്പോളോ 8 പറന്നുയര്‍ന്നിട്ട് 50 വര്‍ഷം

Best Mobiles in India

Read more about:
English summary
Companies insisting on Aadhaar to face Rs 1 crore fine, jail ..

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X