ലോലിപോപ്പ് എത്തിയത് ഒരുപിടി പരാതികളുമായി.....!

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഒഎസ്സായ ലോലിപോപ്പിനെ കുറിച്ച് പരാതികളുടെ പ്രവാഹം. ലോലിപോപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്ത ശേഷം പല ആപുകളും പ്രവര്‍ത്തിക്കുന്നില്ല, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലെറ്റുകള്‍ എന്നിവയുടെ വേഗത കുറയുന്നു എന്നിവയാണ് പ്രധാന ആക്ഷേപങ്ങള്‍.

ലോലിപോപ്പ് എത്തിയത് ഒരുപിടി പരാതികളുമായി.....!

ഒക്‌ടോബറില്‍ പുതിയ നെക്‌സസ് ഉപകരണങ്ങള്‍ക്കൊപ്പമാണ് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് 5.0 വേര്‍ഷനായ ലോലിപോപ്പ് വിപണിയില്‍ എത്തിച്ചത്. എന്നാല്‍ നെക്‌സസ് ഉപകരണങ്ങളില്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ നേരിടുണ്ടെന്ന് ഉപയോക്താക്കള്‍ പറയുന്നു.

ലോലിപോപ്പ് അപ്‌ഗ്രേഡ് ചെയ്ത ശേഷം സ്മാര്‍ട്ട്‌ഫോണുകളില്‍ വൈഫൈ കണക്ടിവിറ്റിയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്, കൂടാതെ ലോലിപോപ്പില്‍ സ്മാര്‍ട്ട്‌ഫോണുകളിലെ സൗണ്ട് ക്വാളിറ്റിയിലും കുറവുണ്ടാകുന്നുണ്ട്.

ലോലിപോപ്പ് എത്തിയത് ഒരുപിടി പരാതികളുമായി.....!

ലോലിപോപ്പ് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ചില നെക്‌സസ് ഉപകരണങ്ങളില്‍ നിന്നും അഡോബ് എയര്‍ ടൂള്‍ ഡിലിറ്റ് ചെയ്യപ്പെട്ടു, ലോലിപോപ്പ് അപ്‌ഗ്രേഡിനു ശേഷം നെക്‌സസ് 7 ന്റെ വേഗത കുറയുന്നു തുടങ്ങിയ പരാതികളും സജീവമാണ്.

ലോലിപോപ്പ് എത്തിയത് ഒരുപിടി പരാതികളുമായി.....!

അതേസമയം, ചില ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ലോലിപോപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഗൂഗിള്‍ വാക്താവ് അറിയിച്ചു. ലോലിപോപ്പ് സംബന്ധിച്ച ഉപയോക്താക്കളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ തങ്ങളുടെ കസ്റ്റമര്‍ കെയര്‍ സര്‍വ്വീസുമായി ബന്ധപ്പെടാമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

Read more about:
English summary
We here list the gripes and complaints users have voiced following the update to Android 5.0 Lollipop.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot