കമ്പ്യൂടെക്‌സ് 2014; എന്തെല്ലാം പ്രതീക്ഷിക്കാം!!!

Posted By:

ഏഷ്യയിലെ ഏറ്റവും വലിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി ടേഡ് ഷോ 'കമ്പ്യൂടെക്്‌സ് 2014' ഇന്ന് തുടങ്ങുകയാണ്. പുതിയ നിരവധി സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഷോയില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാങ്കേതിക ഉപകരണ നിര്‍മാതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങാണ് ഇത്. ഇത്തവവണ കമ്പ്യൂടെക്‌സ് നടക്കുന്നത് തായ്‌പെയിലാണ്. Nvidia, അസുസ്, എയ്‌സര്‍ തുടങ്ങിയ കമ്പനികള്‍ പുതിയ ഉപകരണങ്ങള്‍ പുറത്തിറക്കുമെന്ന് ഇതിനോടകം ഉറപ്പായിക്കഴിഞ്ഞു.

എന്തായാലും ഈ വര്‍ഷത്തെ കമ്പ്യൂടെക്‌സില്‍ എന്തെല്ലാം പ്രതീക്ഷിക്കാം എന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരേസമയം ടാബ്ലറ്റായും ലാപ്‌ടോപായും ഉപയോഗിക്കാന്‍ പറ്റുന്ന ഉപകരണങ്ങള്‍ കമ്പ്യൂടെക്‌സില്‍ കൂടുതലായി അവതരിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. മൈക്രോസോഫ്റ്റ് പുറത്തിറക്കാന്‍ പോകുന്ന സര്‍ഫസ് പ്രൊ 3 ടാബ് ഇത്തരത്തിലൊന്നായിരിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ കമ്പനികള്‍ ഈ മാതൃക പിന്തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

ഗൂഗിളിന്റെ കണ്ണടപോലെ ധരിക്കാവുന്ന കമ്പ്യൂട്ടറായ ഗൂഗിള്‍ ഗ്ലാസിന് പകരം വയ്ക്കാവുന്ന ചില ഉപകരണങ്ങള്‍ കമ്പ്യൂടെക്‌സ് 2014-ല്‍ പുറത്തിറങ്ങിയേക്കും. ചിപ്‌സിപ് എന്ന കമ്പനി സിം ഐ എന്ന സ്മാര്‍ട് ഗ്ലാസ് അവതരിപ്പിച്ചിരുന്നു. ഇത്തവണ കൂടുതല്‍ മികവോടെ ഈ ഉപകരണം വീണ്ടും അവതരിപ്പിച്ചേക്കും.

 

ഇതിനോടകം തന്നെ വിവിധ ഏഷ്യന്‍ കമ്പനികള്‍ മിനി ആന്‍ഡ്രോയ്ഡ് പി.സികള്‍ പുറത്തിറക്കിയിട്ടുണ്ട്. കമ്പ്യൂടെ്കസില്‍ കൂടുതല്‍ കമ്പനികള്‍ ിൗ പാത പിന്തുടരുമെന്ന് കരുതാം. യു.എസ്.ബി ഡിസ്‌കിന്റെ വലിപ്പത്തിലും രൂപത്തിലും വരെയുള്ള ആന്‍ഡ്രോയ്ഡ് മിനി പി.സികള്‍ പുറത്തിറങ്ങും.

 

ഇന്റല്‍ പുതിയ ശ്രേണിയില്‍ പെട്ട ക്വാഡ് കോര്‍ മൊബൈല്‍ ചിപ്പുകളും കമ്പ്യൂടെക്‌സില്‍ അവതരിപ്പിച്ചേക്കും.

 

ഗെയിമിംഗുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉപകരണങ്ങള്‍ കമ്പ്യൂടെകസില്‍ അവതരിപ്പിക്കപെട്ടേക്കും. അസുസ്, ജിഗബൈറ്റ്, MSI എന്നിവയെല്ലാം ഗെയിമിംഗ് ഉപകരണങ്ങള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot