'ഐഫോണ്‍ പൈ' ഈ സ്മാര്‍ട്ട്‌ഫോണ്‍ കുറച്ച് വ്യത്യസ്തമാണ്...!

ആപ്പിളിന്റെ ഐഫോണ്‍ ഒരു തികഞ്ഞ ഡിവൈസായ കരുതപ്പെടുന്നത്, സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ ഇതിന് വേറിട്ടൊരു പ്രതിഛായയാണ് ഉളളത്. ഇതിന്റെ വിലയും രൂപഘടനയും നിങ്ങള്‍ക്ക് മറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ കണ്ടെത്തുക പ്രയാസമാണ്. ഇതുകൊണ്ട് തന്നെ ബ്രിട്ടീഷ് ഡിസൈനറായ ചിക്ക് ന്യൂമാന്‍ ഐഫോണ്‍ പൈ എന്ന പുതിയ കോണ്‍സപ്റ്റ് സൃഷ്ടിച്ചിരിക്കുകയാണ്.

ചിക്ക് പറയുന്നത് ആപ്പിള്‍ ഐഫോണ്‍ കുറച്ച് കൂടി വൃത്താകൃതിയില്‍ നിര്‍മ്മിച്ചാല്‍ ജനപ്രീതി വര്‍ദ്ധിക്കുമെന്നാണ്. ഇതില്‍ വലിയ സ്‌ക്രീനോട് കൂടി ഐഫോണ്‍ ഉപയോക്താവിന് വേണ്ട എല്ലാ സവിശേഷതകളും ഉണ്ട്. ആപ്പിള്‍ തിരിച്ചറിയപ്പെടുന്ന റെറ്റിന സ്‌ക്രീന്‍ ഐഫോണ്‍ പൈയിലും ഉണ്ട്.

സര്‍ക്കുലര്‍ ആകൃതി കാരണം ഈ ഫോണ്‍ എളുപ്പത്തില്‍ പോക്കറ്റിലും കൊണ്ട് നടക്കാവുന്നതാണ്. പക്ഷെ ഇതില്‍ ആര്‍ക്കും ശങ്ക തോന്നാവുന്നത് ഇതിന്റെ ആകൃതി മൂലം ക്യാമറയില്‍ ഫോട്ടോ എടുക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ എന്നാണ്. താഴെ കൊടുത്തിരിക്കുന്ന സ്ലൈഡറുകളിലൂടെ പോകുമ്പോള്‍ നിങ്ങള്‍ക്ക് ആപ്പിളിന്റെ മറ്റ് മോഡലുകളില്‍ നിന്ന് ഐഫോണ്‍ പൈ ഇഷ്ടമാകുമോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഈ ഐഫോണ്‍ കോണ്‍സപ്റ്റ് ചിക്ക് ന്യൂമാന്റെ രൂപകല്‍പ്പനയാണ്.

 

2

പൈ ഐഫോണ്‍ കൊണ്ട് നടക്കുന്നതിന് വളരെ എളുപ്പമാണ്, ഇത് നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ പോക്കറ്റില്‍ വയ്ക്കാവുന്നതാണ്.

 

3

ഐഫോണ്‍ പൈയില്‍ മ്യൂസിക്ക് കേള്‍ക്കുന്നതിനായി പ്രത്യേത തീം നല്‍കിയിരിക്കുന്നു, ഇത് വൃത്താകൃതിയിലുളള രൂപകല്‍പ്പന കാരണം വളരെയധികം ആകര്‍ഷകമാണ്.

4

ഇത് വളരെയധികം പോക്കറ്റ് ഫ്രണ്ട്‌ലിയാണ്, ഏത് പോക്കറ്റിലും സുഗമമായി ഇത് വെയ്ക്കാവുന്നതാണ്.

5

ന്യൂമാന്റെ അഭിപ്രായം ആപ്പിള്‍ വൃത്താകൃതിയില്‍ ഐഫോണ്‍ ലോഞ്ച് ചെയ്യുകയാണെങ്കില്‍ അവരുടെ മറ്റ് മോഡലുകളേക്കാള്‍ കൂടുതല്‍ വില്‍ക്കപ്പെടുമെന്നാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot