കോണ്ടം ഓണ്‍ലൈനില്‍ ലഭിക്കാന്‍ കോണ്ടംകിംഗ്

Posted By: Staff

കോണ്ടം ഓണ്‍ലൈനില്‍ ലഭിക്കാന്‍ കോണ്ടംകിംഗ്

ഓണ്‍ലൈനില്‍ കോണ്ടം സ്‌റ്റോറുകള്‍ തിരയുന്നവര്‍ക്കായി കോണ്ടംകിംഗ് വെബ്‌സൈറ്റ്. എല്ലാതരം കോണ്ടവും ഈ സൈറ്റില്‍ നിന്ന് ലഭിക്കും. കോണ്ടത്തിന്  ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും ഇപ്പോഴും മെഡിക്കല്‍ സ്‌റ്റോറുകളിലും മറ്റും പോയി വാങ്ങാന്‍ ചമ്മലില്ലാത്തവര്‍ കുറവാണ്. ലൈംഗീക വിഷയങ്ങളോടുള്ള സമീപനമാണ് ഇതിനൊരു പ്രധാന കാരണം. കോണ്ടങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ വെബ്‌സൈറ്റാണിത്.

ഇത്തരം ചമ്മലുകള്‍ ഉള്ളവര്‍ക്ക് സുരക്ഷിതമായ ലൈംഗീകതയ്ക്ക് വേണ്ടി കോണ്ടം ലഭ്യമാക്കുകയാണ് ഓണ്‍ലൈന്‍ സ്‌റ്റോറായ കോണ്ടംകിംഗ്. കൂടാതെ സുരക്ഷിതമായ ലൈംഗീകതയുടെ ആവശ്യം മനസ്സിലാക്കി നല്‍കുകയും ചെയ്യുന്നു. ബോന്‍ സാന്റെ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിയാണ് ഇന്ത്യയില്‍ ഈ വെബ്‌സൈറ്റ് അവതരിപ്പിച്ചത്. 2010 നവംബര്‍ മുതലാണ് വെബ്‌സൈറ്റ് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്.

കോണ്ടം ബുക്ക് ചെയ്താല്‍ അത് നിങ്ങളുടെ മേല്‍വിലാസത്തിലെത്തിക്കുകയാണ് വെബ്‌സൈറ്റ് ചെയ്യുന്നത്. ഓര്‍ഡറുകള്‍ ട്രാക്ക് ചെയ്യാനും സൈറ്റിലൂടെ സാധിക്കും,. ഐഎസ്ഒ അംഗീകൃത കോണ്ടം ഓണ്‍ലൈന്‍ സ്‌റ്റോര്‍ എന്ന വിശ്വാസ്യത കൂടി വെബ്‌സൈറ്റിനുണ്ട്. ഇന്ത്യന്‍, അന്താരാഷ്ട്ര ബ്രാന്‍ഡഡ് കോണ്ടങ്ങള്‍ ഇവിടെ നിന്ന് വാങ്ങാവുന്നതാണ്.

ഐഎസ്ഒ 4074 അംഗീകാരമുള്ള കോണ്ടം ബ്രാന്‍ഡുകള്‍ വില്പനക്കെത്തിക്കുന്ന വെബ്‌സൈറ്റ് ഒരു സ്റ്റോര്‍ എന്നതിനുപരി ബ്ലോഗ്, ഓണ്‍ലൈന്‍ ടെക്‌സ്റ്റ്/വോയ്‌സ്  ചാറ്റ്, കസ്റ്റമര്‍ കെയര്‍, സംശയങ്ങള്‍ക്ക് മറുപടി, വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ എന്നീ സഹായങ്ങളും നല്‍കുന്നുണ്ട്. ഇവിടെ നിന്നും കോണ്ടം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഈ വെബ്‌സൈറ്റ് ലിങ്കില്‍ ക്ലിക് ചെയ്യാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot