സോഷ്യല്‍ മീഡിയ പ്രചരണം; ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ സൈബര്‍ ആര്‍മി

Posted By:

സോഷ്യല്‍ മീഡിയകളിലൂടെ ബി.ജെ.പി. നടത്തുന്ന പ്രചരണങ്ങളെ നേരിടാന്‍ കോണ്‍ഗ്രസ് സൈബര്‍ ആര്‍മി രൂപീകരിക്കുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി പാര്‍ട്ടിയുടെ ഐ.ടി. സെല്‍ അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലന ക്ലാസും കഴിഞ്ഞ ദിവസം നടത്തി.

ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ സൈബര്‍ ആര്‍മി

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി. സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചരണം നടത്തുകയും ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുകയുമാണെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. അടുത്ത കാലം വരെ ഗുജറാത്തില്‍ മാത്രമായിരുന്നു ഈ നുണപ്രചരണം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ രാജ്യവ്യാപകമായി ബി.ജെ.പി. ഇത്തരം പ്രചാരണം നടത്തുന്നുണ്ട്. ഇതിനു തടയിടേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

യു.പി.എ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ സൈബര്‍ ആര്‍മിയുടെ പ്രധാന ചുമതല. അതോടൊപ്പം ബി.ജെ.പി. ഉയര്‍ത്തുന്ന വാദങ്ങളുടെ മുനയൊടിക്കലും പാര്‍ട്ടി ലക്ഷ്യമിടുന്നു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot