മൂന്ന് ഡിവൈസുകളെ ഒരേ സമയത്ത് കണക്ട് ചെയ്യാന്‍ സാധിക്കുന്ന കീബോര്‍ഡ്....!

Written By:

സ്മാര്‍ട്ട്‌ഫോണിന്റെയും ടാബ്‌ലറ്റിന്റെയും കൂടെ സാധാരണ ലഭിക്കുന്ന കീബോര്‍ഡില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത് കണക്ടിവിറ്റിയില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ കൊണ്ടാണ്. നിങ്ങള്‍ ബ്ലൂടൂത്ത് കീബോര്‍ഡിനെ മൊബൈല്‍ അല്ലെങ്കില്‍ ലാപ്‌ടോപില്‍ കണക്ട് ചെയ്യുമ്പോള്‍ മിക്കവാറും അത് ഡിസ്‌കണക്ട് ആയതായി അനുഭവപ്പെട്ടിട്ടുണ്ടാവും, അല്ലെങ്കില്‍ കണക്ടിവിറ്റി റേഞ്ച് വളരെയധികം കുറഞ്ഞിട്ടുണ്ടാവും.
എന്നാല്‍ ലോജിടെകിന്റെ പുതിയ കീബോര്‍ഡില്‍ ഈ ബുദ്ധിമുട്ടുകളൊന്നും നിങ്ങള്‍ സഹിക്കേണ്ടി വരില്ല. ലോജിടെക് K480 ബ്ലൂടൂത്ത് കീബോര്‍ഡില്‍ നിങ്ങള്‍ക്ക് ഒന്നിലധികം ഡിവൈസുകള്‍ കണക്ട് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സ്മാര്‍ട്ട്‌ഫോണിനേയും ടാബ്‌ലറ്റിനേയും ഒരേ സമയത്ത് ഇതുമായി ബന്ധിപ്പിച്ച് നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റും. ഇതുകൂടാതെ K480--യെ പിസിയും ലാപ്‌ടോപുമായും കണക്ട് ചെയ്യാവുന്നതാണ്.
ഒരു ഡിവൈസില്‍ നിന്ന് മറ്റൊരു ഡിവൈസിലേക്ക് പോകാന്‍ ഒരു സ്വിച്ച് നല്‍കിയിട്ടുണ്ട്, അതുകൊണ്ട് നിങ്ങള്‍ക്ക് വ്യത്യസ്തമായ ഡിവൈസുകളിലേക്ക് ഒറ്റ ക്ലിക്കുകൊണ്ട് മാറാന്‍ സാധിക്കും. ഇതുകൂടാതെ കീബോര്‍ഡില്‍ സ്മാര്‍ട്ട്‌ഫോണും ടാബ്‌ലറ്റും വെയ്ക്കുന്നതിന് പ്രത്യേക സ്ഥാനങ്ങളും നല്‍കിയിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ലോജിടെകിന്റെ K480 കീബോര്‍ഡില്‍ നിങ്ങള്‍ക്ക് ഒരേ സമയം മൂന്ന് ഡിവൈസുകള്‍ കണക്ട് ചെയ്യാന്‍ സാധിക്കും.

2

കീബോര്‍ഡില്‍ സ്മാര്‍ട്ട്‌ഫോണും ടാബ്‌ലറ്റും വെയ്ക്കുന്നതിനുളള സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നു.

3

ലോജിടെക് K480--യുടെ വലുപ്പം വളരെയധികം കോംപാക്ട് ആണ്, അതിനാല്‍ ഇതിനെ നിങ്ങള്‍ക്ക് നിങ്ങളുടെ ഒഫീഷ്യല്‍ ട്രാവല്‍ ബാഗില്‍ സൗകര്യപൂര്‍വം വെച്ച് കൊണ്ടു പോകാന്‍ സാധിക്കും.

4

കീബോര്‍ഡിന് ലെതര്‍ ടച്ച് ഫിനിഷിംഗാണ് നല്‍കിയിരിക്കുന്നു, ഇത് ഇതിന് മനോഹരമായ കാഴ്ച സമ്മാനിക്കുന്നു.

5

കീബോര്‍ഡില്‍ 10 മീറ്റര്‍ അതായത് 30 ഫീറ്റിന്റെ കേബിള്‍ നല്‍കിയിരിക്കുന്നു, കൂടാതെ ഇതിലെ ബാറ്ററി 2 വര്‍ഷം വരെ നീണ്ട് നില്‍ക്കും.

6

കീബോര്‍ഡില്‍ 10 മീറ്റര്‍ അതായത് 30 ഫീറ്റിന്റെ കേബിള്‍ നല്‍കിയിരിക്കുന്നു, കൂടാതെ ഇതിലെ ബാറ്ററി 2 വര്‍ഷം വരെ നീണ്ട് നില്‍ക്കും.

8

കീബോര്‍ഡില്‍ ഒരേ് സമയം ഒന്നിലധികം ഡിവൈസുകള്‍ കണക്ട് ചെയ്യുന്നതി്‌ന് ഒരു സ്വിച്ച് നല്‍കിയിരിക്കുന്നു, ഇതുമൂലം ഒറ്റ ക്ലിക്ക് കൊണ്ട് നിങ്ങള്‍ക്ക് ഡിവൈസ് മാറ്റാന്‍ സാധിക്കും.

9

ഇന്‍ഡ്യയില്‍ ഇതുവരെ ലോജിടെക് 480 ബ്ലൂടൂത്ത് കീബോര്‍ഡ് വിപണിയില്‍ എത്തിച്ചിട്ടില്ല. എന്നാല്‍ യു എസ്സില്‍ ഇതിന്റെ വില 3040 രൂപയ്ക്ക് അടുത്താണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot