ജാപ്പനീസ് സ്റ്റാർട്ടപ്പ് വികസിപ്പിച്ച ഒരു ഹൈടെക് "സ്മാർട്ട് മാസ്ക്" നെ പരിചയപ്പെടാം

|

കൊറോണ വൈറസ് വ്യാപിച്ചിരിക്കുന്ന ഈ കാലയളവിൽ മുഖം മൂടുന്നത് ഒരു മാനദണ്ഡമായി മാറിക്കൊണ്ടിരിക്കുന്നു. ശരിക്കും ഒരു ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു ഫേസ് മാസ്ക്കുകൾ. ജാപ്പനീസ് സ്റ്റാർട്ടപ്പ് ഡോണട്ട് റോബോട്ടിക്സ് ഇൻറർനെറ്റുമായി ബന്ധിപ്പിച്ച 'സ്മാർട്ട് മാസ്ക്' വികസിപ്പിച്ചെടുത്തിട്ടുണ്ട്. മുഖം മൂടുന്നതിലുപരി ഇതുപയോഗിച്ച്‌ സന്ദേശങ്ങൾ കൈമാറാനും ജാപ്പനീസ് ഭാഷയിൽ നിന്ന് മറ്റ് എട്ട് ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനും കഴിയും.

 

സി-മാസ്ക് സവിശേഷതകൾ

ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാവുന്ന ഈ സ്മാർട്ട് മാസ്കിന് സി-മാസ്ക് എന്നാണ് ‌ഡോണറ്റ് റോബോട്ടിക്‌സ് ഇട്ടിരിക്കുന്ന പേര്. ഈ വെളുത്ത പ്ലാസ്റ്റിക് 'സി-മാസ്ക്' സ്റ്റാൻഡേർഡ് ഫെയ്സ് മാസ്കുകൾക്ക് യോജിക്കുകയും ബ്ലൂടൂത്ത് വഴി ഒരു സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ് ആപ്ലിക്കേഷൻ എന്നിവയുമായി ബന്ധിപ്പിക്കുകയും അത് മെസ്സേജ് രൂപത്തിലേക്ക് സംഭാഷണം പകർത്താനും കോളുകൾ വിളിക്കാനും അല്ലെങ്കിൽ മാസ്ക് ധരിക്കുന്നവരുടെ ശബ്‌ദം വർദ്ധിപ്പിക്കാനും കഴിയും.

സി-മാസ്ക്

40 ഡോളറാണ് (ഏകദേശം 3,000 രൂപ) ഒരു സി മാസ്കിന് വരുന്ന വില. ജാപ്പനീസ് വിപണിയിലേക്കുള്ള ആദ്യ 5000 മാസ്കുകൾക്ക് ഓഡർ ലഭിച്ച ഡോണറ്റ് റോബോട്ടിക്‌സ് ഉടൻ അധികം താമസമില്ലാതെ ഡെലിവറി ആരംഭിക്കും. ചൈന, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും സി മാസ്കിന് ആവശ്യക്കാർ എത്തുന്നുണ്ട് എന്ന് ഡോണറ്റ് റോബോട്ടിക്സ് ചീഫ് എക്‌സിക്യൂട്ടീവ് ടൈസുകെ ഓനോ വ്യക്തമാക്കി. കൊറോണ കാലത്ത് തങ്ങളുടെ കമ്പനി മുന്നോട്ട് കൊണ്ടുപോകാനും ഈ വൈറസിന് ഒരു തടയിടുവാനുമായി എന്തെങ്കിലും തയ്യാറാക്കണം എന്ന ആശയമാണ് ഡോണട്ട് റോബോട്ടിക്സിന്റെ എഞ്ചിനീയർമാർ ഈ ഹൈടെക് മാസ്ക് നിർമ്മിക്കാനുള്ള പ്രധാന പ്രചോദനമായിരിക്കുന്നത്.

മാസ്ക് രൂപകൽപ്പന
 

കൊറോണ വൈറസ് വ്യാപനത്തിന് തൊട്ടുമുൻപായി ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലേക്ക് വിവിധ ഭാഷകളിൽ പരിവർത്തനം ചെയ്യുന്ന റോബോട്ട് ഗൈഡുകൾ വിതരണം ചെയ്യാനുള്ള കരാർ ഡോണറ്റ് റോബോട്ടിക്സ് നേടിയിരുന്നു. കമ്പനിയുടെ എഞ്ചിനീയർമാരിൽ ഒരാളായ ഷുൻസുക് ഫുജിബയാഷി നാല് വർഷം മുമ്പ് സൃഷ്ടിച്ച ഡോണട്ട് റോബോട്ടിക്സ് അതിന്റെ റോബോട്ടിനായി വികസിപ്പിച്ച വിവർത്തന സോഫ്റ്റ്വെയറും മാസ്ക് രൂപകൽപ്പനയും സ്വീകരിച്ചുകൊണ്ട് ഒരു പ്രോട്ടോടൈപ്പ് കണക്റ്റുചെയ്ത മാസ്ക് നിർമ്മിച്ചു.

ഡോനട്ട് റോബോട്ടിക്സ്

ജാപ്പനീസ് ക്രൗഡ് ഫണ്ടിംഗ് സൈറ്റായ ഫണ്ടിനോ വഴി ഡോനട്ട് റോബോട്ടിക് ഓഹരികൾ വിറ്റുകൊണ്ട് ഓനോ വികസനത്തിനായി ഏകദേശം 1.98 കോടി രൂപ സമാഹരിച്ചു. ഫേസ് മാസ്‌ക് ഉപയോഗിക്കുമ്പോൾ നേരെ സംസാരിക്കാനോ അല്ലെങ്കിൽ ഒരു ഫോൺകോൾ വരുമ്പോൾ എടുത്ത് സംസാരിക്കാനോ കഴിയാതെ വരുന്ന അവസ്ഥ ഇതോടെ അവസാനിക്കും. ഇനി ആളുകൾക്ക് ഫേസ് മാസ്ക്ക് മാറ്റാതെ തന്നെ ഫോൺ കോളുകൾ എടുക്കാവുന്നതാണ്. കൊറോണ കാരണം ഫേസ് മാസ്കുകൾക്ക് ലഭിച്ച പരിഗണന ചിലറയല്ല എന്ന കാര്യം ഇതോടെ വ്യക്തമാണ്.

Best Mobiles in India

English summary
While Japanese has fewer cases in COVID-19, most of which have been using the face mask for years, a Japanese startup Donut Robotics has created an internet-connected "smart mask" capable of transmitting messages and translating from Japanese into eight other languages.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X