Home
News

ഇങ്ങനെയൊക്കെ ചെയ്യാമോ? 'അ‌ന്തവും കുന്തവുമില്ലാതെ' 4ജി ഉപയോക്താക്കൾ!

കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അ‌വസ്ഥയിലാണ് ഇപ്പോൾ ഇന്ത്യയിലെ മൊ​ബൈൽ ഉപയോക്താക്കൾ. ചില 'പ്രമുഖർ' പറയുന്നു തങ്ങളുടെ 5ജി(5G) എത്തിയെന്ന്, എന്നാൽ അ‌ത് യഥാർഥ ഗുണങ്ങളോടെ എത്രപേർക്ക് കിട്ടുന്നുണ്ട്? ആർക്കും ഒരു പിടിയുമില്ല. ഉണ്ടായിരുന്ന 4ജി(4G) ആകട്ടെ ഇപ്പോൾ മിക്കയിടങ്ങളിലും ആളുകളെ വട്ടംക്കറക്കുന്നു. 5ജി വ്യാപനത്തിന്റെ ഭാഗമായാണ് 4ജി ഉപയോക്താക്കൾക്ക് ഇപ്പോൾ പലവിധ ബുദ്ധിമുട്ടുകൾ അ‌നുഭവിക്കേണ്ടിവരുന്നത് എന്നും ഇത് കമ്പനികൾ കണ്ടില്ലെന്ന് നടിക്കുകയാണ് എന്നുമാണ് ഉയരുന്ന ആക്ഷേപം. 5ജി ഇപ്പോൾ തട്ടിക്കൂട്ടി ഇറക്കേണ്ട ആവശ്യമുണ്ടോ? ആവശ്യമായ സജ്ജീകരണങ്ങളോടെ സാവധാനത്തിൽ ഇന്ത്യയിൽ എല്ലായിടത്തും 5ജി കവറേജ് ലഭ്യമാക്കിയ ശേഷം പ്രഖ്യാപനങ്ങൾ നടത്തിയാൽ പോരേ എന്ന ചോദ്യവും ഉയരുന്നുണ്ട്.

പുത്തൻ അ‌നുഭവങ്ങ​ളിലേക്ക്

സാങ്കേതികവിദ്യയുടെ പുത്തൻ അ‌നുഭവങ്ങ​ളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതിൽ നിർണായക പങ്ക് വഹിക്കാൻ ശേഷിയുള്ള ഘടകമാണ് 5ജി. അ‌തിന്റെ സാധ്യതകൾ അ‌പാരവുമാണ്. അ‌തിനാൽത്തന്നെ 5ജി നമ്മുടെ രാജ്യത്തും എത്തേണ്ടത് ഏറെ അ‌നിവാര്യമാണ്. 2022 ഒക്ടോബർ ഒന്നിന് ആണ് ഇന്ത്യയിൽ 5ജി സർവീസുകളുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. അ‌ന്നുതന്നെ എയർടെൽ 8 നഗരങ്ങളിൽ തങ്ങളുടെ 5ജി ലഭ്യമായതായി അ‌റിയിച്ചു. പിന്നാലെ വിജയദശമി ദിനത്തിൽ റിലയൻസ് ജിയോയും നാലിടത്ത് തങ്ങളുടെ 5ജി സർവീസ് ആരംഭിച്ചതായി പ്രഖ്യാപിച്ചു.

റിലയൻസ് ജിയോയും എയർടെലും

തുടർന്നിങ്ങോട്ട് രാജ്യത്തെ നൂറിലേറെ നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിച്ചതായാണ് റിലയൻസ് ജിയോയും എയർടെലും അ‌വകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. ​ആദ്യഘട്ടത്തിൽ എത്തിയില്ലെങ്കിലും ഇപ്പോൾ നമ്മുടെ കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ ഉൾപ്പെടെയുള്ള നഗരങ്ങളിലും 5ജി സർവീസുകൾ ആരംഭിച്ചതായാണ് കമ്പനികൾ പറയുന്നത്. '5ജി ആരം​ഭിച്ചു', '5ജി എത്തിച്ചു' എന്നൊക്കെ വീമ്പിളക്കുന്നതിനപ്പുറം ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ കമ്പനികൾക്ക് കഴിയുന്നുണ്ടോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

കാര്യമായ തയാറെടുപ്പുകളില്ലാതെ

കാര്യമായ തയാറെടുപ്പുകളില്ലാതെ മത്സരത്തിന്റെ പേരിൽ നടത്തുന്ന 5ജി പ്രഖ്യാപനങ്ങളും തട്ടിക്കൂട്ട് പരിപാടികളും കാരണം ഉണ്ടായിരുന്ന 4ജിയിൽ മണ്ണുവീണ അ‌വസ്ഥയാണ് എന്നാണ് ഇപ്പോൾ പരാതികൾ ഉയരുന്നത്. വേഗതയുടെ കാര്യത്തി​ൽ ബിഎസ്എൻഎല്ലിനെ കുറ്റം പറഞ്ഞിരുന്ന മറ്റ് ടെലിക്കോം കമ്പനികളുടെ 4ജി ഉപയോക്താക്കൾ ഇപ്പോൾ 4ജി കിട്ടാതെ വട്ടം കറങ്ങുന്ന അ‌വസ്ഥയാണ്. 5ജി ഏറ്റവും അ‌നിവാര്യമായ മാറ്റമാണ്. എന്നാൽ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിക്കൊണ്ട് ഉപയോക്താക്കളുടെ ബുദ്ധിമുട്ട് കുറച്ചുകൊണ്ട് വേണമായിരുന്നു 5ജി പ്രഖ്യാപനം കമ്പനികൾ നടത്തേണ്ടിയിരുന്നത് എന്നാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.

രാജ്യമാകെ 5ജി

രാജ്യമാകെ 5ജി വ്യാപിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾക്കിടയിൽ 4ജി ഉപയോക്താക്കൾ അ‌നുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ടെലിക്കോം കമ്പനികൾ കണ്ടഭാവം നടിക്കുന്നില്ല എന്നാണ് ആക്ഷേപം. 5ജി ആരംഭിച്ചതായി പറയുന്നുണ്ടെങ്കിലും ഇവിടങ്ങളിൽ എല്ലാം പരീക്ഷണ അ‌ടിസ്ഥാനത്തിൽ മാത്രമാണ് അ‌വ ലഭ്യമാക്കിയിരിക്കുന്നത്. 5ജിയുടെ യഥാർഥ ഉപയോഗം സാധ്യമാകുന്ന അ‌വസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല.

ഭൂരിഭാഗം ആളുകളും 4ജി ആണ്

അ‌തിവേഗ 5ജി ഉപയോഗിച്ച് നിർവഹിക്കേണ്ട കാര്യങ്ങൾ ഇപ്പോൾ ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങിയിട്ടുമില്ല. 5ജി ഇന്ത്യയിൽ വ്യാപിപ്പിച്ച് വരുന്നതേയുള്ളൂ. ഇപ്പോഴും ഭൂരിഭാഗം ആളുകളും 4ജി ആണ് ഉപയോഗിച്ചുവരുന്നത്. ഇന്ത്യയിലെ ആളുകളുടെ ​ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ നല്ല വേഗയയുള്ള 4ജി ഡാറ്റ തന്നെ ധാരാളമാണ്. കുറച്ചുനാളത്തേക്കുകൂടി നല്ല 4ജി തന്നെ ഈ ആവശ്യങ്ങൾക്ക് മതിയാകും. എന്നാൽ 5ജി എത്തിയതോടെ ഉണ്ടായിരുന്ന 4ജി സ്പീഡും നഷ്ടമായി എന്നാണ് പരാതി.

4ജിയിൽനിന്ന് 5ജിയിലേക്ക്

4ജിയിൽനിന്ന് 5ജിയിലേക്ക് പെട്ടെന്ന് മാറാൻ എല്ലാവർക്കും കഴിയില്ല. രാജ്യത്ത് എല്ലായിടത്തും 5ജി ലഭ്യമായിക്കഴിഞ്ഞാൽ ആളുകൾ പതിയെ 5ജിയിലേക്ക് മാറും. 15,000 രൂപയിൽ താഴെ വിലയിൽ നല്ല 5ജി സ്മാർട്ട്ഫോണുകൾ എത്തുന്നതും ഇന്ത്യയിലെ ആളുകൾക്കിടയിൽ 5ജി ഉപയോഗം വർധിപ്പിക്കാൻ സഹായിക്കും. 5ജി ഉപയോഗിച്ച് നിറവേറ്റേണ്ട ആവശ്യങ്ങൾ വരുന്നിടം വരെ, 5ജി ഇപ്പോൾ ആവശ്യമുണ്ടോ എന്ന ചോദ്യം ചില ഉപയോക്താക്കളിൽനിന്ന് ഉയർന്നുകൊണ്ടിരിക്കും.

4ജിയുടെ നിരക്കുകൾ വർധിപ്പിക്കാൻ

5ജി സേവനങ്ങൾ ഇന്ത്യയിൽ ചെലവേറിയതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ടെലിക്കോം കമ്പനികൾക്ക് 5ജിയിൽനിന്ന് വരുമാനം ലഭ്യമാകുന്ന ഒരു നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. അ‌തിനാൽത്തന്നെ 4ജിയുടെ നിരക്കുകൾ വർധിപ്പിക്കാൻ ​സ്വകാര്യ ടെലിക്കോം കമ്പനികൾ തയാറെടുക്കുന്നതായുള്ള വാർത്തകൾ ഇതിനോടകം വന്നിട്ടുമുണ്ട്. 4ജി കിട്ടുന്നുമില്ല, ഉയർന്ന നിരക്ക് നൽകേണ്ടിവരികയും ചെയ്യണം എന്ന അ‌വസ്ഥ ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അ‌ംഗീകരിക്കാവുന്ന കാര്യമല്ല.

ബുദ്ധിമുട്ടുകൾ ഉണ്ടാകുക സ്വാഭാവികമാണ്

നിലവിൽ 5ജിക്ക് നിരക്ക് ഈടാക്കുന്നില്ല എങ്കിലും അ‌ധികം ​വൈകാതെ 5ജിക്കും പണം ഈടാക്കിത്തുടങ്ങും. വെറും 20 സെക്കൻഡിൽ ഒരു സിനിമ ഡൗൺലോഡ് ചെയ്യാം എന്നതിനായി ഉയർന്ന 5ജി നിരക്കുനൽകാൻ എത്രപേർ തയാറാകും എന്ന ചോദ്യവും ഉയരുന്നുണ്ട്. പുതിയ സേവനങ്ങൾ അ‌വതരിപ്പിക്കുമ്പോൾ ചില ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുക സ്വാഭാവികമാണ്. എന്നാൽ 5ജിയുടെ അ‌ത്യാവശ്യം ഇപ്പോഴില്ല.
നിലവിലുള്ള 4ജി സർവീസുകളെ ബാധിക്കാത്ത വിധത്തിൽ 5ജി എല്ലായിടത്തും എത്തിച്ചശേഷം 5ജി പ്രഖ്യാപനം നടത്തുകയായിരുന്നു ടെലിക്കോം കമ്പനികൾ ചെയ്യേണ്ടിയിരുന്നത് എന്നും, എന്നാൽ പരസ്പരമുള്ള മത്സരത്തിന്റെ പേരിൽ ജനത്തെ കബളിപ്പിക്കുന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നേറുന്നത് എന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

More from GizBot

Best Mobiles in India

English summary
It is alleged that 4G users are facing various difficulties due to problems in 5G deployment, and companies are pretending not to see this. It is pointed out that telecom companies should have announced 5G after bringing it everywhere without affecting the existing 4G services.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X