Home
News

ഉല്ലു കാണുന്ന മല്ലൂസിന്റെ ശ്രദ്ധയ്ക്ക്, ഇനി കാഴ്ച നിയമവിരുദ്ധം! ഈ 25 OTT പ്ലാറ്റ്ഫോമുകൾ രാജ്യത്ത് നിരോധിച്ചു

ഉള്ളടക്ക നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ 25 ഒടിടി പ്ലാറ്റ്ഫോമുകൾ രാജ്യത്ത് നിരോധിച്ചു. അ‌ശ്ലീല കണ്ടന്റുകൾ പ്രക്ഷേപം ചെയ്യുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച ഈ പ്ലാറ്റ്ഫോമുകളിൽ ഉല്ലു ഉൾപ്പെടെ നിരവധി ജനപ്രിയ ആപ്ലിക്കേഷനുകളുണ്ട്. ഇന്ത്യയിലുടനീളമുള്ള 25 OTT ആപ്പുകളിലേക്കും വെബ്‌സൈറ്റുകളിലേക്കുമുള്ള പൊതുജന ആക്‌സസ് തടയാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (MIB) ഇന്റർനെറ്റ് സേവന ദാതാക്കളോട് (ISP) നിർദ്ദേശിച്ചതായിട്ടാണ് റിപ്പോർട്ട്. ഇവ 'സോഫ്റ്റ് പോൺ' എന്ന നിലയ്ക്കുള്ള ഉള്ളടക്കം ഹോസ്റ്റ് ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം എടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്തിന്റെ ഐടി നിയമങ്ങളെയും നിലവിലുള്ള കണ്ടന്റ് നിയമങ്ങളെയും ലംഘിക്കുന്നു, "ലൈംഗിക വെബ് സീരീസ്" എന്ന മറവിൽ മതിയായ ഇല്ലാതെ സെൻസറിങ്ങില്ലാതെ ഈ ആപ്പുകൾ മുതിർന്നവർക്കുള്ള കണ്ടന്റുകൾ പ്രചരിപ്പിക്കുന്നു എന്നിങ്ങനെ ഒന്നിലധികം പരാതികളും റിപ്പോർട്ടുകളും വന്നതിനെ തുടർന്നാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

'ഉല്ലു' കാണുന്ന മല്ലൂസിന്റെ ശ്രദ്ധയ്ക്ക്, ഇനി കാഴ്ച നിയമവിരുദ്ധം!

'നാടൻ' കണ്ടന്റുകൾ ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്ന ഉല്ലു (Ullu), നിരവധി മലയാളികളുടെയും പ്രിയപ്പെട്ട ഒടിടി പ്ലാറ്റ്ഫോം ആണ്. എന്നാൽ ഇനി ഇവ നിയമപരമായി ലഭ്യമാകില്ല. അശ്ലീല ഉള്ളടക്കം പ്രായപൂർത്തിയാകാത്തവർക്ക് എളുപ്പത്തിൽ ലഭ്യമാകുന്നത് തടയുന്നതിനും ഡിജിറ്റൽ കണ്ടന്റുകൾ മാന്യതയുടെയും നിയമത്തിന്റെയും പരിധിക്കുള്ളിൽ തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.

കേന്ദ്ര സർക്കാർ ഇപ്പോൾ നിരോധിച്ച OTT ആപ്പുകളുടെ ലിസ്റ്റ് ഇതാ: ALTT, ഉല്ലു (ULLU), ബിഗ് ഷോട്ട്സ് ആപ്പ്, ജൽവ ആപ്പ്, വൗ എന്റർടൈൻമെന്റ്, ലുക്ക് എന്റർടൈൻമെന്റ്, ഹിറ്റ്​പ്രൈം, Feneo, ShowX, Sol Talkies, Kangan ആപ്പ്, Bull ആപ്പ്, Adda TV, HotX VIP, Desiflix.

ബൂമെക്സ് (Boomex), നവരസ ​ലൈറ്റ് (Navarasa Lite), ഗുലാബ് ആപ്പ്, Fugi, മോജ്ഫിക്സ് (Mojflix), Hulchul ആപ്പ്, MoodX, NeonX VIP, Triflicks എന്നിവയാണ് നിരോധിച്ചിരിക്കുന്നത്. MIB ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 ലെ സെക്ഷൻ 67, 67A, ഭാരതീയ ന്യായ സംഹിത 2023 ലെ സെക്ഷൻ 294, 1986 ലെ സ്ത്രീകളെ മോശമായി പ്രതിനിധീകരിക്കൽ (നിരോധന) നിയമത്തിലെ സെക്ഷൻ 4 എന്നിവ പ്രകാരമാണ് നിരോധനം.

ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതും സ്ത്രീകളെ മോശമായി പ്രതിനിധീകരിക്കുന്നതും ഈ നിയമങ്ങൾ വഴി നിരോധിച്ചിട്ടുള്ളതാണ്. ഇനി ഈ പ്ലാറ്റ്ഫോമുകൾ ലഭ്യമാക്കിയാൽ അ‌തിൽ ഇടനിലക്കാരായ ഇന്റർനെറ്റ് സർവീസ് പ്രൊ​വൈഡർമാരും ശിക്ഷാർഹരാണ്. കാരണം, ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 79(3)(b) ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്.

സെക്ഷൻ 79(3) (b) പ്രകാരം ഈ പ്ലാറ്റ്‌ഫോമുകളും ഇന്റർനെറ്റ് സർവീസ് പ്രൊ​വൈഡർമാരെ പോലുള്ള ഇടനിലക്കാരും അറിയിപ്പ് ലഭിച്ചതിന് ശേഷം നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാനോ ലഭ്യമാക്കുന്നത് തടയാനോ നടപടി സ്രീകരിച്ചില്ലെങ്കിൽ അ‌വയ്ക്ക് എതിരേയും നടപടിയുണ്ടാകും. അ‌ശ്ലീല വെബ്​സൈറ്റുകൾക്ക് ഇതിനകം തന്നെ രാജ്യത്ത് നിരോധനം ഉള്ളതാണ്.

ഇപ്പോൾ ഈ 25 ​ടിടി പ്ലാറ്റ്ഫോമുകൾക്കെതിരായ കേന്ദ്ര സർക്കാർ നടപടി, MHA, MWCD, MeitY, നിയമകാര്യ വകുപ്പ് (DoLA), വ്യവസായ സ്ഥാപനങ്ങളായ FICCI, CII, സ്ത്രീകളുടെ അവകാശങ്ങളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ചാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

More from GizBot

Best Mobiles in India

English summary
The central government has banned 25 OTT platforms in the country after they were found to be violating content laws. The Ministry of Information and Broadcasting (MIB) has reportedly directed internet service providers (ISPs) to block public access to these platforms. Popular platforms like ULLU, Big Shots App, ALTT, and Desiflix are among the banned platforms.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X