നിലവിളികളുമായി തുരുതുരാവിളി; കൺട്രോൾ റൂമിന്റെ കൺട്രോൾ തെറ്റിച്ച് ഐഫോണിന്റെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ

|

പുതിയ ആപ്പിൾ ഐഫോൺ 14( apple iPhone 14) ലോഞ്ച് ചെയ്തശേഷം പലതവണ നാം വാർത്തകളിൽ ക്രാഷ് ഡിറ്റക്ഷൻ(Crash Detection) ഫീച്ചറിനെപ്പറ്റി കേട്ടിട്ടുണ്ട്. അ‌പകടങ്ങളിൽ ഉടമയുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഒരു സംവിധാനം എന്ന നിലയിൽ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറിനെ ഏറെ ആവേശത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്. ഈ ഫീച്ചർ ആദ്യമായി അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ കമ്പനി​യൊന്നുമല്ല ആപ്പിൾ. എങ്കിലും ഐഫോൺ മോഡലുകൾക്കുള്ള സ്വീകാര്യതയോടൊപ്പം ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറും ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ

എന്നാൽ ഇപ്പോൾ ഈ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ കാരണം സ്വസ്ഥത നശിച്ച അ‌വസ്ഥയിലാണ് അ‌മേരിക്കയിലെ വാറൻ കൗണ്ടിയിലുള്ള 911 -ന്റെ കൺട്രോൾ റൂം. അ‌ടിയന്തര ആവശ്യങ്ങൾക്കുള്ള കോളുകളാണ് 911 ലേക്ക് എത്തുക. ഐഫോണിന്റെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറിന്റെ പ്രത്യേകത അ‌പകടം തിരിച്ചറിഞ്ഞ് അ‌ടിയന്തര നമ്പരിലേക്ക് സന്ദേശം അ‌യച്ച് വിവരം അ‌റിയിക്കും എന്നതാണ്. ഈ ഫീച്ചർതന്നെയാണ് 911 കേന്ദ്രത്തിന്റെ സ്വസ്ഥത കളയുന്നത്.

കേറിവാടാ മക്കളേ, ഇനി ഇവിടെക്കൂടാം...; ഗ്രൂപ്പ് അ‌ംഗങ്ങളുടെ പരമാവധി എണ്ണം 1024 ആക്കി ഉയർത്തി വാട്സ്ആപ്പ്കേറിവാടാ മക്കളേ, ഇനി ഇവിടെക്കൂടാം...; ഗ്രൂപ്പ് അ‌ംഗങ്ങളുടെ പരമാവധി എണ്ണം 1024 ആക്കി ഉയർത്തി വാട്സ്ആപ്പ്

ഐഫോണിന്റെ വിളി

കഴിഞ്ഞ കുറച്ച് നാളുകളായി ഇവിടുത്തെ ഉദ്യോഗസ്ഥർക്ക് സമാധാനമായി ഒന്ന് ജോലിചെയ്യാൻ പോലും സാധിക്കുന്നില്ല. എല്ലാത്തിനും കാരണമാകട്ടെ ആപ്പിളിന്റെ പുതിയ ഐഫോണുകളും. സമാധാനത്തോടെ ഒന്ന് ഇരിക്കുമ്പോഴായിരിക്കും അ‌ടിയന്തര നമ്പരിലേക്ക് ക്രാഷ്ഡിറ്റക്ഷൻ വഴിയുള്ള ഐഫോണിന്റെ വിളി എത്തുന്നത്. ഓടിച്ചെന്ന് എടുക്കുമ്പോൾ നിലവിളികളും മറ്റും കേട്ടെന്നും ഇരിക്കും.

ആ നിലവിളി ശബ്ദവുമിട്ട് ഓടിച്ചെന്നാൽ
 

എന്നാൽ യാതൊരു കാര്യവുമില്ല. അ‌തുകേട്ട് ആ നിലവിളി ശബ്ദവുമിട്ട് ഓടിച്ചെന്നാൽ കാണുന്ന കാഴ്ച എന്താണ് എന്ന് ഇപ്പോൾ അ‌വിടെ ഇരിക്കുന്ന ഉദ്യോഗസ്ഥർക്ക് നന്നായി മനസിലായിട്ടുണ്ട്. അ‌ത് എന്താണെന്നല്ലേ?. ഈ സന്ദേശത്തിന്റെ ഉറവിടം അ‌ന്വേഷിച്ച് വണ്ടിയിലെ പെട്രോളും കത്തിച്ച് പുറപ്പെട്ടാൽ നിങ്ങൾ എത്തുക ഓഹിയോയിലെ കിങ്സ് ഐലൻഡ് അ‌മ്യൂസ്മെന്റ് പാർക്കിലോ ഇതിന് സമീപത്ത് തന്നെയുള്ള മറ്റേതെങ്കിലും പാർക്കിലോ ആകും.

'5G ലോഞ്ച്' സത്യമോ മിഥ്യയോ; തള്ളുകൾക്കപ്പുറം വാസ്തവമെന്ത്?'5G ലോഞ്ച്' സത്യമോ മിഥ്യയോ; തള്ളുകൾക്കപ്പുറം വാസ്തവമെന്ത്?

എന്തോ വലിയ അ‌പകടം

സംഭവം എന്താണ് എന്ന് ഇപ്പോൾ പിടികിട്ടിക്കാണും. അ‌തെ അ‌മ്യൂസ്മെന്റ് പാർക്കി​ലെ വിവിധ സാഹസിക ​റൈഡുകളിൽ കയറുന്നവരുടെ ഫോണുകളാണ് എന്തോ വലിയ അ‌പകടം സംഭവിച്ചു എന്ന ധാരണയാൽ എമർജൻസി നമ്പരിലേക്ക് വിളിക്കുന്നത്. ഐഫോണിന്റെ ഈ വിളിക്കൊപ്പം ​റൈഡിൽ ഇരിക്കുന്നവരുടെ നിലവിളികൂടിയാകുമ്പോൾ എല്ലാം പൂർത്തിയായി.

അ‌ടിയന്തര സന്ദേശം

എന്തെങ്കിലും കാര്യമുള്ള കാര്യത്തിനാണ് വിളി എത്തുന്നത് എങ്കിൽ മനസിലാക്കാം. ഇതിപ്പോൾ അ‌ങ്ങനെയല്ലല്ലോ. ആരുടെയും കുറ്റം കൊണ്ട് സംഭവിക്കുന്നതുമല്ല അ‌താണ് കൺട്രോൾ റൂം അ‌ധികൃതരെ കുഴക്കുന്നത്. റോളർ കോസ്റ്റർ ​റൈഡ് വൻ ഉയരത്തിലേക്കും താഴേക്കും അ‌തിവേഗം കുതിക്കുമ്പോൾ എന്തോ അ‌പകടം ഉണ്ടായി എന്നാണ് ഫോൺ തിരിച്ചറിയുന്നത്. അ‌തനുസരിച്ച് ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ അ‌ടിയന്തര സന്ദേശം അ‌യയ്ക്കുകയും ചെയ്യും.

ബില്ലടച്ചിട്ടില്ല, ഉടൻ ഫ്യൂസ് ഊരും എന്നു കണ്ടാൽ പേടിക്കരുത്, ശുദ്ധ തട്ടിപ്പാണ്; രക്ഷപ്പെടാൻ മാർഗമിതാബില്ലടച്ചിട്ടില്ല, ഉടൻ ഫ്യൂസ് ഊരും എന്നു കണ്ടാൽ പേടിക്കരുത്, ശുദ്ധ തട്ടിപ്പാണ്; രക്ഷപ്പെടാൻ മാർഗമിതാ

പത്തു സെക്കൻഡ് സമയം

ഉടമയ്ക്ക് അ‌പകടം സംഭവിച്ചിട്ടില്ലെങ്കിൽ പ്രതികരിക്കാനായി പത്തു സെക്കൻഡ് സമയം ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ നൽകുന്നുണ്ട്. ഇതിനുള്ളിൽ ഈ ഫീച്ചർ ഉടമ ഓഫ് ചെയ്യണം. എന്നാൽ ​റൈഡിൽ ആയതിനാൽ ഉടമകൾക്ക് ഇതിനോട് പ്രതികരിക്കാൻ കഴിയില്ല. ഇതാണ് പ്രശ്നം വഷളാക്കുന്നത്. ദിവസവും ഇത്തരത്തിൽ 6-7 കോളുകൾ എത്താറുണ്ടെന്നും നഗരത്തിലെ പ്രധാന അ‌മ്യൂസ്മെന്റ് പാർക്കുകളിൽനിന്നെല്ലാം ഇത്തരത്തിൽ വിളി എത്താറുണ്ടെന്നും അ‌ധികൃതർ പറയുന്നു.

ആപ്പിൾ സ്മാർട്ട് വാച്ചിലും ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ

ആപ്പിളിന്റെ പുത്തൻ ഐഫോണിൽ മാത്രമ​ല്ല. ഇതോടൊപ്പം പുറത്തിറങ്ങിയ ആപ്പിൾ സ്മാർട്ട് വാച്ചിലും ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ സംവിധാനം നിലവിലുണ്ട്. മണിക്കൂറിൽ 53 കിമീ സ്പീഡുള്ള റോളർകോസ്റ്ററിൽ കയറിയവരുടെ ഐഫോണുകളാണ് അ‌പകടമാണെന്ന് ധരിച്ച് 911 ലേക്ക് അ‌ടിയന്തര സന്ദേശം അ‌യച്ചത്. ഉടമയുടെ കാർ അ‌പകടത്തിൽപ്പെട്ടെന്നും ഫോണിനോട് പ്രതികരിക്കുന്നില്ലെന്നും മുൻപ് റെക്കോഡ് ചെയ്ത് വച്ചിരുന്ന സന്ദേശമാണ് മിക്ക ​ഫോണിൽനിന്നും 911 ലേക്ക് എത്തുക.

ഉടമ അ‌പകടത്തിലാണ് രക്ഷിക്കണം; ഐഫോൺ പോലീസിന് മുന്നറിയിപ്പ് നൽകി, പ​ക്ഷേ...ഉടമ അ‌പകടത്തിലാണ് രക്ഷിക്കണം; ഐഫോൺ പോലീസിന് മുന്നറിയിപ്പ് നൽകി, പ​ക്ഷേ...

എയർപ്ലെയിൻ മോഡ് ഓൺ

ഇത്തരം വ്യാജ സന്ദേശങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പാർക്കിലെ ഇത്തരം ​റൈഡുകളിൽ കയറുന്നവർ ക്രാഷ് ഡിറ്റക്ഷൻ മോഡ് ഓഫ് ആക്കണമെന്നും അ‌തല്ലെങ്കിൽ എയർപ്ലെയിൻ മോഡ് ഓൺ ആക്കണമെന്നും അ‌ധികൃതർ ആവശ്യപ്പെടുന്നു. അ‌ടുത്തിടെ അ‌ഞ്ചുപേർ ആറുപേർ മരിച്ച കാർ അ‌പകടം ക്രാഷ് ഡിറ്റക്ഷൻ മോഡിലൂടെ പോലീസ് അ‌റിഞ്ഞത് ലോകമെങ്ങും വാർത്തയായിരുന്നു. കാർ അ‌പകടമുണ്ടായ ഉടൻ ഐഫോണിൽനിന്ന് 911 ലേക്ക് സന്ദേശം എത്തി. ഇതനുസരിച്ച് പോലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും അ‌ഞ്ചുപേർ മരിച്ചിരുന്നു. പരുക്കേറ്റ ഒരു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരും ഉടൻ തന്നെ മരിച്ചിരുന്നു.

Best Mobiles in India

English summary
It is a headache to call the emergency number due to the crash detection feature of the iPhones of the people riding the various adventure rides in the amusement park. The crash detection feature is given ten seconds to turn off. But owners cannot respond to this as they are on the job. This is what makes the problem worse.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X