കൂള്‍പാഡ് കൂള്‍ 2: നിങ്ങള്‍ കാത്തിരുന്ന സവിശേഷതയിലൂടെ എത്തിയിരിക്കുന്നു..!
ചൈനീസ് നിര്‍മ്മാതാക്കളായ കൂള്‍പാഡ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. കൂള്‍പാഡ് കൂള്‍ 2 എന്ന ഫോണ്‍ ചൈനയിലാണ് അവതരിപ്പിച്ചത്. നിലവില്‍ ചൈനീസ് വിപണിയില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാവുക. ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ ഉടനെ എത്തുമെന്നും കമ്പനി പറയുന്നു. മിഡ് റേഞ്ച് വിഭാഗത്തിലാണ് ഫോണ്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ 1440X720 പിക്‌സല്‍ റസൊല്യൂഷനില്‍ 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും 18:9 ആസ്‌പെക്ട് റേഷ്യോയുമാണ്. ഡിസ്‌പ്ലേയുടെ സംരക്ഷണത്തിനായി 2.5D കര്‍വ്വ്ഡ് ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. 64 ബിറ്റ് മീഡിയാടെക് MT6750 പ്രോസസര്‍ മാലി T-860 ജിപിയു, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയുമുണ്ട്.
ഒപ്ടിക്‌സിനെ കുറിച്ചു പറയുകയാണെങ്കില്‍ ഫോണിന്റെ പിന്നില്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്. ഇത് ഐഫോണ്‍ Xനു സമാനമാണ്. 13എംപി പ്രൈമറി സെന്‍സറും 0.3എംപി സെക്കര്‍ഡറി സെന്‍സറുമാണ്. എന്നാല്‍ 8എംപി ക്യാമറ സെന്‍സറാണ് മുന്നില്‍ നല്‍കിയിരിക്കുന്നത്.
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഒഎസില്‍ റണ്‍ ചെയ്യുന്ന ഈ ഫോണിന് 3200എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 160 ഗ്രാമാണ് ഈ ഹാന്‍സെറ്റിന്റെ ഭാരം.
കണക്ടിവിറ്റികളെ കുറിച്ചു പറയുകയാണെങ്കില്‍ 4ജി LTE, വോള്‍ട്ട്, വൈ-ഫൈ 802.11/b/g/n, ബ്ലൂട്ടുത്ത്, ജിപിഎസ്,മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവയാണ്. ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഫേസ് അണ്‍ലോക്ക് സവിശേഷതയും ഫോണിലുണ്ട്.
12,000 രൂപയ്ക്കു താഴെ വില വരുന്ന രണ്ട് ഫോണുകളും ഇതിനകം കൂള്‍പാഡ് അവതരിപ്പിച്ചിട്ടുണ്ട്. അതായത് കൂള്‍പാഡ് A1 മറ്റൊന്ന് കൂള്‍പാഡ് മെഗാ 4A.
കൂള്‍പാഡ് A1ന് 8എംപി റിയര്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയുമാണ്. 5.0 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമുണ്ട് ഫോണിന്. കൂള്‍പാഡ് മെഗ 4A യ്ക്ക് 5എംപി റിയര്‍ ക്യാമറയും 2എംപി മുന്‍ ക്യാമറയുമാണ്. 5.0 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 2000 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 7.1 ഒഎസും മറ്റു സവിശേഷതകളാണ്.


Click it and Unblock the Notifications








