കൂൾപാഡ്‌ കൂൾ പ്ലേ 6: 14,999 രൂപയ്ക്ക്!

Posted By: Jibi Deen

ദുബായിൽ നടന്ന ചടങ്ങിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നതു പോലെ, കൂൾപാഡ് കൂൾ പ്ലേ 6 സ്മാർട്ട്ഫോൺ പുറത്തിറക്കി. ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ലഭിച്ചു തുടങ്ങി . ആമസോൺ എക്സ്ക്ലൂസീവിൽ 14,999 രൂപയാണ് വില.

കൂൾപാഡ്‌ കൂൾ പ്ലേ: 6 14,999 രൂപയ്ക്ക്!

ജിയോ ഫോണ്‍ എങ്ങനെ ബുക്ക് ചെയ്യാം?

കൂൾ പ്ലേ 6 നു ഫുൾ മെറ്റൽ ബോഡിയും മെറ്റൽ റിംസുമുണ്ട്. മുൻവശത്ത് 2.5 ഡി ഗ്ലാസ് കൊണ്ട് സംരക്ഷിച്ചിരിക്കുന്നു, പിൻക്യാമറയ്ക്ക് താഴെ ഒരു വൃത്താകാര വിരലടയാള സെൻസർ ഉണ്ട്. രണ്ട് ലെൻസുകൾ ലംബമായി നിൽക്കുന്ന ഒരു ഡ്യുവൽ റിയർ ക്യാമറ ഘടകം ഈ ഡിവൈസിനുണ്ട്.

യുഎസ്ബി ടൈപ്പ്- C പോർട്ട്, ഡ്യുവൽ സിം കാർഡ് സ്ലോട്ടുകൾ സംയോജിപ്പിച്ചിരിക്കുന്നു. എന്നാൽ, പുതിയ സ്മാർട്ട്ഫോണിൽ വിപുലീകരിക്കാൻ കഴിയുന്ന മൈക്രോഎസ്ഡി കാർഡ് സ്ലോട്ട് ഇല്ല.

5.5 ഇഞ്ച് FHD 1080p ഡിസ്പ്ലേയാണ് പുതിയ കൂൾപാഡ് കൂൾ പ്ലേ 6 അവതരിപ്പിക്കുന്നത്. 1.3 ജിഗാഹെർസ് ഒക്ട കോർ-സ്നാപ്ഡ്രാഗൺ 653 എസ്.യു.സിയും 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ആൻഡ്രോയിഡ് 7.1.1 നൗഗറ്റ് ജേർണി UI ഉപയോഗിച്ച് പ്രവർത്തിക്കുന്നു, ഈ വർഷം അവസാനം ഒരു OTA അപ്ഡേറ്റ് വഴി ഡിവൈസ് വരാനിരിക്കുന്ന ആൻഡ്രോയ്ഡ് 8.0 ഒഎസ് ആയി അപ്ഗ്രേഡ് ചെയ്യുമെന്നും കമ്പനി പ്രഖ്യാപിച്ചു. ബോർഡിന്റെ കണക്ടിവിറ്റി ഫീച്ചറുകൾ 4 ജി വോൾട്ട്, ബ്ലൂടൂത്ത് 4.1 എന്നിവയാണ്. 4000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിനുള്ളത്. 300 മണിക്കൂർ സ്റ്റാൻഡ് ബൈ സമയവും വാഗ്ദാനം ചെയ്യുന്നുണ്ട്.

2017ലും ആകര്‍ഷിക്കുന്ന ക്ലാസിക് ഫോണുകള്‍!

ഡ്യുവൽ ടച്ച് എൽഇഡി ഫ്ലാഷ് , PDAF, HDR, 4K വീഡിയോ റെക്കോർഡിംഗ് പിന്തുണ, എഫ് / 2.0 അപ്പെർച്വർ എന്നിവ കൂടാതെ പിൻവശത്ത് 13 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഇതിലുള്ളത് . മുൻവശത്ത്, എഫ് / 2.2 അപ്പേർച്ചർ ഉള്ള 8 എംപി സെൽഫി ക്യാമറയുണ്ട്.

ഗോൾഡ് ആന്റ് ബ്ലാക്ക് എന്നീ രണ്ട് നിറ വ്യതിയാനങ്ങളിലാണ് ഇത് ലഭ്യമാകുന്നത്.14,999 രൂപയാണ് വില. സ്മാർട്ട്ഫോൺ ആമസോൺ ഇന്ത്യ വഴി മാത്രമായിരിക്കും സെപ്തംബർ 4 നു വിൽപന തുടങ്ങുന്നത്. വാങ്ങുന്നവർക്കായി കളർ ഓപ്ഷനുകളും ലിസ്റ്റ് ചെയ്യും. 15,000 രൂപ വിലയുള്ള കൂൾപാഡ് കൂൾ പ്ലേ 6, ഡ്യുവൽ ക്യാമറ സെറ്റപ്പുള്ള അഫോർഡബിളായ സ്മാർട്ട് ഫോണാണ്.

English summary
Coolpad Cool Play 6 with dual rear cameras has been launched in the Indian market at a price point of Rs. 14,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot