Home
News

കൂള്‍പാഡ് കൂള്‍ പ്ലേ 6സി, കിടിലന്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറ ഫോണ്‍ എത്തി!

By Asha Sreejith

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ കൂള്‍പാഡ് തങ്ങളുടെ പുതിയ സെല്‍ഫി ക്യാമറ ഫോണ്‍ അവതരിപ്പിച്ചു. കൂള്‍പാഡ് 6ന്റെ അപ്‌ഗ്രേഡ് വേര്‍ഷനാണ് കൂള്‍പാഡ് 6സി. ചൈനയിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചത്. കൂള്‍പാഡ് കൂള്‍ പ്ലേ 6സി, ഏറ്റവും പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ്.

കൂള്‍പാഡ് കൂള്‍ പ്ലേ 6സി, കിടിലന്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറ ഫോണ്‍ എത്തി

കൂള്‍പാഡ് കൂള്‍ 6ന് ഏറ്റവും വലിയ ബാറ്ററിയായ 4060എംഎച്ച് ആണ്. ചൈനയില്‍ ഈ ഫോണ്‍ ഇറങ്ങിയത് 14,000 രൂപയ്ക്കാണ്. ഈ ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റാണ് ഡ്യുവല്‍ സെല്‍ഫി ക്യാമറ.

കൂള്‍പാഡ് കൂള്‍ പ്ലേ 6സി വില

കൂള്‍പാഡ് കൂള്‍ പ്ലേ 6സിയുടെ വില ഏകദേശം 8,300 രൂപയാണ്. നവംബര്‍ 25 മുതല്‍ ഫോണ്‍ വില്‍പന ആരംഭിക്കും. ചൈനയിലെ JD.comല്‍ ഈ ഫോണ്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം.

കൂള്‍പാഡ് കൂള്‍ പ്ലേ സവിശേഷതകള്‍

കൂള്‍പാഡ് കൂള്‍ പ്ലേ 6സി, കിടിലന്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറ ഫോണ്‍ എത്തി

കൂള്‍പാഡ് കൂള്‍ പ്ലേയ്ക്ക് 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ്. ഈ ഫോണിന് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 SoC, 1.2GHz പ്രോസസറും. 3ജിബി റാമോടു കൂടിയാണ് എത്തിയിരിക്കുന്നത്. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും കൂടാതെ 128ജിബി വരെ േൈമ്രാ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് സ്‌പേസ് കൂട്ടാനും സാധിക്കും.

ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ ഡ്യുവല്‍ നാനോ സിം പിന്തുണയ്ക്കുന്നു. മുന്നില്‍ ഡ്യുവല്‍ ക്യാമറയാണ് കൂള്‍ പ്ലേ 6സിക്ക്. 13എംപി റിയര്‍ ക്യാമറയും 8എംപി മുന്‍ ക്യാമറയുമാണ് ഈ ഫോണില്‍. 2500എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന്റെ കരുത്ത്. കണക്ടിവിറ്റി ഓപ്ഷനുകളായ ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിആര്‍എസ്, എഡ്ജ്, 3ജി, 4ജി, മൈക്രോ യുഎസ്ബി എന്നിവയും ഉണ്ട്.

Best Mobiles in India

English summary
The Coolpad Cool Play 6C is a new entry-level smartphone launched in China.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X