Home
News

സെല്‍ഫിക്ക് പ്രാധാന്യം നല്‍കി കൂള്‍പാഡ് നോട്ട് 6 ഇന്ത്യയില്‍ എത്തി

By Samuel P Mohan

ചൈനീസ് ഹാന്‍സെറ്റ് നിര്‍മ്മാതാക്കളായ കൂള്‍പാഡ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കൂള്‍പാഡ് നോട്ട് 6 എന്നാണ് ഈ പുതിയ പതിപ്പിന്റെ പേര്. ഗോള്‍ഡ്, ഗ്രേ എന്ന രണ്ടു നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

സെല്‍ഫിക്ക് പ്രാധാന്യം നല്‍കി കൂള്‍പാഡ് നോട്ട് 6 ഇന്ത്യയില്‍ എത്തി

മേയ് ഒന്നു മുതല്‍ 300 മള്‍ട്ടിബ്രാന്‍ഡ് സ്‌റ്റോറുകളിലാണ് ഫോണ്‍ ലഭ്യമായി തുടങ്ങുന്നത്. 32ജിബി, 64 ജിബി എന്നീ രണ്ടു സ്‌റ്റോറേജു വേരിയന്റുകളിലാണ് ഫോണ്‍ ലഭിക്കുന്നത്. 32ജിബി സ്‌റ്റോറേജിന് 8,999 രൂപയും 64ജിബി വേരിയന്റിന് 9,999 രൂപയാണ്. സെല്‍ഫി ക്യാമറയ്ക്ക് പ്രധാന്യം നല്‍കി കൊണ്ട് കമ്പനി അവതരിപ്പിച്ച ആദ്യത്തെ ഫോണാണ് കൂള്‍പാഡ് നോട്ട് 6.

കൂള്‍പാഡ് നോട്ട് 6ന്റെ സവിശേഷതകള്‍

ഡ്യുവല്‍ നാനോ സിമ്മുളള കൂള്‍പാഡ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 7.1 നൗഗട്ടിലാണ്, 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമുണ്ട് ഫോണിന്. 1.4GHz വേഗതയിലുളള ഒക്ടാകോര്‍ ക്വല്‍കോ സ്‌നാപ്ഡ്രാഗണ്‍ 435SoC, അഡ്രിനോ 505 ജിപിയു, 4ജിബി റാം എന്നിവയുമുണ്ട്.

8എംപി പ്രൈമറി സെന്‍സറും 5എംപി സെക്കന്‍ഡറി സെന്‍സറും 120 ഡിഗ്രി വൈഡ് ആങ്കിള്‍ ലെന്‍സുമായി ബന്ധപ്പെടുത്തിയാണ് ഡ്യുവല്‍ ക്യാമറ സെറ്റപ്പ്. പിന്‍വശത്ത് 13എംപി ഓട്ടോഫോക്കസ് ക്യാമറയാണ്.

32ജിബി, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ഓപ്ഷനുകളാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് വികസിപ്പിക്കാം. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്/A ജിപിഎസ്, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവ കണക്ടിവിറ്റികളാണ്.

ആക്‌സിലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നിവ സെന്‍സറുകളുമാണ്. 4070എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Best Mobiles in India

English summary
Coolpad has launched its first ever selfie-focused smartphone exclusively for India called Coolpad Note 6. The smartphone is launched in two variants in India. One comes with 4GB + 32Gb onboard storage with a price tag of Rs 8,999. On the other side, the top-end model comes equipped with 4GB RAM and 64GB internal storage at Rs 9,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X