കരുത്തുറ്റ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുമായി കൂള്‍പാഡ്

Written By:

ചൈനീസ്‌ മൊബൈല്‍ നിര്‍മ്മാതാക്കളായ കൂള്‍പാഡ് ഇന്ത്യന്‍ വിപണിയിലെത്തിയിട്ട്‌ കുറച്ച് കാലമേയായിട്ടുള്ളൂ. വിരലിലെണ്ണാവുന്ന മോഡലുകള്‍ മാത്രമേ അവതരിപ്പിച്ചിട്ടുള്ളുവെങ്കിലും വളരെചുരുങ്ങിയ സമയംകൊണ്ടുതന്നെ അവര്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സജീവമായികഴിഞ്ഞു.

കരുത്തുറ്റ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുമായി കൂള്‍പാഡ്

ഈ വര്‍ഷം കൂള്‍പാഡ് മറ്റൊരു കരുത്തുറ്റ മോഡല്‍ അവതരിപ്പിക്കുമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍ സൂചിപ്പിക്കുന്നത്. ഫിന്‍ഗര്‍പ്രിന്‍റ് സെന്‍സര്‍, 3ജിബി റാം മുതലായ സവിശേഷതകളുമായി കൂള്‍പാഡ് കുടുംബത്തിലെ പുതിയ അംഗം ജനുവരി 15ന് നമുക്ക് മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കാം.

കരുത്തുറ്റ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുമായി കൂള്‍പാഡ്

കഴിഞ്ഞ ഒക്റ്റോബറില്‍ കൂള്‍പാഡ് വിപണിയിലെത്തിച്ച മോഡല്‍ കൂള്‍പാഡ് നോട്ട്3 ഏറെ ജനപ്രീതി പിടിച്ചുപറ്റിയതാണ്. 1.3ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ മീഡിയടെക്ക് പ്രോസസ്സറിന്‍റെയും 3ജിബി റാമിന്‍റെയും പിന്‍ബലത്തിലെത്തിയ നോട്ട്3 ഫിന്‍ഗര്‍പ്രിന്‍റ് സെന്‍സര്‍ തുടങ്ങിയ പ്രീമിയം സവിശേഷതകള്‍ വെറും 8999രൂപയ്ക്കാണ് ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. അങ്ങനെ ചിന്തിച്ചാല്‍ കൂള്‍പാഡിന്‍റെ വരാനിരിക്കുന്ന മോഡലിനെ നോട്ട്3യുടെ പിന്‍ഗാമിയെന്ന് നമുക്ക് വിളിക്കാം.

Read more about:
English summary
Coolpad to launch a new phone on January 15: Fingerprint Scanner, 3GB RAM in Tow.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot