വാട്‌സ്ആപിന്റെ സഹായത്തോടെ കാണാതായ ബാലനെ കണ്ടെത്തി

Posted By:

ലോകത്തെ ഏറ്റവും പ്രചാരമുള്ള മൊബൈല്‍ അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപിന്റെ സഹായത്തോടെ കാണാതായ ബാലനെ കുടുംബത്തിന് തിരിച്ചുകിട്ടി. ബരേളിയിലെ പര്‍മിന്ദര്‍ സിംഗ് എന്ന വിദ്യാര്‍ഥിയെയാണ് വാട്‌സ്ആപിന്‍െ സഹായത്തോടെ യു.പി. പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

വാട്‌സ്ആപിന്റെ സഹായത്തോടെ കാണാതായ ബാലനെ കണ്ടെത്തി

രാവിലെ സൈക്കിളുമെടുത്തിറങ്ങിയ ബാലനെ ഏറെനേരമായിട്ടും കാണാതായതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഉടന്‍തന്നെ റെയില്‍വെ സ്‌റ്റേഷനും ബസ് സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് പോലീസ് തെരച്ചില്‍ തുടങ്ങി. ഒപ്പം കുട്ടിയുടെ ചിത്രവും വീട്ടുകാരുടെയും പോലീസിന്റെയും ഫോണ്‍ നമ്പറും വാട്‌സ്ആപിലൂടെ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ബെരേളി ഭാഗത്തുള്ള എല്ലാ മൊബൈല്‍ ഫോണിലൂടെയും ഇത്പ്രചരിപ്പിച്ചു.

ഏറെ വൈകാതെ ഫലം കണ്ടു. രാത്രി പതിനൊന്നു മണിയോടെ, ഡൂണ്‍ എക്‌സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കുട്ടിയെ കണ്ടെത്തിയതായി പര്‍മീന്ദറിന്റെ വീട്ടുകാരെ അറിയിച്ചു. താന്‍ ഡൂണ്‍ എക്‌സ്പ്രസില്‍ യാത്രചെയ്യുകയാണെന്നും തന്റെ മുന്‍പില്‍ വാട്‌സ്ആപ് മെസേജില്‍ കണ്ട കുട്ടി ഇരിക്കുന്നുണ്ടെന്നുമാണ് അറിയിച്ചത്. തുടര്‍ന്ന് ബെരേളി പോലീസ് റെയില്‍വേ പോലീസുമായി ബന്ധപ്പെടുകയും കുട്ടിയെ മൊറാദാബാദ് സ്‌റ്റേഷനില്‍ ഇറക്കുകയും ചെയ്തു.

വീട്ടുകാര്‍ക്ക് കൈമാറിയ കുട്ടിയെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും എങ്ങനെയാണ് ട്രെയിനില്‍ എത്തിപ്പെട്ടതെന്ന് വിവരിക്കാന്‍ പര്‍മീന്ദറിന് ആയിട്ടില്ല. ഭോജിപുരയില്‍ വച്ച് സൈക്കിള്‍ നഷ്ടപ്പെട്ടുവെന്നും തുടര്‍ന്ന് പിലിഭിറ്റിലേക്ക് ബസില്‍ പോയെന്നുമാണ് വിദ്യാര്‍ഥി പറയുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot