TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ആറാംതലമുറ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം അമേരിക്കയില്‍ നടന്നു. പ്രീമിയം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിക്കുന്ന കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5-ന്റെ പിന്‍ഗാമിയാണിത്. നാല്പ്പത്തിയഞ്ചില് അധികം കമ്പനികള്‍ അവരുടെ ഉപകരണങ്ങളില്‍ ഗൊറില്ല ഗ്ലാസ് ഉപയോഗിക്കുന്നുണ്ട്. ഇതുവരെ ആറ് ബില്യണില്‍ അധികം ഉപകരണങ്ങളില്‍ ഇതിന്റെ രക്ഷാകവചം ഉണ്ട്.
കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 6-ന്റെ പ്രധാന സവിശേഷതകള്‍
കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5-നെ അപേക്ഷിച്ച് രണ്ട് മടങ്ങ് കട്ടി കൂടുതലാണ് ഗൊറില്ല ഗ്ലാസ് 6-ന്. ഒരുമീറ്റര്‍ ഉയരത്തില്‍ നിന്ന് കടുപ്പമേറിയ പ്രതലത്തിലേക്ക് 15 തവണ വീണിട്ടും ഗ്ലാസിന് ഒരു പോറല്‍ പോലുമേറ്റില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.
മുന്‍ഗാമിയെ അപേക്ഷിച്ച് മൊത്തത്തിലുള്ള ബലത്തിലും ഗൊറില്ല ഗ്ലാസ് 6 വളരെ മുന്നിലാണ്. സ്ക്രാച്ച് റെസിസ്റ്റന്‍സിന്റെ കാര്യത്തില്‍ ഗൊറില്ല ഗ്ലാസ് 5-ല്‍ നിന്ന് കാര്യമായ മാറ്റമൊന്നുമില്ല.
പരീക്ഷിക്കുന്ന തിരിക്കിലാണ്
വയര്‍ലെസ് ചാര്‍ജിംഗിന് മികച്ച പിന്തുണ നല്കാന് ഗൊറില്ല ഗ്ലാസ് 6-ന് കഴിയുമെന്ന് കോര്‍ണിംഗ് അധികൃതര്‍ പറയുന്നു. ബെസെല്‍-ലെസ്, കസ്റ്റം പ്രിന്റര്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് വളരെ അനുയോജ്യമാണിതെന്നും അവര്‍ വ്യക്തമാക്കി.
സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ ഗൊറില്ല ഗ്ലാസ് 6 പരീക്ഷിക്കുന്ന തിരിക്കിലാണ് ഇപ്പോള്‍. 2018 അവസാനത്തോടെ ഗൊറില്ല ഗ്ലാസ് 6 കൊണ്ട് ശക്തിപ്പെടുത്തിയ സ്മാര്‍ട്ട്ഫോണുകള്‍ വിപിണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.
വികസിപ്പിച്ചെടുത്തിരിക്കുന്നത്
'സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗം സാധാരണമായതോടെ അവ തറയില്‍ വീണ് പൊട്ടുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ഗ്ലാസ് മികച്ചതായിരിക്കണം. ഗൊറില്ല ഗ്ലാസ് 5-ന് ഇതിനുള്ള ശേഷിയുണ്ട്. പല തവണ ഉയരത്തില്‍ നിന്ന് വീണാലും ഫോണിനെ സംരക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഗൊറില്ല ഗ്ലാസ് 6 വികസിപ്പിച്ചെടുത്തിരിക്കുന്നത്.' കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമായ ജോണ്‍ ബയ്ന് പറഞ്ഞു.
സൗന്ദര്യവും പ്രകടനവും മെച്ചപ്പെടുത്താന്‍
വീഴ്ചയില്‍ നിന്ന് ഫോണുകള്‍ക്ക് സംരക്ഷണം നല്‍കുക എന്നതിലുപരി ആധുനിക രൂപകല്‍പ്പനയ്ക്ക് ഉതകുക എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് ഗൊറില്ല ഗ്ലാസ് 6 നിര്‍മ്മിച്ചിരിക്കുന്നത്. ഫോണിന്റെ സൗന്ദര്യവും പ്രകടനവും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.