Corning Gorilla Glass | കോൺക്രീറ്റിൽ വീണാലും പൊട്ടാത്ത സ്മാർട്ട്ഫോൺ ഡിസ്പ്ലെകൾ; വമ്പൻ പ്രഖ്യാപനവുമായി കോർണിങ്

|

സ്മാർട്ട്ഫോണുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമേതാണെന്ന് ചിന്തിച്ചിട്ടുണ്ടോ..? ആലോചിച്ച് കാട് കയറേണ്ട, ഡിവൈസിലെ ഡിസ്പ്ലെകൾ തന്നെയാണ്. എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നു. പക്ഷെ ഒന്നിരുത്തിച്ചിന്തിച്ചാൽ ഡിസ്പ്ലെയില്ലെങ്കിൽ പിന്നെന്ത് സ്മാർട്ട്ഫോൺ എന്ന വാസ്തവം എല്ലാവർക്കും ബോധ്യപ്പെടും. സ്മാർട്ട്ഫോണുകളിലെ ഏറ്റവും ദുർബലവും സെൻസിറ്റീവും ആയ ഭാഗവും ഡിസ്പ്ലെ തന്നെയാണ്. ഫോൺ ഒന്ന് താഴെ വീണാൽ ഡിസ്പ്ലെ മാറുക എന്നല്ലാതെ ഒരു ഓപ്ഷൻ ഇല്ലാതിരുന്നത് സ്മാർട്ട്ഫോൺ യുഗത്തിന്റെ ആദ്യ കാലത്ത് സാധാരണമായിരുന്നു (Corning Gorilla Glass Victus 2).

 

ഡിസ്പ്ലെ

ഡിസ്പ്ലെകളുടെ സംരക്ഷണത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കമ്പനിയാണ് കോർണിങ്. ഇന്ന് കോർണിങിന്റെ ഗൊറില്ല ഗ്ലാസ് ഉപയോഗിക്കാത്ത സ്മാർട്ട്ഫോണുകളും ഡിസ്പ്ലെകളും കുറവാണെന്ന് തന്നെ പറയാം. ഒറ്റ വീഴ്ചയിൽ തകർന്ന് പോകുന്നിടത്ത് നിന്നും സാധ്യമായത്രയും സംരക്ഷണം സ്മാർട്ട്ഫോണുകളിലെ ഡിസ്പ്ലെകൾക്ക് നൽകാൻ കോർണിങ് ഗൊറില്ല ഗ്ലാസുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഡിസ്പ്ലെകൾക്കപ്പുറം റിയർ പാനലുകളിൽ പോലും ഇന്ന് ഗൊറില്ല ഗ്ലാസുകൾ ഉപയോഗിക്കുന്നുണ്ട്.

BSNL | ബിഎസ്എൻഎൽ രക്ഷപ്പെടാൻ യൂസേഴ്സും കനിയണം; അറിയാം ഈ സൂപ്പർ പ്ലാനുകളെക്കുറിച്ച്BSNL | ബിഎസ്എൻഎൽ രക്ഷപ്പെടാൻ യൂസേഴ്സും കനിയണം; അറിയാം ഈ സൂപ്പർ പ്ലാനുകളെക്കുറിച്ച്

ഗൊറില്ല

ഇപ്പോഴിതാ ഗൊറില്ല ഗ്ലാസുകളുടെ പുതിയ ജനറേഷനെക്കുറിച്ച് കോർണിങ് നടത്തിയിരിക്കുന്ന അവകാശവാദം ആളുകളെ അതിശയിപ്പിക്കുകയാണ്. തങ്ങളുടെ പുതിയ ഡിസ്പ്ലെ ഗ്ലാസ് കോൺക്രീറ്റിൽ വീണാലും പൊട്ടില്ലെന്നാണ് കമ്പനി പറയുന്നത്. ഒരു മീറ്റർ ഉയരത്തിൽ നിന്നുള്ള വീഴ്ചകൾ പോലും താങ്ങാൻ പുതിയ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഡിസ്പ്ലെ ഗ്ലാസിന് കഴിയുമെന്നാണ് അവകാശവാദം.

കമ്പനി
 

കമ്പനി നടത്തിയ ലാബ് ടെസ്റ്റിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മറ്റ് കമ്പനികളുടെ അലുമിനോസിലിക്കേറ്റ് ഗ്ലാസുകൾ ഈ പരീക്ഷണത്തിൽ പരാജയപ്പെട്ടെന്നും കോർണിങ് വിശദീകരിക്കുന്നു. എതിരാളികളുടെ ഡിസ്പ്ലെ ഗ്ലാസുകൾക്ക് അര മീറ്റർ ഉയരത്തിൽ നിന്നുള്ള വീഴ്ചകൾ പോലും താങ്ങാൻ ആകില്ലെന്ന് പരീക്ഷണത്തിൽ തെളിഞ്ഞതായും കമ്പനി അവകാശപ്പെടുന്നുണ്ട്.

5G In India | ഇപ്പോൾ വാങ്ങാൻ 30,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും മികച്ച 5ജി സ്മാർട്ട്ഫോണുകൾ5G In India | ഇപ്പോൾ വാങ്ങാൻ 30,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും മികച്ച 5ജി സ്മാർട്ട്ഫോണുകൾ

വിവിധ കമ്പനികൾ

നിലവിൽ വിവിധ കമ്പനികൾ പുതിയ വിക്ടസ് 2 ഡിസ്പ്ലെ ഗ്ലാസിന്റെ ശേഷി വിലയിരുത്തുകയാണ്. ഇത്തരം ഘട്ടങ്ങൾ പൂർത്തിയാക്കി ഏതാനും മാസങ്ങൾക്കുള്ളിൽ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 വിപണിയിൽ എത്തും. കമ്പനിയുടെ അവകാശവാദം ശരിയാണെങ്കിൽ ഫോൺ കൈയ്യിൽ നിന്നും താഴെ വീഴുമ്പോൾ ഡിസ്പ്ലെ തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത ഏതാണ്ട് ഇല്ലാതെയാകുമെന്ന് പറയാം.

ഇന്ത്യ, അമേരിക്ക, ചൈന

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഡിസ്പ്ലെ ഗ്ലാസുകളാണ് കോർണിങിന്റെ ഗൊറില്ല ഗ്ലാസുകൾ. ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ മാർക്കറ്റുകളായ ഇന്ത്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങളിൽ 84 ശതമാനം യൂസേഴ്സും വിശ്വാസമർപ്പിക്കുന്നതും കോർണിങ് ഗ്ലാസുകളിലാണ്. ഏത് സാഹര്യത്തിലും ഡ്യൂറബിൾ ആണെന്നതാണ് ബ്രാൻഡിനോടുള്ള വിശ്വാസം വർധിപ്പിക്കുന്നത്.

Airtel Plans | വൈഫൈ, ടിവി ചാനൽ, ഒടിടി സബ്സ്ക്രിപ്ഷൻ; കണ്ണഞ്ചിപ്പിക്കുന്ന ആനുകൂല്യങ്ങളുമായി ഈ എയർടെൽ പ്ലാൻAirtel Plans | വൈഫൈ, ടിവി ചാനൽ, ഒടിടി സബ്സ്ക്രിപ്ഷൻ; കണ്ണഞ്ചിപ്പിക്കുന്ന ആനുകൂല്യങ്ങളുമായി ഈ എയർടെൽ പ്ലാൻ

ഡിസ്പ്ലെ ഗ്ലാസ്

45 ൽ അധികം ബ്രാൻഡുകൾ തങ്ങളുടെ ഡിവൈസുകളുടെ ഡിസ്പ്ലെകളിൽ കോർണിങ് ഗൊറില്ല ഗ്ലാസ് ഉപയോഗിക്കുന്നു. 8 ബില്ല്യണിൽ അധികം ഡിവൈസുകൾ ഇത് വരെ കോർണിങ് ഗൊറില്ല ഗ്ലാസുകളുമായി വിപണിയിൽ എത്തിയിട്ടുണ്ട്. ഡിസ്പ്ലെ ഗ്ലാസ് മേഖലയിൽ കോർണിങിലും തലപ്പൊക്കമുള്ള മറ്റൊരു ബ്രാൻഡോ കമ്പനിയോ ഉത്പന്നമോ ഇന്ന് ഇല്ലെന്നതാണ് യാഥാർഥ്യം.

സ്മാർട്ട്ഫോൺ ഇൻഡസ്ട്രി

സ്മാർട്ട്ഫോൺ ഇൻഡസ്ട്രിയിൽ ഓരോ ദിവസവും മാറ്റങ്ങളുടെ ഘോഷയാത്രയാണ്. ഡിസൈനുകളും സ്പെസിഫിക്കേഷനുകളുമെല്ലാം മാറി മറിയുന്നത് മൂലം ഇന്നത്തെ സ്മാർട്ട്ഫോണുകളുടെ ശരാശരി ഭാരത്തിൽ 15 ശതമാനത്തോളം വർധനവ് വന്നിട്ടുണ്ട്. അതുപോലെ തന്നെ സ്ക്രീൻ സൈസിലും പ്രകടമായ മാറ്റങ്ങൾ കാണാം. 4 വർഷം മുമ്പ് ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് 10 ശതമാനമെങ്കിലും വർധനവ് സ്ക്രീൻ വലിപ്പത്തിൽ വന്നിട്ടുണ്ട്.

Digital Rupee | ഡിജിറ്റൽ രൂപ ( ഇ-രൂപ ) പെലറ്റ് റൺ ഡിസംബർ 1 മുതൽ; രണ്ടാം ഘട്ടത്തിൽ കൊച്ചിയുംDigital Rupee | ഡിജിറ്റൽ രൂപ ( ഇ-രൂപ ) പെലറ്റ് റൺ ഡിസംബർ 1 മുതൽ; രണ്ടാം ഘട്ടത്തിൽ കൊച്ചിയും

Best Mobiles in India

English summary
Corning's claims about the new generation of Gorilla Glass are surprising people. The company claims that its new display glass won't shatter if dropped on concrete. The new Gorilla Glass Victus 2 display glass is claimed to be able to withstand drops from a height of one meter.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X