സാമൂഹ്യ അകലം പാലിക്കാൻ ഹ്യൂമനോയിഡ് റോബോട്ടുകളെ ജോലിക്ക് വച്ച് കമ്പനി

|

കൊറോണ കാരണം നമ്മൾ സാമൂഹിക അകലം പാലിക്കാൻ നോക്കുമ്പോഴും പലപ്പോഴും പല കാരണങ്ങളാലും നമുക്ക് അത് സാധിക്കാതെ വരുന്നു. അപ്പോഴാണ് ഈ പ്രതിസന്ധിയെയും മറികടക്കുന്നതിനായി ഒരു പരിഹാരം അവതരിപ്പിച്ചത് ഒരു കമ്പനി. ഈ പരിഹാരം ഒരുപക്ഷെ വരും നാളുകളിൽ മറ്റുള്ള കമ്പനികളും പിന്തുടരേണ്ടി വരുമെന്ന് ചുരുക്കം. കൂടുതൽ വിശദമായി പറഞ്ഞാൽ, ഇവിടെ പറയുന്ന സ്വകാര്യ സ്ഥാപനം ഏഴ് ഹ്യൂമനോയിഡ് റോബോട്ടുകളും മറ്റ് കൃത്രിമ ഇന്റലിജൻസ് ടെക്നിക്കുകളും വിന്യസിച്ചിപ്പിട്ടുണ്ട്. ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് ഫയലുകൾ കൊണ്ടുപോകുന്നത് മുതൽ ജീവനക്കാരുടെ ഹാജർ അടയാളപ്പെടുത്തുന്നതും സന്ദർശകരുടെ താപനില അലക്കുന്നതിനും ഓഫീസിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതും എന്ന് തുടങ്ങി റോബോട്ടുകൾ ഓഫീസിലെ മനുഷ്യ ഇടപെടൽ ആവശ്യമായ നിരവധി പ്രവൃത്തികൾ സ്വയം ഏറ്റെടുത്ത് നിർവഹിക്കുന്നു.

സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനായി ഒരു റോബോട്ട്

സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനായി ഒരു റോബോട്ട് എൻ‌ട്രി ഗേറ്റിന് കാവൽ നിർത്തിയിട്ടുണ്ട്. അവരുടെ ശരീര താപനില പരിശോധിക്കുന്നതിനായി ഈ റോബോട്ട് ഒരു തെർമൽ സ്കാനിംഗ് നടത്തുന്നു. കൂടാതെ, സന്ദർശകൻ ഫെയ്സ് മാസ്ക് ധരിക്കുന്നില്ലെങ്കിൽ ഒരു അലേർട്ട് നൽകുവാനും ഇതിന് കഴിയുന്നു. ചുരുക്കി പറഞ്ഞാൽ, ഒരു മനുഷ്യനെ കാവൽ നിർത്തിയാൽ എങ്ങനെയിരിക്കും എന്നതുപോലെ തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. റോബോട്ടിക് ഗാർഡിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എൻട്രി ഗേറ്റിന്റെ പ്രവർത്തനവുമായി സംയോജിക്കപ്പെടുന്നു. ഇത് റോബോട്ടിൽ നിന്ന് ഒരു ഗ്രീൻ സിഗ്നൽ ലഭിച്ചതിനുശേഷം മാത്രമേ സന്ദർശകന് ഗേറ്റ് തുറന്നുകൊടുക്കുകയുള്ളു.

69,990 രൂപ വിലയുള്ള എൽജി വിങ് സ്മാർട്ട്ഫോൺ ഇപ്പോൾ 29,999 രൂപയ്ക്ക് സ്വന്തമാക്കാം69,990 രൂപ വിലയുള്ള എൽജി വിങ് സ്മാർട്ട്ഫോൺ ഇപ്പോൾ 29,999 രൂപയ്ക്ക് സ്വന്തമാക്കാം

മിക്ക ഓഫീസുകളും ബയോമെട്രിക് ഹാജർ നിർത്തിയ സാഹചര്യത്തിൽ ഫേഷ്യൽ റെക്കഗ്നിഷനിലൂടെ ജീവനക്കാരുടെ ഹാജർ അടയാളപ്പെടുത്തുന്നതിന് കമ്പനി മറ്റൊരു റോബോട്ടിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. മറ്റൊരു ഹ്യൂമനോയിഡ് റോബോട്ട് നിയുക്ത ജീവനക്കാർക്ക് ഫയലുകൾ, മറ്റ് രേഖകൾ, ചായ, ലഘുഭക്ഷണം എന്നിവ നൽകുവാൻ ചുമതലപ്പെടുത്തിയിരിക്കുന്നു.

ഹ്യൂമനോയിഡ് റോബോട്ടുകൾ ഓഫീസിൽ

ഈ ഹ്യൂമനോയിഡ് റോബോട്ടുകൾ ഓഫീസിൽ ലഭ്യമായതുമുതൽ മനുഷ്യരിൽ അണുബാധയുണ്ടാകാനുള്ള സാധ്യതയും വളരെ കുറഞ്ഞതായി ജയ്പൂർ ആസ്ഥാനമായുള്ള ഇലക്ട്രോണിക് അപ്പ്ളൈയൻസ് നിർമ്മാണ സ്ഥാപനമായ ആർ‌സി എന്റർപ്രൈസസ് ഡയറക്ടർ രമേശ് ചൗധരി വ്യക്തമാക്കി. രേഖകൾ പരിശോധിക്കാൻ ഓഫീസ് ജീവനക്കാർ ഇപ്പോൾ അവരുടെ ടീം ലീഡറിനെയോ അല്ലെങ്കിൽ സഹപ്രവർത്തകരേയോ അടുത്തേക്ക് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും: പ്രതീക്ഷിക്കുന്ന സവിശേഷതകൾഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പൂർണ്ണമായും ഓട്ടോമേറ്റഡ് മോഡിൽ

പൂന്തോട്ടത്തിൽ ചെടികൾക്ക് വെള്ളം നനയ്ക്കുവാനും, ഓഫീസ് കെട്ടിടത്തിൻറെ വിവിധ നിലകളിലേക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കുവാനും എന്ന് തുടങ്ങിയ ജോലികൾക്കായി പോലും കൂടുതൽ റോബോട്ടുകളെ ഉടൻ ഓഫീസിൽ ലഭ്യമാക്കുമെന്ന് കമ്പനി ഉടമ വ്യക്തമാക്കി. "സുരക്ഷ, ശുചിത്വം, ശാരീരിക അകലം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്. വാതിലുകൾ, ഫാനുകൾ, എസികൾ പൂർണ്ണമായും ഓട്ടോമേറ്റഡ് മോഡിലാണ്. ശാരീരിക അകലവും ശുചിത്വവും നിലനിർത്താൻ റോബോട്ടുകൾ ഇവിടെ കൂടുതലായി ഉപയോഗിക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നു," ചൗധരി പറഞ്ഞു.

 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി)

ഹ്യൂമനോയിഡ് റോബോട്ടുകൾ അവരുടെ ജോലികൾ കൃത്യമായി ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) എന്നിവ ഇവിടെ ഉപയോഗിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു റൂട്ടും ഇവയ്ക്ക് പ്രോഗ്രാമിങ് ചെയ്യേണ്ട കാര്യമല്ല, അത്തരത്തിൽ ഒന്നുമില്ലാതെ തന്നെ എഐ സവിശേഷത ഉപയോഗപ്പെടുത്തി സ്വന്തമായി സഞ്ചരിക്കാനും കഴിയും. റോബോട്ടുകളുടെ വിവിധ സവിശേഷതകൾ ചൗധരി മാധ്യമങ്ങളോടായി വിവരിക്കുന്നുണ്ടായിരുന്നു.

 കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ

ഈ റോബോട്ടുകൾ ലിഫ്റ്റിനകത്തും നിർത്തിയിട്ടുണ്ട്

ഈ റോബോട്ടുകൾ ലിഫ്റ്റിനകത്തും നിർത്തിയിട്ടുണ്ട്. ആളുകൾ കയറുമ്പോൾ ആവശ്യപ്രകാരം ഈ റോബോട്ട് ലിഫ്റ്റ് ബട്ടൺ അമർത്തികൊടുക്കുകയും അതുവഴി കരസ്പർശം സംഭവിക്കുന്നത് ഒഴിവാക്കുവാനും സാധിക്കുമെന്ന് ചൗധരി പറഞ്ഞു. ഈ റോബോട്ടിൻറെ ചാർജ് തീരുവാൻ തുടങ്ങുമ്പോൾ തീർന്നുതുടങ്ങുമ്പോൾ സ്വയമേവ നേരെ ചാർജിംഗ് പോയിന്റിലേക്ക് പോവുകയും ചെയ്യുന്നു. കൊറോണ വൈറസിൻറെ വ്യാപനം നിയന്ത്രിക്കുന്നതിനായി കണ്ടെത്തിയ ഈ സമീപനം വളരെയേറെ പ്രശംസ അർഹിക്കുന്ന ഒന്നാണ്. ചിലവ് കൂടിയ ഒരു പദ്ധതിയാണ് ഇത് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, കൊറോണ വൈറസ് നിലനിൽക്കുന്ന കാലത്തോളം ഇത്തരത്തിലുള്ള വഴികൾ ചിന്തിക്കുന്നതായിരിക്കും ഉചിതം.

Best Mobiles in India

English summary
Visitors are greeted by a robot who conducts thermal scanning to determine their body temperature and sounds an alarm if they are not wearing a face mask. The artificial intelligence of the robotic guard is synced with the operation of the entry gate, which opens only after receiving a green signal from the robot.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X