Home
News

കോവിഡ് -19 നെ നേരിടാൻ സാംസങ് നൽകിയത് 20 കോടി രൂപ

കൊറോണ വൈറസ് വ്യാപ്പിക്കുന്ന ഈ അവസ്ഥയിൽ ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്ന് സൗത്ത് കൊറിയൻ സ്മാർട്ഫോൺ നിർമ്മാതാക്കളായ സാംസങ് രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ്-19 ന് എതിരെ പോരാടാനായി ഗവൺമെന്റുകൾക്കും ലോക്കൽ അതോറിറ്റികൾക്കും ആരോഗ്യ രംഗത്തെ പ്രൊഫഷണലുകൾക്കുമാണ് സാംസങ് ഇന്ത്യ സഹായം ലഭ്യമാക്കുക. പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റന്‍സ് ആൻഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് ഫണ്ടിലേക്ക് 15 കോടി രൂപ സംഭാവന ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ്

കൂടാതെ ഇന്ത്യയിലെ സ്റ്റേറ്റ്, യൂണിയൻ ഗവൺമെന്റുകൾക്ക് 20 കോടി രൂപ നൽകുമെന്നും സാംസങ് അറിയിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, തമിഴ്നാട് ഗവൺമെന്റുകൾക്ക് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപയാണ് സാംസങ് സംഭാവനയായി നൽകുക. എല്ലാത്തിനുമുപരി, ഇന്ത്യയിലെ സാംസങ് ജീവനക്കാർ വ്യക്തിപരമായും പണം സംഭാവന ചെയ്യും. പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് ഈ തുക നൽകും എന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്.

പേഴ്സണൽ പ്രിവന്റീവ് എക്വിപ്മെന്റുകൾ

ഇതുകൂടാതെ ആശുപത്രികളിലേക്ക് ആയിരക്കണക്കിന് പ്രതിരോധ മാസ്കുകളും പേഴ്സണൽ പ്രിവന്റീവ് എക്വിപ്മെന്റുകളും സാംസങ് ലഭ്യമാക്കിയിട്ടുണ്ട്. സർജൻ ഗൗൺ, ഫേസ് മാസ്ക്, ഗ്ലോവ്സ്, പ്രിവന്റീവ് ഐവെയർ, ഹുഡ് ക്യാപ്, ഷൂ കവർ തുടങ്ങിയവയാണ് ഈ കിറ്റുകളിൽ നൽകിയത്. നോയിഡയിൽ എല്ലാ ദിവസവും ലോക്കൽ കമ്മ്യൂണിറ്റികളിൽ വിതരണത്തിനായി ഫുഡ് പാക്കറ്റുകൾ എത്തിക്കാനും സാംസങ് അവിടത്തെ അധികൃതരെ സഹായിക്കുന്നുണ്ട്.

Covid-19

ഇത്തരത്തിലുള്ള അപ്രീതിക്ഷിത സാഹചര്യങ്ങളിൽ രാഷ്ട്രത്തോടൊപ്പം നിൽക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ഈ അവസ്ഥയിൽ വ്യക്തികൾക്ക് സഹായം സമർപ്പിക്കാനായി തങ്ങളുടെ സാംസങ് പേ പ്ലാറ്റ്ഫോം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും സാംസങ് പറഞ്ഞു. സാംസങ് പേയിലൂടെ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് നേരിട്ട് പണം സംസഭാവന ചെയ്യാൻ കഴിയും. ഇന്ത്യയിലെ മഹാമാരിയെ നേരിടാൻ സർക്കാരിനെയും പൗരന്മാരെയും സഹായിക്കാൻ കോർപ്പറേറ്റ് ഇന്ത്യ രംഗത്തിറങ്ങി.

സാംസങ് സ്മാർട്ട് ഹെൽത്ത് കെയർ

ടാറ്റ ട്രസ്റ്റും ടാറ്റ ഗ്രൂപ്പും ചേർന്ന് 1,500 കോടി രൂപ വാഗ്ദാനം ചെയ്തപ്പോൾ വിപ്രോ ലിമിറ്റഡ്, വിപ്രോ എന്റർപ്രൈസസ് ലിമിറ്റഡ്, അസിം പ്രേംജി ഫൗണ്ടേഷൻ എന്നിവ 1,125 കോടി രൂപ നൽകി. മറ്റ് നിരവധി കമ്പനികളും ആളുകൾക്ക് സാനിറ്റൈസർ, മാസ്ക്, ഭക്ഷണം എന്നിവ നൽകി. സാംസങ് സ്മാർട്ട് ഹെൽത്ത് കെയർ പൗരത്വ പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ എക്സ്-റേ, ഡിജിറ്റൽ അൾട്രാസൗണ്ട് മെഷീനുകൾ സർക്കാർ ആശുപത്രികളിൽ എത്തിച്ചിട്ടുണ്ട്. ഈ പ്രോഗ്രാമിന്റെ ഭാഗമായി മെഷീനുകൾ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള സാങ്കേതിക വിദഗ്ധർക്കും സാംസങ് പരിശീലനം നൽകുന്നു.

Best Mobiles in India

English summary
Samsung on April 14 announced a donation of Rs 20 crore to help fight the coronavirus pandemic in India, where the total number of reported cases has crossed over 10,000. The South Korean tech giant pledged to donate Rs 15 crore to the PM-CARES fund and Rs 5 crore to Uttar Pradesh and Tamil Nadu.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X