ഫേസ്ബുക്കിലൂടെ വിവാഹമോചനമാകാമെന്ന് അമേരിക്കന്‍ കോടതി...!
ഫേസ്ബുക്കിലൂടെ വഴി വളര്‍ന്ന ബന്ധങ്ങള്‍ വിവാഹത്തില്‍ എത്തിയത് നാം കേള്‍ക്കുന്നത് സാധാരണമാകുമെന്നു. എന്നാല്‍, വിചിത്രമെന്ന് തോന്നുന്ന കാര്യം സംഭവിച്ചിരിക്കുന്നു.

വിവാഹമോചനത്തിനുള്ള നോട്ടീസ് ഫേസ്ബുക്കിലൂടെ അയക്കാന്‍ കോടതി അനുവാദം നല്‍കിയിരിക്കുന്നു. അമേരിക്കയിലെ മാന്‍ഹട്ടനിലാണ് സംഭവം.
ഇവിടുത്തെ കോടതിയാണ് ഇതിനനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഘാനക്കാരിയായ എല്ലനോറ ബൈദൂ എന്ന നഴ്‌സാണ് പരാതിക്കാരി. ഭര്‍ത്താവ് വിക്ടര്‍ ബ്ലുദ്‌സാര്‍ക്കുവിന് ഫേസ്ബുക്കിലൂടെ സ്വകാര്യ മെസേജായി ഇവര്‍ക്ക് വിവാഹമോചന നോട്ടീസയക്കാന്‍ കോടതി അനുവാദം നല്‍കിയിരിക്കുകയാണ്.

2009-ലാണ് ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്. പരമ്പരാഗതരീതിയില്‍ പിന്നീട് വിവാഹം നടത്താമെന്ന് വിക്ടര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതനുസരിച്ച് ഇവര്‍ ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നു.
എന്നാല്‍, രണ്ടുവര്‍ഷം മുമ്പ് എല്ലനോറയെ അറിയിക്കാതെ ഭര്‍ത്താവ് ഫ്ളാറ്റ് വിടുകയായിരുന്നു. പക്ഷെ, ഇവര്‍ ഫേസ്ബുക്കിലൂടെ ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടായിരുന്നു.

ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ച് എല്ലനോറ കോടതിയെ സമീപിച്ചെങ്കിലും ഇയാള്‍ക്കെങ്ങനെ സമന്‍സയക്കുമെന്നതിനു വ്യക്തതയുണ്ടായിരുന്നില്ല. വിക്ടറിന് സ്ഥിര മേല്‍വിലാസമോ ജോലിയോ ഇല്ലാത്തതായിരുന്നു കാരണം.
ഇതേത്തുടര്‍ന്ന് ഫേസ്ബുക്കില്‍ സ്വകാര്യ മെസേജായി ഭര്‍ത്താവിനു സമന്‍സയക്കാന്‍ എല്ലനോറയ്ക്ക് കോടതി അനുവാദം നല്‍കുകയായിരുന്നു.


Click it and Unblock the Notifications
