സ്വവര്‍ഗരതി; കോടതി വിധിക്കെതിരെ ഫേസ്ബുക്കില്‍ 'ചുംബന പ്രതിഷേധം'

Posted By:

സ്വവര്‍ഗരതി നിയമവിധേയമാക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ ദവിസമാണ് സുപ്രീം കോടതി വിധിച്ചത്. ഇതിനെതിരെ പല കോണില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. പതിവുപോലെ സോഷ്യല്‍ മീഡിയയില്‍ തന്നെയാണ് ഇക്കാര്യത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകളും വാഗ്വാദങ്ങളും നടക്കുന്നത്.

വളരെ വ്യത്യസ്തമായൊരു പ്രതിഷേധപ്രകടനം ഫേസ് ബുക്കില്‍ തുടങ്ങിക്കഴിഞ്ഞു. ഗേ ഫോര്‍ എ ഡേ മുവ്‌മെന്റ് എന്നാണ് ഇതറിയപ്പെടുന്നത്. ഒരേ ലിംഗത്തില്‍ പെട്ട ആളുകളെ ചുംബിക്കുകയും അത് ക്യാമറയില്‍ പകര്‍ത്തി ഫേസ് ബുക്കില്‍ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കണെമെന്നുമാണ് ഗേ ഫോര്‍ എ ഡേ മൂവ്‌മെന്റ് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇതിനായി ഫേസ് ബുക്കില്‍ ഗേ ഫോര്‍ എ ഡേ എന്ന പേരില്‍ പേജും തുടങ്ങിയിട്ടുണ്ട്. തന്‍മയ് സഹായ് എന്നയാളാണ് പേജിന്റെ അഡ്മിനിസ്‌ട്രേറ്റര്‍. ചുരുങ്ങിയ സമയംകൊണ്ട് നിരവധി പേരാണ് ഒരേ ലിംഗത്തില്‍ പെട്ടവരെ ചുംബിക്കുന്ന ചിത്രങ്ങള്‍ പ്രൊഫൈല്‍ ചിത്രമാക്കിയത്. ഈ ചിത്രങ്ങള്‍ ഗേ ഫോര്‍ എ ഡേ പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യത്യസ്തമായ ഈ പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

സ്വവര്‍ഗരതി; കോടതി വിധിക്കെതിരെ ഫേസ്ബുക്കില്‍ 'ചുംബന പ്രതിഷേധം'

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot