വീഡിയോ ഗെയിമുകൾ കളിക്കുന്നതുവഴി കോവിഡ് -19 ബ്രെയിൻ ഫോഗ് ഭേദപ്പെടുത്താമെന്ന് റിപ്പോർട്ടുകൾ

|

കോവിഡ്-19 വൈറസ് ആളുകളുടെ ജീവൻ കവർന്നുകൊണ്ടിരിക്കുന്ന ഒരവസ്ഥയാണ് ഇപ്പോൾ. കൊറോണ പ്രോട്ടോകോളുകൾ കാറ്റിൽ പറത്തി നടക്കുന്ന ഒട്ടും വക വെക്കാതെ നടക്കുന്ന ആളുകൾ തന്നെയാണ് കൊറോണ വൈറസ് വ്യാപിപ്പിക്കുന്നതിൽ നല്ലൊരു പങ്കും വഹിക്കുന്നത്. ആരാധനാലയങ്ങളിൽ പോകുവാനുള്ള ആളുകളുടെ ത്വരയാണ് കോവിഡ് കേസുകൾ പെരുകുന്നതിൽ മറ്റൊരു കാരണം. ഇത്തരത്തിലുള്ള ആളുകളുടെ വിചാരം കൊറോണ വന്നാൽ അത് അതുപോലെ പോകുമെന്നാണ്. എന്നാൽ, രണ്ടാം തരംഗം അത്ര നിസാരമല്ല. കൊറോണ വന്ന് കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷമോ അല്ലെങ്കിൽ അതിനുമുൻപോ മറ്റൊരു രോഗം ജീവൻ കവർന്നേക്കാം. സംഗതി സത്യമാണ്. ഡിമെൻഷ്യ, ഹൃദയാഘാതം, മസ്തിഷ്ക രക്തസ്രാവം തുടങ്ങിയ അസുഖങ്ങളാണ് കോവിഡ് പ്രോട്ടോകോളുകൾ തെറ്റിച്ച് കൊറോണ കേസുകളിൽ ഒന്നായി മാറുന്നവർക്ക് കാത്തിരിക്കുന്നത്. രോഗം വരുന്നതിനേക്കാളും നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുന്നത്. അതാണ് നമുക്ക് ഇവിടെ ചെയ്യുവാൻ കഴിയുന്ന മറ്റൊരു കാര്യം. കോവിഡ് ഭേദമായി കഴിഞ്ഞവർക്ക് ആദ്യം സംഭവിക്കുന്ന ഒരു അവസ്ഥയാണ് 'ബ്രെയിൻ ഫോഗ്'.

എന്താണ് ബ്രെയിൻ ഫോഗ്?

എന്താണ് ബ്രെയിൻ ഫോഗ്?

ഇതൊരു ശാസ്ത്രീയ നാമമോ അല്ലെങ്കിൽ മെഡിക്കൽ നാമമോ അല്ല. നിങ്ങൾക്ക് ചിന്തിക്കുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരവസ്ഥയാണ് ഇത്. ഓർമക്കുറവ്, കൃത്യതക്കുറവ്, ഏകാകൃതാവസ്ഥയിൽ ഉണ്ടാകുന്ന പ്രശ്‌നം, ശ്രദ്ധക്കുറവ് എന്നിവയാണ് ലക്ഷണങ്ങൾ. ഇത് മാനസിക തളർച്ചയ്ക്കും കാരണമാകും. നിങ്ങളുടെ മാനസിക തളർച്ച ചിന്തിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നു.

കൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാംകൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാം

 “ബ്രെയിൻ ഫോഗ്” ബാധിച്ചവരെ വീഡിയോ ഗെയിം തെറാപ്പി സഹായിക്കുമോ ?
 

“ബ്രെയിൻ ഫോഗ്” ബാധിച്ചവരെ വീഡിയോ ഗെയിം തെറാപ്പി സഹായിക്കുമോ ?

കൊറോണയുമായി ബന്ധപ്പെട്ട "ബ്രെയിൻ ഫോഗ്" ബാധിച്ച മുതിർന്നവരെ വീഡിയോ ഗെയിം തെറാപ്പി സഹായിക്കുമോ എന്ന് നിർണ്ണയിക്കാൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ ശാസ്ത്രജ്ഞർ ഒരുങ്ങുന്നതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കി. വീഡിയോ ഗെയിം അധിഷ്ഠിത തെറാപ്പിക്ക് മുമ്പ് എ‌ഡി‌എച്ച്ഡി ചികിത്സയ്ക്കായി റെഗുലേറ്ററി ക്ലിയറൻസും ലഭിച്ചുകഴിഞ്ഞു. കൊറോണ ബാധിച്ചതിന് ശേഷം വരുന്ന ബ്രെയിൻ ഫോഗിൽ നിന്നും മുക്തമാകുന്നവർക്ക് വൈജ്ഞാനികവും ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നുണ്ടെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് പറയുന്നു. കോവിഡ് അണുബാധയിൽ നിന്ന് കരകയറിയ രോഗികളിൽ എകെഎൽ-ടി 01 എന്ന വീഡിയോ ഗെയിമിൻറെ ഫലപ്രാപ്തി മനസ്സിലാക്കുന്നതിനാണ് വെയിൽ കോർണൽ മെഡിസിൻ ശാസ്ത്രജ്ഞരും യുഎസിലെ വാൻഡർബിൽറ്റ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ വിദഗ്ധരും ഒത്തൊരുമിച്ച് നടത്തുന്ന ക്ലിനിക്കൽ പരീക്ഷണങ്ങൾ.

 “ബ്രെയിൻ ഫോഗ്” ബാധിച്ചവർക്ക് വീഡിയോ ഗെയിം തെറാപ്പി ട്രയൽ

“ബ്രെയിൻ ഫോഗ്” ബാധിച്ചവർക്ക് വീഡിയോ ഗെയിം തെറാപ്പി ട്രയൽ

ഈ ട്രയലിൽ 18 വയസ്സിന് മുകളിലുള്ള 100 ഓളം വരുന്ന രോഗികളെ ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തുടർന്നുള്ള സ്‌ക്രീനിംഗിനിൽ കുറഞ്ഞത് വൈജ്ഞാനികവും ദൈനംദിന പ്രവർത്തനത്തിലും വൈകല്യം കാണിക്കുന്നതായി റിപ്പോർട്ട് ചെയ്യ്തു. ഇതിൽ പകുതി രോഗികൾക്കും ചികിത്സ ലഭിക്കുമ്പോൾ മറ്റൊരു പകുതി വിഭാഗം ആളുകളെ കൺട്രോൾ ഗ്രൂപ്പായി മാറ്റുമെന്നും സ്റ്റാറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യ്തു. ഈ ട്രയലിൽ പങ്കെടുക്കുന്നവർ ഒരു ദിവസം അഞ്ച് ദൗത്യങ്ങൾ എന്നിങ്ങനെ ആഴ്ച്ചയിൽ അഞ്ച് തവണ ദൗത്യങ്ങൾ പൂർത്തിയാക്കുന്നതിനായി നൽകുന്നു. ഓരോ ദിവസവും 25 മിനിറ്റ് ഗെയിമിങ്ങും ഇതിൽ ഉൾപ്പെടുന്നുണ്ട്. ആറ് ആഴ്ചത്തെ ഈ പഠനത്തിൽ രണ്ട് ആഴ്ചത്തെ ചികിത്സയും ബാക്കി നാല് ആഴ്ച്ച ചികിത്സയ്ക്ക് ശേഷവും തുടരും.

കൊറോണ വൈറസ് അണുബാധയും രോഗികളിലെ വൈജ്ഞാനിക വൈകല്യവും

കൊറോണ വൈറസ് അണുബാധയും രോഗികളിലെ വൈജ്ഞാനിക വൈകല്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ, കോറോണയിൽ നിന്നും മുക്തരായ വ്യക്തികൾക്കിടയിൽ ശ്രദ്ധയുടെയും വൈജ്ഞാനിക നൈപുണ്യത്തിൻറെയും കുറവുകൾ കൊറോണ സംബന്ധമായ ലക്ഷണങ്ങളെ മറികടന്നതിനുശേഷവും അവരുടെ ജീവിത രീതികളിൽ സ്വാധീനിക്കുന്നുണ്ടെന്ന് നിരവധി പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലാൻസെറ്റ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച 2,36,000 കൊറോണ രോഗികളിൽ നിന്ന് ശേഖരിച്ച ഒരു പഠനത്തിൽ പറയുന്നത് മൂന്ന് രോഗികളിൽ ഒരാൾക്ക് മാനസികാരോഗ്യമോ ന്യൂറോളജിക്കൽ ഡിസോർഡറോ അനുഭവപ്പെട്ടുവെന്ന് കണ്ടെത്തി. അതായത്, കോവിഡ് സംബന്ധമായ പ്രശ്‌നങ്ങൾക്ക് ശേഷം ആളുകൾക്ക് ആറുമാസത്തിനുള്ളിൽ ഡിമെൻഷ്യ, ഹൃദയാഘാതം, മസ്തിഷ്ക രക്തസ്രാവം എന്നിവ സംഭവിക്കുന്നതായി കണ്ടെത്തി.

Best Mobiles in India

English summary
According to media reports, scientists are preparing to conduct clinical trials to determine if video game therapy can help adults with corona-related "brain fog". Regulatory clearance for ADHD treatment has also been obtained prior to video game based therapy.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X