സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്ന "തല തിരിഞ്ഞ" കാര്യങ്ങള്‍...!

നമ്മുടെ നിത്യജീവിതം അനായാസമാക്കുന്നതില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വലിയ പങ്കാണ് വഹിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നിങ്ങള്‍ക്ക് ഇവയെ മറ്റ് ഡിവൈസുകളുമായി സമന്വയിപ്പിക്കാവുന്നതാണ്.

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

ഇത്തരത്തില്‍, സ്മാര്‍ട്ട്‌ഫോണുകളായി സമന്വയിപ്പിച്ച് കൂടുതല്‍ മികച്ച രീതിയില്‍ ജീവിതം നയിക്കാന്‍ സാധിക്കുന്ന ഒരുപിടി ഡിവൈസുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്ന "തല തിരിഞ്ഞ" കാര്യങ്ങള്‍...!

Sensordrone എന്ന ഡിവൈസ് ഉപയോഗിച്ച് നിങ്ങള്‍ക്ക് വായുവിന്റെ ഗുണനിലവാരം, ചൂട്, വാതകങ്ങളുടെ ചോര്‍ച്ച, ഈര്‍പ്പം മുതലായവ നിര്‍ണയിക്കാവുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്ന "തല തിരിഞ്ഞ" കാര്യങ്ങള്‍...!

നിങ്ങളുടെ കീകളില്‍ ഡിവൈസ് ഘടിപ്പിച്ച് Hone എന്ന ആപ് ഉപയോഗിച്ച് ഐഫോണുമായി സമന്വയിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍, ഡിവൈസ് അതിന്റെ സ്ഥാനം അറിയിക്കാനായി ശബ്ദവും തെളിച്ചവും പുറപ്പെടുവിക്കുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്ന "തല തിരിഞ്ഞ" കാര്യങ്ങള്‍...!

ഏത് ക്രഡിറ്റ് കാര്‍ഡ് പേമെന്റുകളും എവിടെ നിന്നും, എപ്പോള്‍ വേണമെങ്കിലും Square എന്ന ഡിവൈസ് വഴി നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്ന "തല തിരിഞ്ഞ" കാര്യങ്ങള്‍...!

SmartStart എന്ന ഡിവൈസ് ഉപയോഗിച്ച് നിങ്ങള്‍ക്ക് കാറിന്റെ ഡോര്‍ ലോക്ക് ചെയ്യുക, ഹോണ്‍ അടിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട്‌ഫോണിലെ ഒരു ബട്ടണ്‍ കൊണ്ട് നിയന്ത്രിക്കാവുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്ന "തല തിരിഞ്ഞ" കാര്യങ്ങള്‍...!

ഐഫോണിനെ Nest thermostat എന്ന ഡിവൈസുമായി സമന്വയിപ്പിച്ച് നിങ്ങളുടെ റൂമിലെ താപനില വ്യത്യസ്ത ദിവസങ്ങളില്‍ എങ്ങനെയായിരിക്കണമെന്ന് ക്രമീകരിക്കാവുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്ന "തല തിരിഞ്ഞ" കാര്യങ്ങള്‍...!

നിങ്ങളുടെ കുട്ടികളുമായി വിനോദ യാത്രയ്ക്ക് പോകുമ്പോള്‍, അവര്‍ നിങ്ങളില്‍ നിന്ന് വളരെ ദൂരം അകന്ന് പോയോ എന്ന് അറിയുന്നതിന് Child Tracking ഡിവൈസ് സഹായിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്ന "തല തിരിഞ്ഞ" കാര്യങ്ങള്‍...!

നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡുകളേയും, അംഗത്വ കാര്‍ഡുകളേയും ഡിജിറ്റല്‍ വിവരങ്ങളാക്കി മാറ്റുന്നതിന് Geode എന്ന ഡിവൈസ് സഹായിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്ന "തല തിരിഞ്ഞ" കാര്യങ്ങള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളിലൂടെ വിളക്കുകളെ നിയന്ത്രിക്കുന്നതിനുളള ആപാണ് Wemo.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്ന "തല തിരിഞ്ഞ" കാര്യങ്ങള്‍...!

നിങ്ങളുടെ കുട്ടികളെ രസിപ്പിക്കുന്നതിനുളള ഡിവൈസാണ് ഇത്. കൂടാതെ ഇതില്‍ വിദ്യഭ്യാസത്തിന് ഉതകുന്ന സവിശേഷതകളും, കഥകളും മറ്റ് റെക്കോര്‍ഡ് ചെയ്യുന്നതിനുളള സംവിധാനവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്ന "തല തിരിഞ്ഞ" കാര്യങ്ങള്‍...!

സ്മാര്‍ട്ട്‌ഫോണിലെ ഒരു ടാപ് കൊണ്ട് നിങ്ങളുടെ വാതില്‍ തുറക്കുന്നതിന് Lockitron എന്ന ഡിവൈസ് സഹായിക്കുന്നു, കൂടാതെ ആരെങ്കിലും നിങ്ങളുടെ വാതിലില്‍ മുട്ടുകയാണെങ്കില്‍ നോട്ടിഫിക്കേഷനുകളും ഇതിലൂടെ ലഭിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Crazy Things People Can Actually Do With Their Smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot