"മരിച്ചവര്‍ക്കൊപ്പമുളള" സെല്‍ഫികള്‍ വിവാദത്തിലേക്ക്...!

By Sutheesh
|

സെല്‍ഫി ഭ്രമം സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തില്‍ ആളിപ്പടരുന്ന പ്രവണതയായി മാറിയിരിക്കുകയാണ്. എന്നാല്‍ സെല്‍ഫി ഭ്രമത്തിന്റെ അതിരുകള്‍ ലംഘിക്കുമെന്ന് തോന്നലുളവാക്കുന്ന ഒരു പ്രവണതയ്ക്കാണ് റഷ്യയില്‍ തുടക്കമിട്ടിരിക്കുന്നത്.

 

സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

റഷ്യയിലെ സോഷ്യല്‍ മീഡിയയിലെ ഒരു കമ്മ്യൂണിറ്റി മരിച്ചവര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതിന് പണം സമ്മാനമായി നല്‍കുകയാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

നിങ്ങള്‍ സെല്‍ഫി സ്റ്റിക്കുകള്‍ വാങ്ങേണ്ടതിന്റെ 8 കാരണങ്ങള്‍...!നിങ്ങള്‍ സെല്‍ഫി സ്റ്റിക്കുകള്‍ വാങ്ങേണ്ടതിന്റെ 8 കാരണങ്ങള്‍...!

1

1

മരിച്ചവര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതില്‍ കലയുടെ അംശം ഉണ്ടെന്നാണ് റഷ്യയില്‍ നിന്നുളള ഈ സോഷ്യല്‍ മീഡിയാ കമ്മ്യൂണിറ്റി അവകാശപ്പെടുന്നത്.

 

2

2

റഷ്യയിലെ പ്രശസ്തമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ വികോണ്‍ടാക്റ്റ് (VKontakte) എന്നതിലാണ് ഈ വിചിത്രമായ പ്രവണതയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

 

3

3

മരിച്ചവര്‍ക്കൊപ്പമുളള സെല്‍ഫി (Selfie with the Deceased) എന്നാണ് കമ്മ്യൂണിറ്റിക്ക് പേര് നല്‍കിയിരിക്കുന്നത്.

 

4
 

4

അടുത്തിടെ 13 വയസ്സുളള ഒരു പെണ്‍കുട്ടി റോഡ് അപകടത്തില്‍ മരിച്ചപ്പോള്‍ അതോടൊപ്പം എടുത്ത സെല്‍ഫിക്ക് ഈ കമ്മ്യൂണിറ്റി മികച്ച സെല്‍ഫിക്കുളള സമ്മാനം വാഗ്ദാനം ചെയ്തിരുന്നു.

 

5

5

സൈക്‌റ്റൈവ്കര്‍ പോലീസ് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

 

6

6

ചിത്രങ്ങളെടുക്കാനുളള ആളുകളുടെ തളളിക്കയറ്റത്തില്‍ ശവസംസ്‌കാര ചടങ്ങുകള്‍ തടസ്സപ്പെടുമെന്ന് ഭയപ്പെട്ട് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സുരക്ഷാപാലകരെ വാടകയ്ക്ക് എടുക്കുകയായിരുന്നു.

 

7

7

1,000 മുതല്‍ 5,000 റൂബിളുകള്‍ വരെയാണ് മികച്ച സെല്‍ഫിക്ക് ഈ സോഷ്യല്‍ മീഡിയാ ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്.

 

8

8

മരിച്ച ആള്‍ മനോഹരമായ സ്ഥലത്തേക്കാണ് പോയതെന്ന വിശ്വാസത്താല്‍, മരിച്ചവരോടൊപ്പം ചിരിച്ചുകൊണ്ട് സെല്‍ഫി എടുക്കാനാണ് ഈ ഗ്രൂപ്പ് പ്രോല്‍സാഹിപ്പിക്കുന്നത്.

 

9

9

500 അംഗങ്ങളുളള ഈ ഗ്രൂപ്പിന്റെ മോഡറേറ്റര്‍ പറയുന്നത് ഇതില്‍ യാതൊരു നിയമലംഘനങ്ങളും ഇല്ലെന്നാണ്. സെല്‍ഫി സമര്‍പ്പിക്കുന്ന ആളുകള്‍ വ്യക്തമായ തിരിച്ചറിയല്‍ പ്രക്രിയയിലൂടെയാണ് കടന്ന് പോകുന്നത്, ഇവരോട് മരിച്ച ആളുകളുടെ ബന്ധുക്കളില്‍ നിന്ന് ഇത്തരത്തിലുളള സെല്‍ഫി ഗ്രൂപ്പില്‍ സമര്‍പ്പിക്കുന്നതിന് സമ്മതം വാങ്ങാന്‍ ആവശ്യപ്പെടാറുണ്ടെന്നും മോഡറേറ്റര്‍ പറയുന്നു.

 

10

10

ജൂലൈയില്‍ ആരംഭിച്ച ഈ ഗ്രൂപ്പിന്റെ മോഡറേറ്ററായ ആല്‍ഫ്രഡ് പൊള്‍യാക്കോവ് പറയുന്നത് മരിച്ചവരുടെ ഒപ്പമുളള സെല്‍ഫിയില്‍ കലയുടെ അംശം ഉണ്ടെന്നാണ്. വിക്ടോറിയന്‍ കാലഘട്ടത്തിലെ പോസ്റ്റ്‌മോര്‍ട്ടം ഫോട്ടോഗ്രാഫിയുമായാണ് ആല്‍ഫ്രഡ് ഇത്തരം സെല്‍ഫികളെ താരതമ്യപ്പെടുത്തുന്നത്.

 

11

11

ഇന്ത്യയിലും ഇത്തരം സെല്‍ഫികള്‍ അപൂര്‍വമല്ല.... അത്തരം ചിത്രങ്ങളിലൂടെ...

12

12

മൃതദേഹം ചുമന്ന് കൊണ്ട് പോകുമ്പോള്‍ എടുത്ത സെല്‍ഫി.

 

13

13

മരിച്ചയാളുടെയൊപ്പം സെല്‍ഫി എടുക്കുന്ന കുട്ടി.

 

14

14

പഴയ കാലഘട്ടത്തില്‍ മരിച്ചയാളുടെയൊപ്പം ഫോട്ടോ എടുക്കുന്ന പ്രവണത സൂചിപ്പിക്കുന്ന ചിത്രം.

 

15

15

ഒരു യുവതി മൃതദേഹത്തിന് അരികെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു....

Best Mobiles in India

Read more about:
English summary
Creator of Russian 'selfies with dead' competition defends pictures as 'art'.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X