Home
News

കൊണ്ടുപോയി സന്തോഷിക്ക് മക്കളേ...! 49 രൂപയുടെ പുതിയ റീച്ചാർജ് പ്ലാനുമായി ജിയോ, പണി എയർടെലിന്

ഇന്ത്യൻ ടെലിക്കോം രംഗത്തെ ഒന്നാമനായ റിലയൻസ് ജിയോ (Reliance Jio) 49 രൂപ നിരക്കിൽ പുതിയ റീച്ചാർജ് പ്ലാൻ അ‌വതരിപ്പിച്ചു. എയർടെലിന്റെ 49 രൂപയുടെ പ്ലാനുമായി നേരിട്ട് ഏറ്റുമുട്ടുന്ന വിധത്തിൽ മികച്ച ആനുകൂല്യവുമായാണ് ജിയോ പുതിയ 49 രൂപ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലുള്ള ജിയോ വരിക്കാർക്കും പുതിയ 49 രൂപ പ്ലാൻ ലഭ്യമാകും. ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ക്രിക്കറ്റ് ഓഫറിന് കീഴിലാണ് പുതിയ പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. യഥാർഥത്തിൽ ഇത് ഒരു ഡാറ്റ പ്ലാൻ ആണ്. ഇതിലെ ആനുകൂല്യങ്ങൾ വിശദമായി പരിചയപ്പെടാം.

49 രൂപയുടെ പുതിയ റീച്ചാർജ് പ്ലാനുമായി ജിയോ, പണി എയർടെലിന്

49 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 49 രൂപയുടെ റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാനിൽ 25 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതൊരു ഡാറ്റ വൗച്ചറായതിനാൽ തന്നെ ഈ പ്ലാൻ ഉപയോഗിക്കുന്നതിന് ഉപയോക്താവിന് ആക്റ്റീവ് ആയിട്ടുള്ള ഒരു അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉണ്ടായിരിക്കണം.

ഒരു ദിവസ വാലിഡിറ്റിയിലാണ് 49 രൂപയുടെ പുതിയ ജിയോ റീച്ചാർജ് പ്ലാൻ എത്തുന്നത്. എയർടെലും ഇതേ നിരക്കിൽ ഒരു ഡാറ്റ പ്ലാൻ അ‌വതരിപ്പിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എയർടെലിന്റെ പ്ലാനിനെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന വിധത്തിലാണ് ജിയോ ഈ പ്ലാനിയെ ആനുകൂല്യങ്ങൾ തയാറാക്കിയിരിക്കുന്നത്.

49 രൂപയുടെ പുതിയ റീച്ചാർജ് പ്ലാനുമായി ജിയോ, പണി എയർടെലിന്

എയർടെൽ പ്ലാൻ ഒരു ദിവസ വാലിഡിറ്റിയിൽ ആകെ 20 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതിന് ബദലായി ജിയോ പുറത്തിറക്കിയിരിക്കുന്ന പ്ലാൻ ഒരു ദിവസ വാലിഡിറ്റിയിൽ 25 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. അ‌തായത് എയർടെൽ ഡാറ്റയെക്കാൾ 5ജിബി ഡാറ്റ കൂടുതൽ ജിയോ വാഗ്ദാനം ചെയ്യുന്നു.

ഒറ്റയടിക്ക് വലിയ അ‌ളവിൽ ഡാറ്റ വേണ്ടിവരുന്ന ഘട്ടങ്ങളിൽ ഉപയോഗിക്കാൻ പാകത്തിലാണ് ജിയോ ഈ പ്ലാൻ ഒരുക്കിയിറക്കിയിരിക്കുന്നത്. ഉപയോഗിച്ചാലും ഇല്ലെങ്കിലും ഒരു ദിവസം കഴിയുമ്പോൾ ഈ ഡാറ്റയുടെ കാലാവധി തീരും. കൂടുതൽ അ‌ളവിൽ ഡാറ്റ വേണ്ടവർക്കായി ജിയോ വേറെയും ഡാറ്റ പ്ലാനുകൾ ഇതിനകം നൽകിവരുന്നുണ്ട്.

ജിയോയുടെ ഏറ്റവും നിരക്ക് കൂടിയ ഡാറ്റ ബൂസ്റ്റർ പ്ലാൻ 222 രൂപ നിരക്കിലാണ് എത്തുന്നത്. ആകെ 50 ജിബി ഡാറ്റയാണ് 222 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിന്റെ മറ്റൊരു നേട്ടം എന്തെന്നാൽ നിലവിലുള്ള അ‌ടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റി കാലയളവിൽ എപ്പോൾ ​വേണമെങ്കിലും ഈ 50 ജിബി ഡാറ്റ ഉപയോഗിക്കാം.

49 രൂപയുടെ പുതിയ റീച്ചാർജ് പ്ലാനുമായി ജിയോ, പണി എയർടെലിന്

അ‌തായത് 84 ദിവസം വാലിഡിറ്റിയുള്ള ഒരു ജിയോ പ്ലാൻ ആണ് നാം ഉപയോഗിക്കുന്നത് എങ്കിൽ ഈ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും 222 രൂപ പ്ലാനിലെ 50 ജിബി ഡാറ്റ ഉപയോഗിക്കാം. ഒറ്റയടിക്ക് വേണമെങ്കിൽ അ‌ങ്ങനെയും വാലിഡിറ്റി കാലയളവിൽ മെയിൻ പ്ലാനിലെ പ്രതിദിന ഡാറ്റ തീരുമ്പോഴാണ് ഡാറ്റ ​വേണ്ടതെങ്കിൽ അ‌ങ്ങനെയും ഈ ഡാറ്റ ഉപയോഗിക്കാം.

222 രൂപയുടെ പ്ലാൻ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന നിരക്കിൽ എത്തുന്നത് 121 രൂപയു​ടെ പ്ലാനാണ്. നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റിയിൽ 12ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. പുതിയ 49 രൂപയുടെ പ്ലാനുമായി താരതമ്യം ചെയ്താൽ 121 രൂപയുടെ പ്ലാനിൽ ഡാറ്റയുടെ അ‌ളവ് കുറവാണ്. എന്നാൽ വാലിഡിറ്റിയുടെ കാര്യത്തിൽ 121 രൂപയുടെ പ്ലാനാണ് ലാഭം.

More from GizBot

Best Mobiles in India

English summary
Reliance Jio has launched a new recharge plan at Rs 49. This Jio Plan benefit is offered in one day validity. The new Rs 49 plan will be available in all telecom circles in the country. The new plan is listed under the Cricket offer in Jio's list of prepaid plans. It is actually a data plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X