പരുക്കുമൂലം ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് 2014-ല്‍ പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. എന്നാല്‍ കളിച്ചാലും ഇല്ലെങ്കിലും ഇന്റര്‍നെറ്റില്‍ താരം അപകടകാരിയാണ്.
അതായത് റൊണാള്‍ഡോയെ ഇന്റനെറ്റില്‍ സെര്‍ച് ചെയ്യുമ്പോള്‍ മാല്‍വേറുകള്‍ പടര്‍ത്തുന്ന സൈറ്റുകളില്‍ എത്താനുള്ള സാധ്യത കൂടുതലാണ്. McAfee എന്ന സൈബര്‍ സുരക്ഷാ സൈറ്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റൊണാള്‍ഡോ മാത്രമല്ല, മെസിയും നെയ്മറും ഉള്‍പ്പെടെയുള്ള താരങ്ങളെയും സെര്‍ച് ചെയ്യുമ്പോള്‍ സൂക്ഷിക്കണം.
ലോകകപ്പ് അടുത്തതോടെ കൂടുതല്‍ പേര്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെ സെര്‍ച് ചെയ്യുമെന്നറിയാവുന്ന സൈബര്‍ ക്രിമിനലുകളാണ് ഇതിനു പിന്നില്‍. ഇവരെ സെര്‍ച് ചെയ്യുമ്പോള്‍ അപകടകരമായ സൈറ്റുകളിലേക്ക് നയിക്കുന്ന ലിങ്കുകള്‍ നല്‍കുകയാണ് ചെയ്യുന്നത്.
പ്രസ്തുത സൈറ്റില്‍ ക്ലിക് ചെയ്യുന്നതോടെ നിങ്ങളുടെ സിസ്റ്റത്തില്‍ മാല്‍വേറുകള്‍ കയറും. ഇന്റര്‍നെറ്റ് സെര്‍ചില്‍ ഏറ്റവും അപകടകാരികളായ ഫുട്‌ബോള്‍ താരങ്ങള്‍ ആരെല്ലാം എന്ന് ചുവടെ കൊടുക്കുന്നു. McAfee യുടെ 'റെഡ്കാര്‍ഡ് ക്ലബ്' പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് ഈ താരങ്ങള്‍.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ (പോര്‍ചുഗല്‍)
റെണാള്‍ഡോയെ സെര്‍ച് ചെയ്യുമ്പോള്‍ അപകടകരമായ സൈറ്റുകളിലെത്താനുള്ള സാധ്യത 3.76 ശതമാനമാണ്.

ലയണല്‍ മെസി (അര്‍ജന്റീന)
ഇന്റര്‍നെറ്റ് സെര്‍ചിലെ അപകടകാരികളില്‍ രണ്ടാമന്‍ അര്‍ജന്റീനയുടെ ലയണല്‍ മെസിയാണ്. 3.72 ശതമാനമാണ് അപകട സാധ്യത.

ഐകര്‍ കാസില്ലാസ് (സ്പെയിന്)
കാസില്ലാസിനെ സെര്‍ച് ചെയ്യുമ്പോള്‍ 3.34 ശതമാനം അപകടസാധ്യത.

നെയ്മര്‍ (ബ്രസീല്‍)
ബ്രസീല്‍ സൂപ്പര്‍താരം നെയ്മറാണ് പട്ടികയില്‍ നാലാമത്. 3.14 ശതമാനം അപകടസാധ്യത.

കരിം സിയാനി (അള്‍ജീരിയ)
അള്‍ജീരിയന്‍ താരം കരിം സിയാനിയെ സെര്‍ച് ചെയ്യുമ്പോള്‍ വൈറസ് സൈറ്റുകളിലേക്ക് എത്താനുള്ള സാധ്യത 3 ശതമാനമാണ്.

കരിം ബെന്‍സിമ (ഫ്രാന്‍സ്)
ഫ്രാന്‍സിന്റെ കരിം ബെന്‍സിമയെ സെര്‍ച് ചെയ്യുമ്പോള്‍ അപകടസാധ്യത 2.97 ശതമാനം.

പൗളീഞ്ഞോ (ബ്രസീല്‍)
ബ്രസീല്‍ താരം പൗളീഞ്ഞോയെ സെര്‍ച് ചെയ്യുമ്പോള്‍ 2.81 ശതമാനമാണ് അപകടസാധ്യത.

എഡിന്‍സണ്‍ (ഉറുഗ്വേ)
ഉറൂഗ്വേയുടെ എഡിന്‍സണെ സെര്‍ച് ചെയ്യുമ്പോള്‍ മാല്‍വേര്‍ ബാധിക്കാനുള്ള സാധ്യത 2.67 ശതമാനമാണ്.

ഫെര്‍ണാണ്ടോ ടോറസ് (സ്പെയിന്)
സ്‌പെയിന്റെ ഫെര്‍ണാണ്ടോ ടോറസ് പട്ടികയില്‍ ഒമ്പതാമതാണ്. അപകടസാധ്യത 2.65 ശതമാനം.

എഡിന്‍ ഹസാഡ് (ബെല്‍ജിയം)
ബെല്‍ജിയത്തിന്റെ എഡിന്‍ ഹസാഡിനെ സെര്‍ച് ചെയ്യുമ്പോള്‍ അപകടസാധ്യത 2.50 ശതമാനം.