ക്രോമ പുതിയ രണ്ട് വിന്‍ഡോസ് ഉപകരണങ്ങള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

Posted By:

പ്രമുഖ ഇന്ത്യന്‍ റീടെയ്ല്‍ ശൃംഘലയായ ക്രോമ പുതിയ രണ്ട് വിന്‍ഡോസ് ഉപകരണങ്ങള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 10.1 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ക്രോമ 1172- 2 ഇന്‍ വണ്‍ പി.സി, 8 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ക്രോമ 1179 ടാബ്ലറ്റ് എന്നിവയാണ് അവതരിപ്പിച്ചത്. 21,990 രൂപയും 13,990 രൂപയുമാണ് യഥാക്രമം വില.

പ്രമുഖ ഇന്ത്യന്‍ ചിപ്‌സെറ്റ് നിര്‍മാതാക്കളായ ഇന്റലുമായി സഹകരിച്ചാണ് ടാബ്ലറ്റ് അവതരിപ്പിച്ചിരിക്കുന്നത്. മിതമായ വിലയിലുള്ള രണ്ട് ഉപകരണങ്ങളും സാങ്കേതികമായി മികച്ചുനില്‍ക്കുന്നവയാണ്. ഇന്റല്‍ ആറ്റം Z3735D 1.33 GHz പ്രൊസസറുകളാണ് രണ്ട് ടാബ്ലറ്റിലും ഉള്ളത്.

ക്രോമ പുതിയ രണ്ട് വിന്‍ഡോസ് ഉപകരണങ്ങള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

ക്രോമ 1179 ടാബ്ലറ്റിന്റെ പ്രത്യേകതകള്‍

1280-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 8 ഇഞ്ച് സ്‌ക്രീന്‍, വിന്‍ഡോസ് 8.1 ഒ.എസ്, 1.33 GHz ഇന്റല്‍ ആറ്റം പ്രൊസസര്‍, 2 ജി.ബി. റാം, 2 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, േൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്, 5000 mAh ബാറ്ററി എന്നിവയുള്ള ടാബ്ലറ്റ് വൈ-ഫൈ സപ്പോര്‍ട് ചെയ്യും.

ക്രോമ 1172 - 2 ഇന്‍ വണ്‍ ടാബ്ലറ്റ്/ പി.സി; പ്രത്യേകതകള്‍

കീബോഡ് അറ്റാച് ചെയ്താല്‍ ലാപ്‌ടോപ് ആയി ഉപയോഗിക്കാന്‍ കഴിയുന്ന ടാബ്ലറ്റാണ് ഇത്. 10.1 ഇഞ്ച് സ്‌ക്രീന്‍ സൈസ്, വിന്‍ഡോസ് 8.1 ഒ.എസ്, 3 ജി, വൈ-ഫൈ കണക്റ്റിവിറ്റി, 2 എം.പി പ്രൈമറി ക്യാമറ, 2 എം.പി. സെക്കന്‍ഡറി ക്യാമറ, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, എക്‌സ്പാന്‍ഡബിള്‍ മെമ്മറി.

രണ്ട്‌ഫോണുകളും ക്രോമ സ്‌റ്റോറുകളില്‍ ലഭ്യമാണ്.

English summary
Croma Launches Intel Powered Windows Tablet 2 in 1 Tablet/PC, Croma Launches Windows Tablet and 2 in 1 Tablet/PC, Price and Specs of Croma's Windows devices, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot