5,990 രൂപയ്ക്ക് ക്രോമയുടെ പുതിയ ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ ടാബ്ലെറ്റ് വരുന്നു

By Super
|
 5,990 രൂപയ്ക്ക്  ക്രോമയുടെ പുതിയ ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ ടാബ്ലെറ്റ് വരുന്നു

ഇന്ത്യന്‍ ടാബ്ലെറ്റ് വിപണിയിലേയ്ക്ക് പുതിയൊരു അംഗം കൂടി വരുന്നു. ക്രോമയുടെ CRXT1075 എന്ന 7 ഇഞ്ച് ടാബ്ലെറ്റാണ് ഈ ആഴ്ച ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിയ്ക്കപ്പെടുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി 10,000 ല്‍ താഴെ വിലയുള്ള ടാബ്ലെറ്റുകളുടെ പ്രവാഹമാണ്. ഇവയ്ക്കെല്ലാം വിപണി സജീവമായി ലഭ്യമാണെന്നതാണ് പുതിയ പുതിയ കന്പനികളേക്കൂടി ആകര്‍ഷിയ്ക്കുന്നത്.

7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനില്‍ 800 x 480 പിക്‌സല്‍ റെസല്യൂഷനുമായാണ് CRXT1075 വരുന്നത്. കൂടാതെ 1 GHz ARM കോര്‍ടെക്‌സ് A8 പ്രൊസസ്സര്‍, 512 എം ബി റാം, 4 ജി ബി ആന്തരിക മെമ്മറി, 32 ജി ബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന ബാഹ്യ മെമ്മറി തുടങ്ങിയവയും എടുത്ത് പറയുന്നുണ്ട്. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ഓ എസ് ആണ് CRXT1075 ല്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. 2 എം പി മുന്‍ക്യാമറയുമുണ്ട്. ആംഗ്രി ബേഡ്‌സ്, വോയിസ് സെര്‍ച്ച്, ജി മെയില്‍ തുടങ്ങിയ പ്രി ലോഡഡ് ആപ്ലിക്കേഷനുകളുമുണ്ട്.

 

5,990 രൂപയാണ് ഈ ടാബ്ലെറ്റിന് വിലയിട്ടിരിയ്ക്കുന്നത്.

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X