ക്രോമയിൽ ആപ്പിൾക്കാലം! ഐഫോൺ 15 വാങ്ങാൻ മാസം 1,750 രൂപ ചെലവാക്കിയാൽ മതി, ഇത് ടാറ്റയുടെ ഉറപ്പ്
രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ക്രോമ സ്റ്റോറിൽ ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് വൻ ഡിസ്കൗണ്ടും പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചു. ''എവരിതിംഗ് ആപ്പിൾ "(Everything Apple) ക്യാമ്പയിൻ എന്ന പേരിലാണ് ഈ പ്രത്യേക ഓഫർ സെയിൽ നടക്കുന്നത്.
ഏറ്റവും പുതിയ ഐഫോൺ 15 (iPhone 15) സീരീസിലെ സ്മാർട്ട്ഫോണുകൾക്ക് ഉൾപ്പെടെ വൻ ഡിസ്കൗണ്ട് ലഭ്യമാകും എന്നതാണ് ക്രോമ സ്റ്റോറിലെ എവരിതിങ് ആപ്പിൾ ക്യാമ്പയിന്റെ പ്രത്യേകത. ഫെബ്രുവരി 9 ന് ആരംഭിച്ച ഈ ഓഫർ സെയിൽ ഫെബ്രുവരി 19 വരെയാണ് നടക്കുക.

ഐഫോണിന് ഫ്ലിപ്പ്കാർട്ടിലും ആമസോണിലുമൊക്കെ കിടിലൻ ഡിസ്കൗണ്ട് ഓഫറുകൾ ലഭ്യമാകുന്നത് എല്ലാവരും അറിയാറുണ്ട്. എന്നാൽ ക്രോമ സ്റ്റോറിൽ ലഭിക്കുന്ന മികച്ച ഡീലുകൾ പലപ്പോഴും അറിയാതെ പോകുന്നു. നിലവിലുള്ള ആപ്പിൾ ഡിവൈസുകൾ അപ്‌ഗ്രേഡ് ചെയ്യാനോ അല്ലെങ്കിൽ പുതിയതായി ആപ്പിൾ ഡിവൈസുകൾ വാങ്ങാനോ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ക്രോമ സ്റ്റോർ ഇപ്പോൾ മികച്ച ഓപ്ഷനുകൾ നൽകുന്നുണ്ട്.
ക്രോമ സ്റ്റോറിന്റെ ആപ്പിൾ ഡിസ്കൗണ്ട് ഓഫറുകൾ തൊട്ടടുത്തുള്ള ക്രോമ സ്റ്റോർ സന്ദർശിച്ചോ ഓൺലൈനായോ ഉപയോഗപ്പെടുത്താം. എന്നാൽ ഈ ഓഫറുകൾ പരിമിത കാലത്തേക്ക് മാത്രമാണ് ലഭിക്കുക എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഐഫോൺ ഡീലുകൾ, മാക്ബുക്ക് ഡീലുകൾ, ഐപാഡ് ഡീലുകൾ, ആപ്പിൾ വാച്ചുകൾ, എയർപോഡുകൾ തുടങ്ങി ആപ്പിളിന്റെ എല്ലാ ഡിവൈസുകൾക്കും ക്രോമ സ്റ്റോറിൽ ഓഫറുകൾ ലഭ്യമാണ്.

എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഉടമകൾക്ക് 6,000 രൂപ വരെയുള്ള ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും എക്‌സ്‌ചേഞ്ച് ബോണസായി 10,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്ത് ക്രോമ സ്റ്റോർ ആളുകളെ ആപ്പിൾ ഡിവൈസുകളിലേക്ക് ആകർഷിക്കുകയും ഷോപ്പിങ് എക്സ്പീരിയൻസ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ക്രോമ സ്റ്റോറിലെ മികച്ച ഓഫറുകൾ: ഏറ്റവും പുതിയ ഐഫോൺ 15 ആകർഷകമായ ഡൗൺ പേയ്മെന്റിൽ ലഭ്യമാണ്. ഇഎംഐ ഓപ്ഷനുകൾ പ്രതിമാസം വെറും 1750 രൂപ മുതൽ ആരംഭിക്കുന്നു. മാക്ബുക്ക് പ്രേമികൾക്കായി, ഉയർന്ന ഡിമാൻഡുള്ള MacBook Air M1 51,990 രൂപ മുതൽ ആരംഭിക്കുന്നു, ഈ EMI ഓപ്‌ഷൻസ് 1,299 രൂപ മുതൽ ആരംഭിക്കുന്നു.
കൂടാതെ, 9th ജെൻ ഐപാഡ് സെയിൽ 28,290 രൂപ മുതൽ ആരംഭിക്കുന്നു. വെയറബിൾ ടെക്‌നോളജി ആരാധകർക്കായി, ആപ്പിൾ വാച്ച് എസ്ഇ 2, സീരീസ് 9 എന്നിവ യഥാക്രമം 25,900 രൂപ, 32,400 രൂപ വില മുതൽ ലഭ്യമാണ്, ഈ സ്മാർട്ട് വാച്ചുകളിൽ ആകർഷകമായ ഡിസ്കൗണ്ടുകളും ക്യാഷ്‌ബാക്കും എക്‌സ്‌ചേഞ്ച് ബോണസുകളും ക്രോമ വാഗ്ദാനം ചെയ്യുന്നു.

കൂടാതെ, എയർപോഡ്സ് പ്രോ 2nd ജനറേഷൻ ക്രോമയിൽ 20,490 രൂപ സെയിൽ പ്രൈസിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നു. ഇത് നല്ലൊരു ഓഡിയോ ഡിവൈസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച അവസരം തുറന്നുനൽകുന്നു. വാലന്റൈൻസ് ഡേ വീക്ക് പ്രമാണിച്ച് പ്രമുഖ ഓൺലൈൻ സ്റ്റോറുകളിലെല്ലാം ആപ്പിൾ ഡിവൈസുകൾക്ക് ഡിസ്കൗണ്ടുകളും ഓഫറുകളും ലഭ്യമാണ് എന്നതും ഈ അവസരത്തിൽ ഓർത്തിരിക്കുക.
ഫെബ്രുവരി 15 വരെയാണ് ഫ്ലിപ്പ്കാർട്ടിലെ വാലന്റൈൻസ് വീക്ക് ഡിസ്കൗണ്ട് ഓഫറുകൾ ലഭ്യമാകുക. യാതൊരു നിബന്ധനകളും വ്യവസ്ഥകളും ഇല്ലാതെ തന്നെ ഐഫോൺ 15 ന്റെ പ്രാരംഭ വേരിയന്റ് 66,999 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്. ഐഫോൺ 15 കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചത് 79,900 രൂപ വിലയിലായിരുന്നു.


Click it and Unblock the Notifications








