ക്രോമ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു

Posted By: Super

ക്രോമ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു

ടാറ്റ ഗ്രൂപ്പിന്റെ ഇലക്ട്രോണിക് റീട്ടെയില്‍ ഷോപ്പായ ക്രോമയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. ഏറ്റവും പുതിയ ഉത്പന്നങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം ഇന്റര്‍നെറ്റ് ഷോപ്പിംഗിനും ഇത് വേദിയാകും. ക്രോമറീട്ടെയില്‍ ഡോട്ട് കോം എന്നാണ് ഈ വെബ്‌സൈറ്റിന്റെ പേര്.

ഇന്റല്‍ ചിപ്‌സെറ്റില്‍ അധിഷ്ഠിതമായ ആദ്യ സ്മാര്‍ട്‌ഫോണ്‍ ലാവ ക്‌സോളോ എക്‌സ്900 ക്രോമ ഓണ്‍ലൈന്‍ ഷോപ്പിലൂടെയാണ് വില്പനക്കെത്തുന്നത്. ഫോണ്‍, ക്യാമറ, കമ്പ്യൂട്ടര്‍, ഗെയിമിംഗ്, എന്റര്‍ടെയിന്‍മെന്റ്, ഹോം അപ്ലയന്‍സ്, ആക്‌സസറി തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് ഉത്പന്നങ്ങളെ സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉത്പന്നങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താനുള്ള സംവിധാനവും ഇതിലുണ്ട്.

ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും നെറ്റ്ബാങ്കിംഗ് സേവനം ഉപയോഗിച്ചും സൈറ്റില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങാനാകും. ഓര്‍ഡര്‍ ചെയ്ത ഉത്പന്നങ്ങള്‍ കാന്‍സല്‍ ചെയ്യാനും സാധിക്കുമെന്ന് ക്രോമ വ്യക്തമാക്കി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot