സൈബർ ആക്രമണം: 10 ലക്ഷം ഗോഡാഡി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു

|

ഇന്റർനെറ്റ് ഡൊമെയ്ൻ രജിസ്ട്രാറും വെബ് ഹോസ്റ്റിങ് കമ്പനിയുമായ ഗോഡാഡിയിൽ വൻ ഡാറ്റ ലീക്ക്. ഫിഷിങ് അറ്റാക്കിൽ നഷ്ടമായത് 1.2 മില്യൺ അക്കൌണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ. ഡാറ്റ മോഷണം നടന്നതിൽ സജീവവും നിഷ്ക്രിയവും ആയ യൂസേഴ്സും അക്കൌണ്ടുകളും ഉണ്ട്. വേർഡ്പ്രസ്സ് ഉപഭോക്താക്കളുടെ ഈമെയിൽ വിലാസം, ഉപഭോക്തൃ നമ്പർ എന്നിവയാണ് നഷ്ടമായത്. ഡാറ്റ ലീക്ക് ഉണ്ടായതായി കമ്പനി തന്നെയാണ് ഔദ്യോഗിക പ്രസ്താവനയിൽ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ വേർഡ്പ്രസ്സ് പ്ലാറ്റ്ഫോമിൽ ഹോസ്റ്റ് ചെയ്തിരുന്ന നിരവധി വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പിന്നാലെയാണ് വിവരച്ചോർച്ച സ്ഥിരീകരിക്കപ്പെടുന്നത്.

ഇന്റർനെറ്റ്

ഇന്റർനെറ്റ് ഡൊമെയ്ൻ രജിസ്ട്രാറും വെബ് ഹോസ്റ്റിംഗ് കമ്പനിയുമായ ഗോഡാഡി തിങ്കളാഴ്ച വൈകുന്നേരമാണ് ഫിഷിങ് അറ്റാക്ക് സ്ഥിരീകരിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത് നവംബർ 17 ന്, നിയന്ത്രിത വേർഡ്പ്രസ്സ് ഹോസ്റ്റിങ് സംവിധാനത്തിൽ അനധികൃത തേർഡ് പാർട്ടി ആക്സസ് കണ്ടെത്തിയതായാണ് കമ്പനിയുടെ വിശദീകരണം. ഒരു ഫിഷിങ് അറ്റാക്കിന്റെ ഫലമാണ് ഡാറ്റ ചോർച്ചയെന്നും പ്രസ്താവനയിൽ പറയുന്നു. 2021 സെപ്തംബർ 6ന് മോഷ്ടിക്കപ്പെട്ട പാസ്‌വേഡ് ഉപയോഗിച്ചാണ് അനധികൃത ആക്‌സസ് നേടിയതെന്ന് കമ്പനിയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രൊവിഷനിങ് സമയത്ത് സജ്ജീകരിച്ച യഥാർഥ വേർഡ്പ്രസ്സ് അഡ്മിൻ പാസ്‌വേഡുകളാണ് പുറത്തായത്. അതേ ക്രെഡൻഷ്യലുകൾ ഇപ്പോഴും ഉപയോഗത്തിലുണ്ടെങ്കിൽ വീണ്ടും അറ്റാക്ക് നേരിടാൻ സാധ്യത ഉണ്ട് ഇതിനാൽ പാസ്‌വേഡുകൾ റീസെറ്റ് ചെയ്തിട്ടുണ്ടെന്നും കമ്പനി പറയുന്നു.

വോട്ടർ ഐഡി കാർഡിൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?വോട്ടർ ഐഡി കാർഡിൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?

ഡാറ്റാബേസ്

ആക്ടീവ് യൂസേഴ്സിന്റെ എസ്എഫ്ടിപി, ഡാറ്റാബേസ് യൂസർ നെയിമുകളും പാസ്‌വേഡുകളും മോഷ്ടിക്കപ്പെട്ടു. ഈ രണ്ട് പാസ്‌വേഡുകളും പുനക്രമീകരിച്ചതായി കമ്പനി പറയുന്നു. ആക്ടീവ് യൂസേഴ്സിന്റെ ഒരു സബ്സെക്ഷനിൽ ഉള്ളവരുടെ എസ്എസ്എൽ പ്രൈവറ്റ് കീയും ലീക്കായി. ആ ഉപഭോക്താക്കൾക്കായി പുതിയ സർട്ടിഫിക്കറ്റുകൾ നൽകുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്ന പ്രക്രിയ തുടരുകയാണെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ അന്വേഷണം നടന്ന് കൊണ്ടിരിക്കയാണെന്നും, ബാധിക്കപ്പെട്ട എല്ലാ ഉപഭോക്താക്കളെയും നിർദ്ദിഷ്ട വിശദാംശങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

ഗോഡാഡി

സംഭവിച്ച വിവരച്ചോർച്ചയിൽ ആത്മാർഥമായി ഖേദിക്കുന്നതായി കമ്പനി അറിയിച്ചു. "ഈ സംഭവത്തിലും ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന വലിയ ആശങ്കയിലും ഞങ്ങൾ ആത്മാർഥമായി ഖേദിക്കുന്നു. ഞങ്ങൾ, ഗോഡാഡി മാനേജ്മെന്റും ജീവനക്കാരും, ഞങ്ങളുടെ ഉപഭോക്താക്കളുടെ ഡാറ്റ ഗൗരവമായി സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, അവരെ ഒരിക്കലും നിരാശരാക്കാൻ ആഗ്രഹിക്കുന്നില്ല." " ഗോഡാഡി തങ്ങളുടെ പ്രസ്താവനയിൽ വ്യക്തമാക്കി.

ഫോണിലെ ആപ്പുകൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടോ?, സുരക്ഷയുമായി ഡക്ക്ഡക്ക്ഗോ സേഫ് ബ്രൌസർഫോണിലെ ആപ്പുകൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടോ?, സുരക്ഷയുമായി ഡക്ക്ഡക്ക്ഗോ സേഫ് ബ്രൌസർ

ഹോസ്റ്റിങ് കമ്പനി

20 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഹോസ്റ്റിങ് കമ്പനിയാണ് ഗോഡാഡി. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും ലക്ഷക്കണക്കിന് വെബ്സൈറ്റുകൾ ഹോസ്റ്റ് ചെയ്യപ്പെടുന്നതും ഗോഡാഡി വഴിയാണ്. ബാധിച്ച ഉപഭോക്താക്കളെ ഇമെയിൽ വഴി അറിയിക്കാനുള്ള പ്രക്രിയയിലാണെന്നും കമ്പനി സ്ഥിരീകരിച്ചു. "ഞങ്ങൾ ഈ സംഭവത്തിൽ നിന്ന് പാഠം പഠിക്കും, കൂടുതൽ ലെയറുകളുള്ള സെക്യൂരിറ്റി ഫീച്ചറുകൾ ഉപയോഗിച്ച് ഞങ്ങളുടെ പ്രൊവിഷനിംഗ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും" ഗോഡാഡിയുടെ പ്രസ്താവന തുടരുന്നു.

ഫിഷിങ്

ഗോഡാഡി ഉപയോക്താക്കൾ വളരെയധികം ശ്രദ്ധിക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. മോഷ്ടിക്കപ്പെട്ട ഉപഭോക്തൃ ഇമെയിലുകളും ഉപഭോക്തൃ നമ്പറുകളും ഉപയോഗിച്ച് നിങ്ങൾ ഫിഷിങിന് ഇരയാകാൻ സാധ്യത ഉണ്ട്. 2020-ൽ സ്വന്തം ജീവനക്കാർക്ക് ഫിഷിങ് ടെസ്റ്റായി വ്യാജ അവധിക്കാല ബോണസ് ഓഫറുകൾ വരെ ഉപയോഗിച്ച് പരീക്ഷണങ്ങൾ നത്തിയ ഒരു കമ്പനിയിൽ നിന്ന് തന്നെ വിവരങ്ങൾ ചോർന്നത് അതീവ പ്രാധാന്യമുള്ള വിഷയമാണ്.

എയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ: ഡാറ്റ, ഒടിടി തുടങ്ങിയ മറ്റ് പ്രയോജനങ്ങളുംഎയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ: ഡാറ്റ, ഒടിടി തുടങ്ങിയ മറ്റ് പ്രയോജനങ്ങളും

ഫീച്ചറുകളും

2009 മുതൽ വെബ്സൈറ്റ് ഹോസ്റ്റിങ് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമാണ് ഗോഡാഡി. വെബ്സൈറ്റുകൾ ആരംഭിച്ച് ബിസിനസ് വളർത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സഹായകമായ ഫീച്ചറുകളും ഓപ്ഷനുകളും ഗോഡാഡിയിൽ ഉണ്ട്. ലോകമെമ്പാടുമുള്ള ദൈനംദിന സംരംഭകരെ ശാക്തീകരിക്കുന്നതിൽ ഗോഡാഡിക്കും നിർണായക പങ്കുണ്ട്. ആളുകൾ അവരുടെ ആശയത്തിന് പേരിടാനും ഒരു പ്രൊഫഷണൽ വെബ്‌സൈറ്റ് നിർമ്മിക്കാനും ഉപഭോക്താക്കളെ ആകർഷിക്കാനും അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും വിൽക്കാനും അവരുടെ ജോലി നിയന്ത്രിക്കാനും വരുന്ന സ്ഥലമാണ് ഗോഡാഡി.

Best Mobiles in India

English summary
Massive data leak at Godaddy, an internet domain registrar and web hosting company. Data from 1.2 million accounts lost in phishing attack. There are active and inactive users and accounts involved in data Loss.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X