2017ല്‍ ഇന്ത്യയെ ഞെട്ടിച്ച സൈബര്‍ ആക്രമണങ്ങള്‍

Posted By: Samuel P Mohan

ഈ 2017ല്‍ സാങ്കേതിക വിദ്യയില്‍ ഒട്ടനേകം വളര്‍ച്ചയാണ് വന്നു ചേര്‍ന്നത്. എന്നാല്‍ അതേ സമയം സൈബര്‍ ആക്രമണങ്ങള്‍ കൂടുതല്‍ നേരിട്ടതും ഇതേ വര്‍ഷമാണ്, പ്രത്യേകിച്ചും ഇന്ത്യയില്‍. വനാക്രൈ, പെറ്റിയ, ബിഎസ്എന്‍എല്‍ മാല്‍വയര്‍ അറ്റാക്ക്, ഡാറ്റ ബ്രീച്ചസ്, മിറയ് ബോട്ട്‌നെറ്റ് മാല്‍വയര്‍ എന്നിവയാണ് പ്രധാന സൈബര്‍ ആക്രമണങ്ങള്‍.

2017ല്‍ ഇന്ത്യയെ ഞെട്ടിച്ച സൈബര്‍ ആക്രമണങ്ങള്‍

സൈബര്‍ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചു വരുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് എത്തിയിരിക്കുന്നത്. KPMG സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 43% റാന്‍സംവയര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ്. ഏതാണ്ട് റാന്‍സംവയര്‍ ആക്രമണത്തെ കുറിച്ച് 40 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം (CENT-In).

വനാക്രൈ ആക്രമണം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 2017 മേയ് 12നും പെറ്റിയ റിപ്പോര്‍ട്ട് ചെയ്തത് 2017 ജൂണ്‍ 27നുമാണ്. എന്നാല്‍ റാംസംവയറിനൊപ്പം 27,000 സൈബര്‍ സുരക്ഷാ റിസ്‌ക് സംഭവങ്ങളെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ മാത്രമാണ് 2017ന്റെ ആദ്യ പകുതിയില്‍ CERT-In റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ ആക്രമണങ്ങള്‍ക്കും പുറമേ ഡാറ്റയിലേക്കും ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

2017ല്‍ ഇന്ത്യയെ ബാധിച്ച സൈബര്‍ ആക്രമണങ്ങള്‍ ഇവയൊക്കെയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വനാക്ര

മേയ്മാസത്തില്‍ ലോകത്തെ ഞെട്ടിച്ച് സൈബര്‍ ആക്രമണമാണ് വനാക്രൈ. എന്നാല്‍ ഇന്ത്യയില്‍ റാംസംവയര്‍ ആക്രമിച്ച അഞ്ച് നഗരങ്ങളാണ് ഡെല്‍ഹി, ഭുവനേശ്വര്‍, പൂനെ, മുംബൈ എന്നിവ. എന്നാല്‍ വനാക്രൈ ബാധിച്ച സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്‍സിആര്‍, ഒഡീഷ്യ എന്നീവിടങ്ങളാണ്.

വനാക്രൈ വൈറസ് ആക്രമണങ്ങള്‍ 60% എന്റര്‍പ്രൈസസ് ലക്ഷ്യം വച്ചപ്പോള്‍ ബാക്കിയുളളവ ഓരോ വ്യക്തിഗത ഉപഭോക്താക്കളെയായിരുന്നു. മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റമായ XP എന്നിവയിലും വനാക്രൈ വൈറസ് ബാധിച്ചു.

ഈ വൈറസ് ആക്രമണത്തിന്റെ പ്രത്യാഘ്യാതത്തെ തുടര്‍ന്ന് റാംസംവയര്‍ ഉപഭോക്താവിന്റെ ഉപാധികള്‍ ലോക്ക് ചെയ്ത്, കുറ്റവാളികള്‍ക്ക് ഒരു നിശ്ചിത തുക മറച്ചു വയ്ക്കുന്നതു വരെ ഡാറ്റയും സോഫ്റ്റ്‌വയറും ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് അവരെ തടഞ്ഞു.

ഈ സാഹചര്യത്തില്‍ ഉപകരണം അണ്‍ലോക്ക് ചെയ്യുന്നതിനായി ബിറ്റ്‌കോയിന്‍ പോലുളള ക്രിപ്‌റ്റോ കറന്‍സികളില്‍ 300 ഡോളറാണ് സൈബര്‍ ക്രിമിനലുകള്‍ ആവശ്യപ്പെട്ടത്. കേരളത്തിലെ വയനാട്, പത്തനംതിട്ട എന്നീ പ്രദേശങ്ങളിലെ രണ്ട് പഞ്ചായത്ത് ഓഫീസുകളിലും സൈബര്‍ ആക്രമണം ഉണ്ടായി.

പെറ്റിയ

പെറ്റിയ ആക്രമണത്തിനിരയായ രാജ്യങ്ങളില്‍ ഇന്ത്യക്ക് പത്താം സ്ഥാനമാണ്. ഈ ആക്രമണം ഉണ്ടായപ്പോള്‍ വനാക്രൈ പോലുളള ഒരു റാംസംവയര്‍ ആയിരുന്നില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. പെറ്റിയ ആക്രമണം നടന്നാല്‍ നിങ്ങളുടെ സിസ്റ്റത്തിലെ എല്ലാ ഡാറ്റകളും മാല്‍വയറുകള്‍ നീക്കം ചെയ്യും. ഇതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ കുറയുകയും ഡാറ്റ വന്‍തോതില്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.

ബിഎസ്എന്‍എല്‍ മാല്‍വയര്‍ ആക്രമണം

കര്‍ണ്ണാടക സര്‍ക്കിളിലെ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡിലാണ് മാല്‍വയര്‍ ആക്രമണം ഉണ്ടായത്. ഡീഫോള്‍ട്ട് 'admin-admin' എന്ന യൂസര്‍നെയിം/പാസ്വേഡ് എന്നിവ ഉപയോഗിച്ച് 60,000 മോഡങ്ങളെ ഈ വൈറസ് ബാധിച്ചു. വെബിലെ ഇന്റര്‍നെറ്റില്‍ മാല്‍വയര്‍ ബാധിച്ച മോഡത്തിനെ കണക്ട് ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ബിഎസ്എന്‍എല്‍ റൂട്ടര്‍ യൂസര്‍നെയിമും/ പാസ്‌വേഡും മാറ്റാന്‍ ഉപഭോക്താക്കളെ അറിയിച്ചിരുന്നു.

ആകര്‍ഷകമായ ഓഫറുകളുമായി ആമസോണില്‍ വിവോ കാര്‍ണിവെല്‍

ഡാറ്റ ബ്രീച്ചസ്

7.7 മില്ല്യം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതായി ഇന്ത്യന്‍ റസ്‌റ്റോറന്റ് ആന്‍ഡ് ഡിസ്‌കവറി സര്‍വ്വീസ് പ്രൊവൈഡര്‍ സൊമോട്ടോ കഴിഞ്ഞ മേയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സൊമോറ്റോ ഹാക്കര്‍ ബന്ധപ്പെട്ടു വിവരങ്ങള്‍ കൈമാറി.

അതു പോലെ ഡാറ്റ ബ്രീച്ചിങ്ങിലെ മറ്റൊരു ഇരയാണ് റിലയന്‍സ് ജിയോ. എന്നാല്‍ അതു കഴിഞ്ഞതിനു ശേഷം magicapk.com ലൈവില്‍ വന്നതോടെ ജിയോ ഉപഭോക്താക്കളുടെ വ്യക്തിപരമായ വിശദാംശങ്ങള്‍ ഒന്നും തന്നെ ചോര്‍ത്താന്‍ കഴിയാത്ത വിധമാക്കി. ഈ വെബ്‌സൈറ്റ് വൈറല്‍ ആയതോടു കൂടി നീക്കം ചെയ്യുകയും ചെയ്തു.

മിറായ് ബോട്ട്‌നെറ്റ് മാല്‍വയര്‍

മിറായ് ബോട്ട്‌നെറ്റ് മാല്‍വയര്‍ ആദ്യം കണ്ടു പിടിച്ചത് 2016-ല്‍ ആണ്. ഈ മാല്‍വയറിനെ കുറിച്ച് ഓപ്പണ്‍ സോഴ്‌സ് കോഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിറായ് യഥാര്‍ത്ഥത്തില്‍ ഹോം റൂട്ടര്‍ ഉപഭോക്താക്കള്‍ക്കും loT അടിസ്ഥാനമാക്കിയ ഉപകരണത്തിലുമാണ് കൂടുതല്‍ ലക്ഷ്യം ചെയ്യുന്നത്. ലോകത്താകെ 2.5 ദശലക്ഷം loT യൂണിറ്റുകളില്‍ മാല്‍വയര്‍ ആക്രമണം നടന്നു, എന്നാല്‍ ഇന്ത്യയില്‍ എത്ര സിസ്റ്റങ്ങളിലാണ് ഇത് ബാധിച്ചതെന്ന് വ്യക്തവുമല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
India witnessed more than 27,000 cybersecurity threat incidents in the first half of 2017.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot