സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യം പെരുകുന്നു...!

Written By:

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യനിരക്കില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 40% വര്‍ദ്ധിച്ചു. 2009-ല്‍ 73 കേസുകളായിരുന്നത് 2010-ല്‍ 159-ഉം 2011-ല്‍ 325-ഉം ആയി കൂടിയിരുന്നു. 2012-ല്‍ 416 കേസുകളും 2013-ല്‍ 548 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇത് 2014-ല്‍ 762 കേസുകളായി ഉയരുകയായിരുന്നു.

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ കഴിഞ്ഞ വര്‍ഷം സൈബര്‍ കുറ്റകൃത്യം സംബന്ധിച്ച ഒന്നര ലക്ഷത്തിലേറെ പരാതികളാണ് കിട്ടിയത്. 

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യം പെരുകുന്നു...!

സൈബര്‍ കേസുകള്‍ മാത്രം കൈകാര്യം ചെയ്യാന്‍ തിരുവനന്തപുരത്ത് 2009-ല്‍ സ്ഥാപിച്ച സൈബര്‍ പോലീസ് സ്‌റ്റേഷനിലും കഴിഞ്ഞ വര്‍ഷം കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായി. പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പരാതികള്‍ എടുക്കാതെ ഡി ജി പി., എ ഡി ജി പി (ക്രൈം), എസ് പി (ക്രൈം) എന്നിവരുടെ ശുപാര്‍ശ പ്രകാരമുളള കേസുകളാണ് ഇവിടെ പ്രധാനമായും കൈകാര്യം ചെയ്യുന്നത്.

2013-ല്‍ തിരുവനന്തപുരം സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത് 28 കേസുകളായിരുന്നെങ്കില്‍ 2014-ല്‍ എത്തിയപ്പോള്‍ 37 ആയി ഉയര്‍ന്നു.

Read more about:
English summary
Cyber crimes in Kerala increases rampantly.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot