Home
News

ചെയ്യരുത് നിങ്ങളും കുരുക്കിലാകും! രീതി മാറ്റി സൈബർ തട്ടിപ്പ് സംഘം

കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് സൈബർ ലോകം വളരുന്നത്. ഓരോ പുതിയ ടെക്‌നോളജികളും ഫീച്ചറുകളും പുറത്തിറങ്ങുമ്പോൾ മനുഷ്യരുടെ ജീവിതം കൂടുതൽ സുഖമമാക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കണ്ട ടെക്‌നോളജിയാവില്ല ഇന്ന് കാണുന്നത്. അത്രക്കും വേഗത്തിൽ ടെക് ലോകം വളരുന്നുണ്ട്. എന്നാൽ ടെക്‌നോളജി വളരുന്നതിന് അനുസരിച്ച് തട്ടിപ്പ് സംഘവും വളരുന്നുണ്ട്. ഏതെല്ലാം രീതിയിൽ ഈ സംഘത്തെ പിടിച്ചുകെട്ടാൻ സർക്കാറും കമ്പനികളും ശ്രമിക്കുന്നുണ്ടെങ്കിലും പുതിയ വഴികൾ തേടുകയാണ് തട്ടിപ്പ് സംഘം. തൊഴിൽ അന്വേഷിക്കുന്നവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമാണ് ലിങ്ക്ഡ്ഇൻ. ഇപ്പോഴിതാ തട്ടിപ്പ് സംഘം ലിങ്ക്ഡ്ഇൻ വഴിയും എത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന രീതി ഇതിന് മുമ്പ് നടന്നിട്ടുള്ളതാണ്. എന്നാൽ ഇത് അങ്ങനെയല്ല, സൈബർ കുറ്റക്രിത്യമാണ് ഈ തട്ടിപ്പ് സംഘം ലക്ഷ്യം വെക്കുന്നത്. സൈബർ കുറ്റവാളികൾ തൊഴിലന്വേഷകരെ ലക്ഷ്യം വച്ചുള്ള ഒരു പുതിയ ഓൺലൈൻ തട്ടിപ്പ് സൈബർ സുരക്ഷാ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

ചെയ്യരുത് നിങ്ങളും കുരുക്കിലാകും!

സൈബർ തട്ടിപ്പുകാർ ഇപ്പോൾ ലിങ്കഡ്ഇനിലും മറ്റ് പ്ലാറ്റ്ഫോമുകളിലും വ്യാജ ജോലികൾ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് BleepingComputer-ന്റെ സമീപകാല റിപ്പോർട്ടിൽ സൂചിപ്പിച്ചരുന്നു. ജോലി ഒഴിവിലേക്ക് ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ തട്ടിപ്പ് സംഘം ഇവരെ ബന്ധപ്പെടും. തുടർന്ന് GrassCall എന്ന വീഡിയോ കോൾ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും അതിലൂടെയാണ് ഇൻറർവ്യൂവും മറ്റു നടപടികളുമെന്ന് വിശ്വാസിപ്പിക്കും.

GrassCall എന്ന വീഡിയോ കോൾ ആപ്പ് ഡൗൺലോഡ് ചെയത് കഴിഞ്ഞാൽ അതിലൂടെ ആളുകളുടെ ഫോണുകളിലും കമ്പ്യൂട്ടറുകളിലുമുള്ള ബാങ്ക് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് വിവരങ്ങൾ മോഷ്ടിക്കാൻ അവർക്ക് കഴിയും. ഇതുവരെ നൂറുകണക്കിന് ആളുകളെ തട്ടിപ്പുകാർ ലക്ഷ്യം വച്ചിട്ടുണ്ടെന്നും അവരിൽ പലർക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

GrassCall എന്ന വീഡിയോ കോൾ ആപ്പിന് മാക്, വിൻഡോസ് ഉപകരണങ്ങളിൽ നിന്ന് വരെ ഡാറ്റകൾ ചോർത്താൻ കഴിയും. 'ക്രേസി ഈവിൾ' എന്നറിയപ്പെടുന്ന റഷ്യൻ സംസാരിക്കുന്ന സൈബർ ക്രൈം ഗ്രൂപ്പാണ് ഈ സൈബർ കാമ്പെയിന്റെ പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സോഷ്യൽ എഞ്ചിനീയറിംഗ് ആക്രമണങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധമാണ് ഈ ഗ്രൂപ്പ്.

ചെയ്യരുത് നിങ്ങളും കുരുക്കിലാകും!
ചെയ്യരുത് നിങ്ങളും കുരുക്കിലാകും!

GrassCall എന്ന വീഡിയോ ആപ്പ് ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ ക്രിപ്റ്റോകറൻസി വാലറ്റ് വിശദാംശങ്ങൾ, ബ്രൗസറുകളിലോ പാസ്വേഡ് മാനേജർമാരിലോ സംഭരിച്ചിരിക്കുന്ന പാസ്വേഡുകൾ, ഓൺലൈൻ അക്കൗണ്ടുകൾക്കുള്ള കുക്കികൾ, ക്രിപ്റ്റോ അല്ലെങ്കിൽ ഫിനാൻസുമായി ബന്ധപ്പെട്ട കീവേഡുകൾ വരെ തട്ടിപ്പ് സംഘത്തിന്റെ കൈയിലെത്തും. തേർഡ് പാർട്ടി വീഡിയോ കോൾ അടക്കമുള്ളവ ഇൻസ്റ്റാൾ ചെയ്യുന്നത് ഒഴിവാക്കി നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ടെക് ഗവേഷകരുടെ നിരീക്ഷണം.

More from GizBot

Best Mobiles in India

English summary
Cybersecurity experts have uncovered a new scam targeting job seekers in the Web3 and cryptocurrency sectors. Scammers post fake job listings on LinkedIn, tricking users into downloading a malicious video call app called GrassCall. Once installed, the app steals sensitive data, including bank details, from the victim’s device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X