ഭക്ഷ്യബീവറേജ് മേഖലയില്‍ സൈബര്‍ ആക്രമണസാധ്യത

Posted By: Staff

ഭക്ഷ്യബീവറേജ് മേഖലയില്‍ സൈബര്‍ ആക്രമണസാധ്യത

സൈബര്‍ക്രിമിനുകള്‍ ഇപ്പോള്‍ ഏറ്റവും അധികം ലക്ഷ്യമിട്ടിരിക്കുന്നത് ഭക്ഷ്യ ബീവറേജ് മേഖലയെയാണെന്ന് പഠനം. വമ്പന്‍ ഐടി കമ്പനികള്‍ക്കാണ് സൈബര്‍ക്രിമിനലുകളെ ഭയക്കേണ്ടതെന്ന അവസ്ഥയായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത് ഭക്ഷ്യ ബീവറേജ് മേഖലയിലേക്ക് വന്നിരിക്കുകയാണ്.

ഐടി സെക്യൂരിറ്റി രംഗത്തെ പ്രമുഖരായ ട്രസ്റ്റ്‌വേവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ട്രസ്റ്റ്‌വേവ് കഴിഞ്ഞവര്‍ഷം നടത്തിയ പഠനമാണ് ഇതിന് ആധാരം. മിക്ക ബിസിനസ് സംരംഭങ്ങളും അവരുടെ അക്കൗണ്ട് പാസ്‌വേര്‍ഡായി ഉപയോഗിക്കുന്നത് പാസ്‌വേര്‍ഡ്1 എന്ന ദുര്‍ബല പദമാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.

ഫുഡ് ഫ്രാഞ്ചൈസികളുടേയും മറ്റും സെക്യൂരിറ്റി സിസ്റ്റം ഏകദേശം ഒരുപോലെയാണ്. അതിനാല്‍ തന്നെ ഒരേ തരത്തിലുള്ള ചൂഷണങ്ങളിലൂടെ വിവിധ കമ്പനികളെ ആക്രമിക്കാനാകുമെന്നും പഠനത്തില്‍ പറയുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot