കേരള പോലീസിന്‍റെ 'സൈബര്‍ഡോം'

Written By:

ഏറിവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഒരു തടയിടലാണ് സൈബര്‍ഡോം. പ്രധാനമായും സോഷ്യല്‍ മീഡിയകളിലുള്ള ആളുകളുടെ പ്രവര്‍ത്തനങ്ങളും ഇന്റര്‍നെറ്റ്‌ ലോകത്തുള്ള മറ്റു കുറ്റകൃത്യങ്ങളെയും നിരീക്ഷിക്കാനാണ് ഈ പദ്ധതി രൂപീകരിക്കുന്നത്.

കേരള പോലീസിന്‍റെ 'സൈബര്‍ഡോം'

സൈബര്‍ഡോം തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിലാണ് പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നത്. ടെക്നോപാര്‍ക്കിലുള്ള സോഫ്റ്റ്‌വെയര്‍ കമ്പനികളുമായ് പങ്കാളിത്തം സ്ഥാപിക്കാനും അവര്‍ ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യ പങ്കാളിത്തത്തില്‍ സര്‍ക്കാര്‍ ഇങ്ങനെയൊരു ഹൈടെക് സെന്‍റര്‍ തുടങ്ങുന്നതിതാദ്യമായാണ്.

കേരള പോലീസിന്‍റെ 'സൈബര്‍ഡോം'

വെര്‍ച്ച്വല്‍ പോലീസിംഗ്, ഓട്ടോമാറ്റിക് ത്രെട്ട് ഇന്‍റലിജന്‍സ്, സൈബര്‍ ഫോറന്‍സിക്ക്, കുട്ടികളെ ട്രാക്ക് ചെയ്യാനുള്ള സംവിധാനം മുതലായവയിലാണ് സൈബര്‍ഡോം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിവേഗം വളരുന്ന ഈ ഡിജിറ്റല്‍ ലോകത്ത് കുറ്റകൃത്യങ്ങള്‍ പരമാവധി കുറയ്ക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൈബര്‍ഡോമിന്‍റെ നോടല്‍ ഓഫീസര്‍ മനോജ്‌ എബ്രഹാം ഐപിഎസ് പറഞ്ഞു.

Read more about:
English summary
Cyberdome, an upcoming high tech cyber centre of kerala police.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot