മമ്മൂട്ടിയും മോഹന്‍ലാലും ഇന്റര്‍നെറ്റിലെ 'അപകടകാരികള്‍'

Posted By:

മലയാളത്തില്‍ ഏറ്റവും അപകടകാരികളായ നടന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. അതുകഴിഞ്ഞാല്‍ പിന്നെ പൃഥ്വിരാജ് തന്നെ പ്രശ്‌നക്കാരന്‍. എന്താണു പ്രശ്‌നമെന്നല്ലെ. ഇന്റര്‍നെറ്റില്‍ ഇവരെ തിരഞ്ഞാല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ് കയറും.

മലയാളത്തില്‍ മാത്രമല്ല, ബോളിവുഡിലുമുണ്ട് ഇത്തരം അപകടകാരികള്‍. പ്രിയങ്കാ ചോപ്രയാണ് ബോളിവുഡിലെമാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശ്‌നക്കാരി. മകാഫീ എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അപകടകാരികളുടെ ലിസ്റ്റുള്ളത്.

സൈബര്‍ ക്രിമിനലുകളാണ് ഇതിനു പിന്നില്‍. സെലിബ്രിറ്റികളുടെ പേരുപയോഗിച്ച് അപകടകരമായ സൈറ്റുകളിലേക്ക് നയിക്കുകയും അതുവഴി നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യുകയുമാണ് ഇവര്‍ ചെയ്യുന്നത്.

ഇതിനായി അവരുടെ സൈറ്റുകളില്‍ സെലിബ്രിറ്റികളുടെ പേരുള്‍പ്പെടുത്തി ടാഗുകള്‍ നല്‍കുകയാണ് ചെയ്യുന്നത്. സ്വാഭാവികമായും പ്രശസ്തരായ സിനിമാ താരങ്ങളെ സെര്‍ച്ച് ചെയ്യുമ്പോള്‍ ആളുകള്‍ ഈ സൈറ്റ് ലിങ്ക് വരികയും അതില്‍ ക്ലിക് ചെയ്യുകയും ചെയ്യും.

ഇത്തരത്തില്‍ സൈബര്‍ ക്രിമിനലുകള്‍ കണ്ണു വച്ചിരിക്കുന്ന മലയാളത്തിലേയും ബോളിവുഡിലേയും നടീ നടന്‍മാര്‍ ആരൊക്കെ എന്നറിയാന്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അപകടകാരികളായ മലയാള സിനിമാ താരങ്ങള്‍

മമ്മൂട്ടയെ ഇന്റര്‍നെറ്റില്‍ സെര്‍ച് ചെയ്യുമ്പോള്‍ അപകടകരമായ സൈറ്റുകളിലേക്കു നയിക്കുന്ന 51 ലിങ്കുകളാണ് പ്രത്യക്ഷപ്പെടുക.

 

അപകടകാരികളായ മലയാള സിനിമാ താരങ്ങള്‍

മോഹന്‍ ലാലിനെ തിരയുമ്പോള്‍ വൈറസ് പടര്‍ത്തുന്ന 50 ലിങ്കുകള്‍ പ്രത്യക്ഷപ്പെടും.

 

അപകടകാരികളായ മലയാള സിനിമാ താരങ്ങള്‍

പൃഥ്വിരാജിനെ തിരയുമ്പോള്‍ 49 വൈറസ് സൈറ്റ് ലിങ്കുകളാണ് വരിക.

 

അപകടകാരികളായ ബോളിവുഡ് സെലിബ്രിറ്റികള്‍

ബോളിവുഡ് താരങ്ങളിലും ഇന്ത്യന്‍ സെലിബ്രിറ്റികളിലും 'അപകടകാരികളായവരില്‍' പ്രിയങ്ക ചോപ്രയാണ് മുന്നില്‍.

 

അപകടകാരികളായ ബോളിവുഡ് സെലിബ്രിറ്റികള്‍

രണ്ടാമത് സാക്ഷാല്‍ കിംഗ് ഖാന്‍ തന്നെയാണ്.

 

അപകടകാരികളായ ബോളിവുഡ് സെലിബ്രിറ്റികള്‍

വൈറസ് പടര്‍ത്തുന്നവരില്‍ മൂന്നാമന്‍ സല്‍മാന്‍ ഖാനാണ്.

 

അപകടകാരികളായ ബോളിവുഡ് സെലിബ്രിറ്റികള്‍

അപകടകാരികളായ ബോളിവുഡ് സെലിബ്രിറ്റികള്‍

 

അപകടകാരികളായ ബോളിവുഡ് സെലിബ്രിറ്റികള്‍

അക്ഷയ് കുമാര്‍ അഞ്ചാം സ്ഥാനത്താണ്

 

അപകടകാരികളായ ബോളിവുഡ് സെലിബ്രിറ്റികള്‍

തൊട്ടു പിന്നില്‍ സെയ്ഫ് അലിഖാന്‍ ഉണ്ട്.

 

അപകടകാരികളായ ബോളിവുഡ് സെലിബ്രിറ്റികള്‍

സാക്ഷാല്‍ ബിഗ് ബിയും ലിസ്റ്റില്‍ ഇടം പിടിച്ചു.

 

അപകടകാരികളായ ബോളിവുഡ് സെലിബ്രിറ്റികള്‍

ലിസ്റ്റില്‍ എട്ടാം സ്ഥാനത്ത് ഫര്‍ഹാന്‍ അക്തറാണ്.

 

അപകടകാരികളായ ബോളിവുഡ് സെലിബ്രിറ്റികള്‍

മാദക നടി സണ്ണി ലിയോണ്‍ ഒമ്പതാമത്

 

അപകടകാരികളായ ബോളിവുഡ് സെലിബ്രിറ്റികള്‍

ഹൃതിക് റോഷനാണ് ലിസ്റ്റില്‍ പത്താമത്.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
മമ്മൂട്ടിയും മോഹന്‍ലാലും ഇന്റര്‍നെറ്റിലെ 'അപകടകാരികള്‍'

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot