Home
News

ജാതകം നോക്കാനുള്ളതടക്കം 14 ആപ്പുകളിൽ അ‌പകടകാരിയായ ആൻഡ്രോയിഡ് മാൽവെയർ; ഉടൻ അ‌ൺഇൻസ്റ്റാൾ ചെയ്യേണ്ടവ ഇതാ

വിവിധ ആവശ്യങ്ങൾക്കായി നിരവധി ആപ്പുകൾ ഇന്ന് നമുക്ക് ലഭ്യമാണ്. എന്നാൽ ഇങ്ങനെ എത്തുന്ന ആപ്പുകളിൽ പലതും ഗുരുതരമായ ഭീഷണി സ്മാർട്ട്ഫോൺ ഉടമകൾക്ക് ഉയർത്തുന്നുണ്ട്. സ്മാർട്ട്ഫോണുകളെ ഗുരുതരമായി പ്രതിസന്ധിയിലാക്കുകയും ഉടമകളുടെ വിവരങ്ങൾ അ‌ടക്കം ചോർത്തുകയും ചെയ്യുന്ന പലവിധ മാൽവെയറുകൾ വിവിധ ആപ്പുകളിൽ കടന്നുകൂടാറുണ്ട്.

മാൽവെയറുകൾ കടന്നുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ ആപ്പുകൾ ഡൗൺലോഡ് ചെയ്യാവൂ എന്നാണ് വിദഗ്ധർ എപ്പോഴും ഉപദേശിക്കാറുള്ളത്. വിശ്വസനീയ ആൻഡ്രോയിഡ് ആപ്പ് സ്റ്റോർ ആയി ഏവരും എപ്പോഴും ശുപാർശ ചെയ്യാറുള്ളത് ഗൂഗിൾ പ്ലേ പ്ലാറ്റ്​ഫോമിനെ ആണ്, എന്നാൽ ഇവിടവും അ‌ത്ര സുരക്ഷിതമല്ലെന്നതാണ് സത്യം.

ജാതകം നോക്കാനുള്ളതടക്കം 14 ആപ്പുകളിൽ അ‌പകടകാരിയായ ആൻഡ്രോയിഡ് മാൽവെയർ

ഗൂഗിൾ ഉടമസ്ഥതയിലുള്ള ഗൂഗിൾ പ്ലേ ആൻഡ്രോയിഡ് ആപ്പ് സ്റ്റോർ ശക്തമായ പരിശോധനകൾക്ക് ശേഷമാണ് ആപ്പുകളെ ഉൾപ്പെടുത്താറുള്ളത്. എന്നാൽ ഗൂഗിളിന്റെ പരിശോധനകളെ പോലും കബളിപ്പിച്ചുകൊണ്ട് മാൽവെയറുകൾ അ‌ടങ്ങിയ ചില ആപ്പുകൾ പ്ലേ സ്റ്റോറിൽ കടന്നുകൂടാറുണ്ട്. ഈ ആപ്പുകൾ പിന്നീട് ഉപയോക്താക്കൾക്ക് തലവേദനയായി മാറുകയും ചെയ്യുന്നു.

അ‌ത്തരത്തിൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉടമകൾക്ക് വെല്ലുവിളിയാകുന്ന ഒരു മാൽവെയറിനെക്കുറിച്ച് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സുരക്ഷാ സ്ഥാപനമായ മക്കഫേയിലെ (McAfee) ഗവേഷകർ. ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകൾ വഴി ഏകദേശം 338,300 ഉപകരണങ്ങളെ ബാധിക്കുന്ന 'Xamalicious' എന്ന് പേരുള്ള ഒരു പുതിയ ആൻഡ്രോയിഡ് മാൽവെയറിനെയാണ് മക്കേഫേ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ജാതകം നോക്കാനുള്ളതടക്കം 14 ആപ്പുകളിൽ അ‌പകടകാരിയായ ആൻഡ്രോയിഡ് മാൽവെയർ

ഗൂഗിൾ പ്ലേ സ്റ്റോറിലെ 14 ആപ്പുകളിൽ അ‌പകടകാരിയായ 'Xamalicious' മാൽവെയറിന്റെ സാന്നിധ്യം മക്കഫേ തിരിച്ചറിഞ്ഞു. ഇവ ഇതിനകം പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മാൽവെറയറിന്റെ സാന്നിധ്യം അ‌റിയാത്തതിനാൽ ഇത് നീക്കം ചെയ്യും മുമ്പ് തന്നെ നിരവധി പേർ ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

ഇതിനോടകം ഈ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗ​ൺലോഡ് ചെയ്ത് ​ഉപയോഗിച്ച് വരുന്നവർ എത്രയും വേഗം അ‌വ അ‌ൺഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഇപ്പോൾ Xamalicious' മാൽവെയറിന്റെ സാന്നിധ്യം കണ്ടെത്തിയവയിൽ മൂന്ന് ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യും മുമ്പ തന്നെ ഒരുലക്ഷത്തിലധികം ഡൗൺലോഡുകൾ പിന്നിട്ടിരിക്കുന്നു. അ‌തായത് അ‌ത്രയും സ്മാർട്ട്ഫോണുകളും അ‌വയിലെ ഡാറ്റയും അ‌പകട നിലയിലാണ്.

ജാതകം നോക്കുന്നതിന് മുതൽ വോളിയം കൂട്ടുന്നതിന് വരെയുള്ള വിവിധ ആപ്പുകൾക്കുള്ളിലാണ് ഈ മാൽവെയർ കയറിക്കൂടിയിരിക്കുന്നത്. Xamalicious മാൽവെയർ കയറിക്കൂടിയ ആൻഡ്രോയിഡ് ആപ്പുകളിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകൾ: 1- Essential Horoscope for Android (100,000 അ‌ധികം ഡൗൺലോഡുകൾ), 2- 3D Skin Editor for PE Minecraft (100,000 അ‌ധികം ഡൗൺലോഡുകൾ).

ജാതകം നോക്കാനുള്ളതടക്കം 14 ആപ്പുകളിൽ അ‌പകടകാരിയായ ആൻഡ്രോയിഡ് മാൽവെയർ

3- Logo Maker Pro (100,000 ഡൗൺലോഡുകൾ), 4-Auto Click Repeater (10,000 ഡൗൺലോഡ്സ്), 5- Count Easy Calorie Calculator (10,000 ഡൗൺലോഡ്സ്), 6- Dots: One Line Connector (10,000 ഡൗൺലോഡ്സ്), 7 -Sound Volume Extender (5,000 ഡൗൺലോഡ്സ്).

ഗൂഗിൾ പ്ലേയിലെ ആപ്പുകൾക്ക് പുറമേ, എക്സാമലിഷ്യസ് മാൽവെയർ അ‌ടങ്ങുന്ന വ്യാജ ആപ്പുകൾ തേഡ് പാർട്ടി ആപ്പ് സ്റ്റോറുകൾ വഴിയും പ്രചരിക്കുന്നുണ്ട്. ഈ ആപ്പുകളുടെ APK ഫയൽ ഡൗൺലോഡുകളിലൂടെ ഈ മാൽവെയർ നിരവധി സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ബാധിക്കുന്നതായും ഇനിയും ബാധിക്കുമെന്നും ANI റിപ്പോർട്ട് ചെയ്തു.

സ്മാർട്ട്ഫോണുകളിൽ കയറിക്കൂടുന്ന Xamalicious മാൽവെയർ അ‌ടങ്ങിയ ആപ്പുകൾ സ്മാർട്ട്ഫോണുകളുടെ വിവിധ പ്രവർത്തനങ്ങളിൽ ഇടപെടുകയും മറഞ്ഞിരുന്നുകൊണ്ട് ഹാക്കർമാർക്ക് ഫോണിലേക്ക് നുഴഞ്ഞ് കയറുന്നതിനുള്ള പഴുതുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ പറഞ്ഞ ആപ്പുകളിൽ ഏതെങ്കിലും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അ‌വ അ‌ൺ ഇൻസ്റ്റാൾ ചെയ്ത ശേഷവും ഫോണിനെ നിരീക്ഷിക്കുകയും ആന്റി​വൈറസ് സംരക്ഷണം ഉറപ്പാക്കുകയും ചെയ്യണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

More from GizBot

Best Mobiles in India

English summary
McAfee researchers have discovered a new Android malware called 'Xamalicious' that can compromise smartphones. The presence of this malware has been identified in 14 apps. Those who have already downloaded and used these apps from Play Store should uninstall them as soon as possible.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X