ഇന്റര്‍നെറ്റ് തെറ്റായി ഉപയോഗിക്കുന്ന 10 അപകടകരമായ വഴികള്‍...!

By Sutheesh
|

ഇന്റര്‍നെറ്റ് സമൂഹത്തിന് ഒരു അനുഗ്രഹമാണ് പല തരത്തിലും. സാങ്കേതികത വളരുന്നതിനും ജീവിതം എളുപ്പമാക്കുന്നതിനും ഇന്റര്‍നെറ്റ് വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

ഇന്റര്‍നെറ്റില്‍ നടക്കുന്ന കുപ്രസിദ്ധ കബളിപ്പിക്കലുകള്‍....!ഇന്റര്‍നെറ്റില്‍ നടക്കുന്ന കുപ്രസിദ്ധ കബളിപ്പിക്കലുകള്‍....!

എന്നാല്‍ ഇന്റര്‍നെറ്റ് കൊണ്ട് പല ദോഷങ്ങളും കോട്ടങ്ങളും ഉണ്ട്. ഇത്തരത്തില്‍ ഇന്റര്‍നെറ്റ് തെറ്റായ ഉപയോഗിക്കപ്പെടുന്ന മാര്‍ഗങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

1

1

ആയിരകണക്കിന് സ്വീകര്‍ത്താക്കള്‍ക്ക് ഒരേ മെയില്‍ ലഭിക്കുന്ന സ്പാം മെയിലുകളില്‍ നിങ്ങളുടെ സിസ്റ്റം തകര്‍ക്കാന്‍ ശേഷിയുളള വൈറസുകള്‍ അടങ്ങിയിരിക്കും.

 

2

2

ലൈംഗിക അതിപ്രസരമുളള സൈറ്റുകള്‍, ക്രൂരമായ കുറ്റകൃത്യങ്ങളുടെ വീഡിയോകള്‍, ഭീകരവാദം, കൊടും കൊലപാതകികളെക്കുറിച്ചുളള ഡോക്യുമെന്ററികള്‍ തുടങ്ങി അനവധി നെഗറ്റിവ് ചിന്തകളുടെ കൂമ്പാരവും നിങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ കണ്ടെത്താന്‍ സാധിക്കും.

 

3

3

പ്രമുഖ ഇകൊമെഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് 10,000 രൂപയ്ക്ക് മുകളിലുളള ഓര്‍ഡറുകള്‍ വിതരണം ചെയ്യാത്ത അവസ്ഥയാണ് നിലവിലുളളത്. ഇത്തരം പ്രദേശങ്ങളില്‍ ആളുകള്‍ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും ഉല്‍പ്പന്നങ്ങള്‍ എത്തുമ്പോള്‍ പണം നല്‍കാതിരിക്കുകയും ചെയ്യുന്നത് കമ്പനിക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്.

 

4

4

ഓണ്‍ലൈന്‍ ഗെയിമുകള്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍, ഓണ്‍ലൈന്‍ ഷോപിങ് സൈറ്റുകള്‍, ചാറ്റ് റൂമുകള്‍ തുടങ്ങി സമയം വൃഥാ പാഴാക്കി കളയാന്‍ സാധ്യതയുളള ഒട്ടനവധി ചതിക്കുഴികളാണ് ഇന്റര്‍നെറ്റില്‍ ഉളളത്.

 

5

5

നിങ്ങളുടെ ഇമെയില്‍ അക്കൗണ്ടുകള്‍ പോലുളളവ ഹാക്ക് ചെയ്ത് ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോര്‍ത്തിയെടുക്കാനുളള സാധ്യത ഇന്റര്‍നെറ്റില്‍ എപ്പോഴും നിലനില്‍ക്കുന്നു.

 

6

6

വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാവുന്ന ഓണ്‍ലൈന്‍ പരസ്യങ്ങള്‍ കണ്ട് അതില്‍ വീഴുകയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യുന്ന പ്രവണതയും ഇന്റര്‍നെറ്റില്‍ കണ്ട് വരുന്നു.

 

7

7

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ കളള പ്രൊഫൈലുകള്‍ തീര്‍ത്തും, വ്യാജ ഇമെയില്‍ ഐഡികള്‍ സൃഷ്ടിച്ചും അജ്ഞാതരായി ഇരുന്ന് ആളുകളെ ഭീക്ഷണിപ്പെടുത്തുന്ന പ്രവണതയും ഇന്റര്‍നെറ്റില്‍ സര്‍വ സാധാരണമായി വരികയാണ്.

 

8

8

പകര്‍പ്പവകാശമുളള സാധനങ്ങള്‍ നിയമം ലംഘിച്ച് കോപി ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും ഇന്റര്‍നെറ്റില്‍ വ്യാപകമായി വരുന്നു.

 

9

9

കുറ്റവാളികളുടെ കൈയില്‍ ഉളള മാല്‍വെയര്‍ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് സോഷ്യല്‍ വെബ്‌സൈറ്റുകളില്‍ അടക്കമുളള നിങ്ങളുടെ ഐഡികള്‍ കവര്‍ന്നെടുത്ത് നിങ്ങളുടെ വ്യക്തിത്വത്തെ മോശമായി പ്രതിഫലിപ്പിക്കാനുളള സാധ്യതയും ഇന്റര്‍നെറ്റ് ചതിക്കുഴികളില്‍ പെട്ടതാണ്.

 

10

10

ലൈംഗിക സൈറ്റുകളുടെ അനായാസമായ ലഭ്യത പ്രായപൂര്‍ത്തി ആകാര്‍ത്തവര്‍ക്ക് ലഭിക്കുമ്പോള്‍ അത് തീര്‍ച്ചയായും നെഗറ്റിവ് എഫക്ട് ഉണ്ടാക്കുന്നു.

 

Best Mobiles in India

Read more about:
English summary
Dangerous Ways Internet is Misused.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X