വളഞ്ഞ് ചെന്ന് ലക്ഷ്യം ഭേദിക്കുന്ന വെടിയുണ്ടകള്‍ എത്തി....!

Posted By:

കെട്ടിടത്തിന്റെ മറവില്‍ നില്‍ക്കുന്ന വില്ലനെ ഉന്നം തെറ്റാതെ വെടിവയ്ക്കുന്ന രംഗങ്ങള്‍ തമിഴ് സിനിമയില്‍ കാണുമ്പോള്‍ അത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല എന്നാണ് നമ്മള്‍ ഇതുവരെ വിചാരിച്ചിരുന്നത്. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമായി കഴിഞ്ഞു. വളഞ്ഞ് ചെന്ന് ലക്ഷ്യം ഭേദിക്കുന്ന വെടിയുണ്ടകള്‍ അമേരിക്ക ആസ്ഥാനമായ ഒരു പ്രതിരോധ ഗവേഷണ സ്ഥാപനം വികസിപ്പിച്ചു കഴിഞ്ഞു.

യു എസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ വെടിയുണ്ട വിജയകരമായി പരീക്ഷിച്ച ശേഷം അതിന്റെ വീഡിയോയും പുറത്തു വിട്ടു. എക്‌സ്ട്രീം ആക്കുറസി ടാസ്‌ക്ഡ് ഓര്‍ഡനന്‍സ് വെപണ്‍ എന്നാണ് ഉപകരണത്തിന് പേരു നല്‍കിയിരിക്കുന്നത്. ടെലിഡൈന്‍ എന്ന ആയുധ നിര്‍മ്മാണക്കമ്പനിയാണ് പുത്തന്‍ സാങ്കേതിക വിദ്യ സന്നിവേശിപ്പിച്ച ഈ വെടിയുണ്ടയുടെ നിര്‍മ്മാതാക്കാള്‍.

ദാര്‍പ എന്ന അമേരിക്കന്‍ മിലിട്ടറി റിസര്‍ച്ച് ഏജന്‍സിയുടെ പരിഗണനയിലാണ് ഇതിപ്പോള്‍. ഇവര്‍ അംഗീകാരം നല്‍കിയാലാണ് വെടിയുണ്ട സൈന്യത്തിന്റെ കയ്യിലെത്തുക. സ്‌നിപ്പര്‍ റൈഫിളുകളില്‍ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണ് ഇത്തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത്. വളരെ ദൂരെ നിന്ന് വ്യൂഫൈന്‍ഡറിലൂടെ ഇരയെ ലക്ഷ്യ വയ്ക്കുന്ന തോക്കുകളാണ് സ്‌നിപ്പര്‍ റൈഫിളുകള്‍.

വളഞ്ഞ് ചെന്ന് ലക്ഷ്യം ഭേദിക്കുന്ന വെടിയുണ്ടകള്‍ എത്തി....!

വെടിയുണ്ടയിലെ ചെറിയ ചിറകുകള്‍ പോലുള്ള ഭാഗം തോക്കില്‍ നിന്നും ഇരയിലേക്കുള്ള യാത്രക്കിടയില്‍ വായുവില്‍ ചെലുത്തുന്ന സ്വാധീനമാണ് ദിശമാറ്റത്തിന് സഹായിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

എന്തായാലും തോക്ക് ചൂണ്ടുന്ന സ്ഥലത്തല്ല ഇതിലെ വെടിയുണ്ടകള്‍ പതിക്കുക. ലേസര്‍ നിയന്ത്രിതമായ സംവിധാനത്തിലൂടെ ചലിക്കുന്ന ലക്ഷ്യസ്ഥാനത്തെ പിന്‍തുടരാനും ഈ ഉണ്ടകള്‍ക്ക് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇതിന്റെ പ്രവര്‍ത്തനം എങ്ങനെയെന്ന് അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Read more about:
English summary
DARPA Testing Bullets That Change Direction After Shot is Fired.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot