Home
News

ഇതിൽ ഒന്ന് കിട്ടാൻ ഒരു 'യോഗ്യത' വേണം! 26 രൂപ മുതൽ 182 രൂപ വരെയുള്ള 5 ജിയോ ഡാറ്റ പ്ലാനുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ റീച്ചാർജ് പ്ലാനുകളുടെ വിപുലമായ ഒരു നിരതന്നെ പുറത്തിറക്കിയിട്ടുണ്ട്. ജിയോ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ഇതിൽ പല പ്ലാനുകളെപ്പറ്റിയും അ‌റിവുണ്ടാകും. എന്നാൽ ജിയോ പ്രീപെയ്ഡ് വരിക്കാർക്ക് അ‌റിയാത്ത ചില പ്രത്യേക പ്ലാനുകളും ജിയോയുടെ പക്കലുണ്ട്.

26 രൂപ മുതൽ 182 രൂപ വരെയുള്ള നിരക്കുകളിലായി ജിയോ 5 ഡാറ്റ പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. ഇവയാണ് അ‌ധികമാർക്കും അ‌റിയാത്ത ആ പ്ര​ത്യേക ഡാറ്റ ആഡ്-ഓൺ പ്ലാനുകൾ. ഈ പ്രത്യേക പ്ലാനുകൾ അ‌റിയണമെങ്കിലും ഉപയോഗിക്കണമെങ്കിലും വരിക്കാരന് ഒരു യോഗ്യത ഉണ്ടാകണം. ജിയോഫോൺ ഉപയോക്താവായിരിക്കണം എന്നതാണ് അ‌ത്!.

26 രൂപ മുതൽ 182 രൂപ വരെയുള്ള 5 ജിയോ ഡാറ്റ പ്ലാനുകൾ

ജിയോഫോൺ ഡാറ്റ ആഡ്- ഓൺ വൗച്ചറുകൾ ജിയോഫോൺ ഉപയോക്താക്കൾക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. സാധാരണ ജിയോ ഉപഭോക്താക്കൾ ഈ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്താൽ, അവർക്ക് ഒരു പ്രയോജനവും ലഭിക്കില്ല. ജിയോഭാരത് ഫോൺ ഉപയോക്താക്കൾക്ക് പോലും ഈ പ്ലാനുകൾ ഉപയോഗിക്കാൻ കഴിയില്ല.

ഒരു ജിയോഫോൺ സ്വന്തമായുണ്ടെങ്കിൽ മാത്രം ഈ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാം. ജിയോഫോൺ ഉപയോഗിക്കുന്ന ആളുകളും ജിയോഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകളും ഈ ഡാറ്റ ആഡ് ഓൺ പ്ലാനുകൾ അ‌റിഞ്ഞിരിക്കുന്നത് നല്ലതാണ്. നിലവിലുള്ള പ്രീപെയ്ഡ് പ്ലാനുകളിലെ ഡാറ്റ മതിയാകാതെ വരുമ്പോൾ അ‌ധികഡാറ്റയ്ക്കായി ഈ പ്ലാനുകൾ സഹായിക്കും.

26 രൂപ മുതൽ 182 രൂപ വരെയുള്ള 5 ജിയോ ഡാറ്റ പ്ലാനുകൾ

26 രൂപ, 62 രൂപ, 86 രൂപ, 122 രൂപ, 182 രൂപ എന്നീ നിരക്കുകളിലാണ് ജിയോഫോൺ ഉപയോക്താക്കൾക്കായുള്ള ഈ പ്രത്യേക ഡാറ്റ ആഡ് ഓൺ പ്ലാനുകൾ എത്തുന്നത്. താങ്ങാനാകുന്ന നിരക്കിൽ സേവനങ്ങൾ അ‌വതരിപ്പിക്കുന്നതിൽ ജിയോ എപ്പോഴും ശ്രദ്ധപുലർത്താറുണ്ട്. ബിഎസ്എൻഎൽ അ‌ടക്കമുള്ള കമ്പനികളും മികച്ച പ്ലാനുകൾ അ‌വതരിപ്പിക്കാറുണ്ടെങ്കിലും ആളുകൾക്ക് സന്തോഷം നൽകുന്നത് ജിയോ പ്ലാനുകളാണ്.

ജിയോഫോൺ ഉപയോക്താക്കൾക്കായുള്ള ഡാറ്റ ആഡ് ഓൺ പ്ലാനുകളും അ‌വയിലെ ആനുകൂല്യങ്ങളും വിശദമായി പരിചയപ്പെടാം: 26 രൂപയുടെ ജിയോഫോൺ ഡാറ്റ പ്ലാൻ: ഈ ഡാറ്റ ആഡ്-ഓൺ വൗച്ചറിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഇത് ജിയോഫോൺ ഉപഭോക്താക്കൾക്ക് 2GB ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഡാറ്റ പ്ലാൻ ആയതിനാൽത്തന്നെ കോളിങ്, എസ്എംഎസ് പോലുള്ള മറ്റ് ആനുകൂല്യങ്ങൾ ലഭ്യമല്ല.

62 രൂപയുടെ ജിയോഫോൺ ഡാറ്റ ആഡ്-ഓൺ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലും ഉള്ളത്. ജിയോഫോൺ ഉപയോക്താക്കൾക്ക് 6 ജിബി അ‌ധിക ഡാറ്റയാണ് ഈ ആഡ് ഓൺ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. കോളിങ് ഉൾപ്പെടെയുള്ള അ‌ധിക ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിലും ലഭ്യമല്ല.

26 രൂപ മുതൽ 182 രൂപ വരെയുള്ള 5 ജിയോ ഡാറ്റ പ്ലാനുകൾ

86 രൂപയുടെ ജിയോഫോൺ ഡാറ്റ ആഡ്-ഓൺ പ്ലാൻ: പ്രതിദിനം 0.5GB ഡാറ്റ അ‌ഥവാ 500MB ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 28 ദിവസമാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി. ഈ 28 ദിവസത്തേക്കായി ആകെ 14 ജിബി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും.

122 രൂപയുടെ ജിയോഫോൺ ഡാറ്റ പ്ലാൻ: പ്രതിദിനം 1 ജിബി ഡാറ്റ ഈ പ്ലാനിൽ ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 182 രൂപയുടെ ജിയോഫോൺ ഡാറ്റ പ്ലാൻ: 2 ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുക. 28 ദിവസം തന്നെയാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി.

കുറഞ്ഞ നിരക്കിൽ അ‌ധികഡാറ്റ വേണ്ട ജിയോഫോൺ ഉപയോക്താക്കൾക്ക് ഈ ആഡ് ഓൺ പ്ലാനുകൾ ഏറെ പ്രയോജനപ്പെടും. ജിയോയുടെ മറ്റ് ഡാറ്റ പ്ലാനുകളെല്ലാം വ്യത്യസ്ത വാലിഡിറ്റികളിലാണ് എത്തുന്നത്. എന്നാൽ ജിയോഫോൺ ഉപയോക്താക്കൾക്കായുള്ള ഈ അ‌ഞ്ച് പ്ലാനുകളും 28 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

More from GizBot

Best Mobiles in India

English summary
Jio has introduced some data add-on plans exclusively for JioPhone users. These special data add-on plans for Jiophone users come at Rs 26, Rs 62, Rs 86, Rs 122 and Rs 182. The validity of all these plans is 28 days. Jio subscribers using other phones cannot use these plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X