ഡാറ്റാവിന്‍ഡ് ടാബ്ലറ്റുകള്‍ വാങ്ങുമ്പോള്‍ ഒരു വര്‍ഷം ഇന്റര്‍നെറ്റ് സൗജന്യം

Posted By:

ടാബ്ലറ്റുകള്‍ക്കൊപ്പം സൗജന്യ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് സര്‍വീസ് വാഗ്ദാനം ചെയ്ത് ഡാറ്റാവിന്‍ഡ്. വിലകുറഞ്ഞ ആകാശ് ടാബ്ലറ്റുകളുടെ നിര്‍മാതാക്കളാണ് ഡാറ്റാവിന്‍ഡ്. അവരുടെ യുബിസ്ലേറ്റ് ടാബ്ലറ്റ് വാങ്ങുമ്പോഴാണ് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാവുക.

ഡാറ്റാവിന്‍ഡ് ടാബ്ലറ്റുകള്‍ വാങ്ങുമ്പോള്‍ ഒരു വര്‍ഷം ഇന്റര്‍നെറ്റ് സൗജ

ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്നാണ് കമ്പനി ഇന്റര്‍നെറ്റ് സര്‍വീസ് ലഭ്യമാക്കുന്നത്. യുബിസ്ലേറ്റ് 7Cz, യുബിസ്ലേറ്റ് 3G7 എന്നീ മോഡലുകള്‍ക്കൊപ്പമാണ് ആനുകൂല്യം ലഭിക്കുക. യൂണിവേഴ്‌സല്‍ റീടെയല്‍ സ്‌റ്റോര്‍ വഴിയാണ് കമ്പനി യുബിസ്ലേറ്റ് ടാബ്ലറ്റുകള്‍ വില്‍ക്കുന്നത്. ആദ്യമായാണ് ഡാറ്റാവിന്‍ഡ് റീടെയ്ല്‍ സ്്‌റ്റോര്‍ വഴി ടാബ്ലറ്റുകള്‍ വില്‍ക്കുന്നത്.

യൂണിവേഴ്‌സലില്‍ നിന്ന് യുബിസ്ലേറ്റ് വാങ്ങുന്നവര്‍ക്ക് ബി.എസ്.എന്‍.എല്‍. നെറ്റ്‌വര്‍ക് ഉള്ള എവിടെയും സൗജന്യമായി പരിധിയില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ടാബ്ലറ്റില്‍ പ്രീലോഡഡായുള്ള യുബിസര്‍ഫര്‍ ബ്രൗസറില്‍ ബ്രൗസ് ചെയ്യുമ്പോഴേ ഇത് ലഭ്യമാവു. 12 മാസമാണ് സൗജന്യ ഇന്റര്‍നെറ്റ് സേവനത്തിന്റെ കാലാവധി.

English summary
Datawind announces 1-year free Internet on tablet PC, 1 Year free Internet with Ubislate Tablets, Datawind Announces Free internet service, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot