ജിയോ സിം നഷ്ടപ്പെട്ടാല്‍/കേടായാല്‍ അത് ബ്ലോക്ക് ചെയ്യണമെങ്കില്‍ എന്തു ചെയ്യും?

Written By:

ജിയോ എന്ന സൗജന്യ സേവനം ടെലികോം മേഖലയിലെ പല കമ്പനികളിലും പരിഭ്രാന്തി സൃഷ്ടിച്ചു. ഇപ്പോള്‍ പല കമ്പനികളും അനേകം കോള്‍/ ഡാറ്റ സൗജന്യ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

മാര്‍ച്ച് 31നു ശേഷം ജിയോ ഉപേക്ഷിക്കണമോ തുടരണമോ?

ജിയോ സിം നഷ്ടപ്പെട്ടാല്‍/കേടായാല്‍ അത് ബ്ലോക്ക് ചെയ്യണമെങ്കില്‍ എന്തു

എന്നാല്‍ ഈ സൗജന്യ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കും. ഒരു പക്ഷേ നിങ്ങളുടെ ജിയോ സിം നഷ്ടപ്പെടുകയോ അതിന് എന്തെങ്കിലും കേടുപാടുകള്‍ വരുകയോ അല്ലെങ്കില്‍ ആ സിം നിങ്ങള്‍ക്കു ബ്ലോക്ക് ചെയ്യുകയോ ചെയ്യണമെങ്കില്‍ അതിന് ഒരു പ്രത്യേക വഴി ഉണ്ട്.

ഇത് നമുക്ക് ഓണ്‍ലൈന്‍ വഴി തന്നെ ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

ആദ്യമായി നിങ്ങള്‍ റിലയന്‍സ് ജിയോയുടെ ഔദ്യാഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജിങ്ങ് പ്രശ്‌നം എങ്ങനെ പരിഹരിക്കാം?

സ്‌റ്റെപ്പ് 2

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചതിനു ശേഷം 'Suspend and Resume' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 3

'Suspend and Resume' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് രണ്ട് ഓപ്ഷന്‍ കാണാവുന്നതാണ്. സിം ഡാമേജ്/സിം, ഡിവൈസ് ലോസ്റ്റ് എന്നിങ്ങനെ. ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമുളളത് തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 4

മേല്‍ പറഞ്ഞ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ജിയോ സിം ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യുന്നതാണ്.

ഔദ്യോഗി വെബ്‌സൈറ്റില്‍ മാത്രം

മേല്‍ പറഞ്ഞ ഘട്ടങ്ങല്‍ പാലിക്കാന്‍ ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാത്രമേ സാധിക്കൂ. എന്നാല്‍ ഇതിനായി ഉടല്‍ ആപ്പും പുറത്തിറക്കുമെന്നു കമ്പനി വ്യക്തമാക്കി. എന്നാല്‍ മറ്റു കമ്പനികളില്‍ സിം കണക്ഷന്‍ സ്വയം സസ്‌പെന്‍ഡ് ചെയ്യാനുളള ഓപ്ഷനില്ല.

1000 രൂപയുടെ ജിയോ 4ജി ഫോണുകള്‍ ഓണ്‍ലൈന്‍ വഴി എങ്ങനെ ബുക്ക് ചെയ്യാം?

പേറ്റിഎമ്മുമായി ചേര്‍ന്ന്

എന്നാല്‍ ഇതിനിടയില്‍ ജിയോ പേറ്റിഎമ്മുമായി ചേര്‍ന്ന് പ്രൈ മെമ്പര്‍ഷിപ്പും റീച്ചാര്‍ജ്ജും ഓണ്‍ലൈന്‍ വഴി ചെയ്യാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With this new Reliance Jio self-sim block/suspend feature, the customer can easily suspend your Jio number for a particular period.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot